HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി;  മരിച്ചത് വയനാട് സ്വദേശിയായ 45കാരന്‍ 

  
Web Desk
September 06 2025 | 06:09 AM

another death in kerala due to amoebic meningoencephalitis 45-year-old man from wayanad dies

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി.  വയനാട് സ്വദേശിയായ 45കാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ പത്ത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മൂന്നാമത്തെ മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് തചെയ്യുന്നത്. 

രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ്  28 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പനിയുമായാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് കുട്ടിയുടെ സ്രവം പരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു. കുഞ്ഞിന് എവിടെ നിന്നാണ് രോഗം വന്നത് എന്ന സംശയമുണ്ടായിരുന്നു. പിന്നീടാണ് വീട്ടിലെ കിണര്‍ വെള്ളത്തില്‍ നിന്നാണ് വന്നതെന്ന് മനസ്സിലായത്. കുട്ടിയുടെ കുടുംബത്തിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. 

രോഗം ബാധിച്ച് മരിച്ച വീട്ടമ്മ റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ഒന്നരമാസത്തോളം ചികിത്സക്ക് ശേഷമാണ് ഇവര്‍ മരണത്തിന് കീഴടങ്ങുന്നത്. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് ഇവരുടെ നില ഗുരുതരമാകുകയായിരുന്നു.  മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിന് മുമ്പ് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 


അമീബിക് മസ്തിഷ്‌ക ജ്വരം
ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. 26 ലക്ഷത്തില്‍ ഒരാള്‍ക്കാണ് രോഗം വരുന്നതെന്നാണ് കണക്ക്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. 

രോഗം ബാധിക്കുന്നത്
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലെയോ കര്‍ണപടലത്തിലെയോ സുഷിരങ്ങള്‍ വഴിയാണ് അമീബ തലച്ചോറില്‍ കടന്ന് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വേനലില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നത്. 
വെള്ളത്തിന്റെ അടിയില്‍ ചേറിലുള്ള അമീബ  മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കും. രോഗാബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. 

രോഗലക്ഷണം
തീവ്ര തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.

ചികിത്സ
അമീബയ്ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരില്‍ രോഗം ഭേദമാക്കാം. രോഗലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ത്തന്നെ മരുന്നുകള്‍ നല്‍കിയാല്‍ മരണനിരക്ക് കുറയ്ക്കാം.

പ്രതിരോധം
ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധത ഉറപ്പാക്കണം. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

 

 

kerala reports another fatal case of amoebic meningoencephalitis as a 45-year-old man from wayanad succumbs to the rare brain infection. this marks yet another death caused by the deadly amoeba in the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  2 days ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  2 days ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  2 days ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  2 days ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  2 days ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  2 days ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  2 days ago