
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
.png?w=200&q=75)
തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും കോൺഗ്രസ് എംപിയുമായ കെ. സുധാകരൻ.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സതീശനെതിരെ കെ. സുധാകരൻ രൂക്ഷമായി പ്രതികരിച്ചത്. "യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലിസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിക്കുന്നത് മോശമായിപ്പോയി. ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു," എന്നാണ് സുധാകരൻ പറഞ്ഞത്. പാർട്ടി പ്രവർത്തകർക്കിടയിൽ സർക്കാരിനും പൊലിസിനുമെതിരെ വികാരം ഉയർന്നുനിൽക്കുന്ന സമയത്ത് ഇത്തരം നീക്കം ശരിയായില്ലെന്നും, വിഷയം പൊതുജനങ്ങൾക്കിടയിൽ സജീവ ചർച്ചയാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ തീരുമാനിക്കാത്തത് പാർട്ടിയുടെ പോരായ്മയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
2023 ഏപ്രിൽ 5-നാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി മർദിച്ചത്. സുജിത്തിന്റെ സുഹൃത്തുക്കളെ റോഡരികിൽ നിന്ന് പൊലിസ് ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. പൊലിസ് ജീപ്പിൽ സ്റ്റേഷനിലെത്തിച്ച സുജിത്തിന്റെ ഷർട്ട് വലിച്ചുകീറി, മൂന്നിലധികം ഉദ്യോഗസ്ഥർ ചേർന്ന് 15 മിനിറ്റോളം അതി ക്രൂരമായി മർദിക്കുകയും, മുഖത്തും പുറത്തും അടിക്കുകയും, വെള്ളം ചോദിച്ചപ്പോൾ നിഷേധിക്കുകയും ചെയ്തത്.
പൊലിസ് സുജിത്തിനെതിരെ 'മദ്യപിച്ച് പെരുമാറിയെന്നും, കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും പറഞ്ഞ് വ്യാജ കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. എന്നാൽ, മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചില്ലെന്ന് തെളിഞ്ഞു. മർദനത്തിന്റെ ഫലമായി സുജിത്തിന് കേൾവിശക്തി നഷ്ടപ്പെട്ടിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. ആദ്യം പരാതി സ്വീകരിക്കാതിരുന്ന പൊലിസ്, കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവരികയും, പൊലിസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.
അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു. ഒരു വിഭാഗം സതീശന്റെ നീക്കത്തെ വിമർശിച്ചു. പാർട്ടി പ്രവർത്തകൻ മർദിക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയോടൊപ്പം സദ്യയുണ്ണുന്നത് അനുചിതം. എന്നാൽ ചിലർ ഇതിനെ പോസിറ്റീവായും കണ്ടു. "രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ഇത്തരം ഒത്തുചേരലുകൾ പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്." മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
സംഭവത്തിൽ എസ്‌ഐ നുഹ്മാൻ ഉൾപ്പെടെ നാല് പൊലിസുകാർക്കെതിരെ കേസെടുക്കുകയും, അച്ചടക്ക നടപടിയായി രണ്ട് വർഷത്തെ ഇൻക്രിമെന്റ് നിഷേധിച്ച് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ തൃശൂർ റേഞ്ച് ഡിഐജി ആർ. ഹരിശങ്കർ, സസ്പെൻഡ് നടപടി എടുത്തിട്ടുണ്ടെന്നും, കോടതി നടപടികൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ, 'കൈകൊണ്ട് അടിച്ചു' എന്ന കുറ്റം മാത്രമാണ് ആദ്യം ചുമത്തിയത്.
മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലൂടെ സുജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. "രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ ദൃശ്യങ്ങൾ പുറത്തുവന്നത് സത്യം വെളിവാക്കി. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകും," എന്നും മാങ്കൂട്ടത്തിൽ കുറിച്ചു.
അതേസമയം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു: "മുഖ്യമന്ത്രി ഈ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ല. നടപടി എടുക്കില്ലെന്ന് പറഞ്ഞാൽ, എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾ കാണിച്ചുതരാം." പൊലിസുകാർക്കെതിരെ നടപടി ഇല്ലെങ്കിൽ കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധം ഉണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
Kunnamkulam custodial assault: K Sudhakaran criticizes V D Satheesan for sharing an Onam feast with the Chief Minister on the day brutal assault visuals surfaced, calling it inappropriate and a failure to address the issue amid public outrage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 9 hours ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 9 hours ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 9 hours ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 10 hours ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 10 hours ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 10 hours ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 10 hours ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 10 hours ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 11 hours ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്‌വേ തകർന്നുവീണ് ആറ് മരണം
National
• 11 hours ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 11 hours ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 11 hours ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 11 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 12 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• 15 hours ago.png?w=200&q=75)
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
Kerala
• 15 hours ago
'ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നു, ഇന്ത്യയും യു.എസും തമ്മില്‍ പോസിറ്റിവ് ആയ ബന്ധം' മഞ്ഞുരുക്കത്തിലേക്ക് സൂചന നല്കി പ്രധാനമന്ത്രിയും
International
• 16 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് വയനാട് സ്വദേശിയായ 45കാരന്
Kerala
• 17 hours ago
അധ്യാപകന് ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന് ഒടുവില്‍ അറസ്റ്റില്‍
National
• 18 hours ago
രൂപയുടെ മൂല്യത്തകർച്ച, പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ മത്സരിക്കുമ്പോൾ ഇനിയും ഇടിയുമെന്ന് കരുതി കാത്തിരുന്നു ചിലർ, നിക്ഷേപത്തിൽ ശ്രദ്ധിക്കുന്നവരും ഉണ്ട് | Indian Rupee Value
uae
• 19 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 13 hours ago
ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• 13 hours ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• 14 hours ago