HOME
DETAILS

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

  
Web Desk
September 06 2025 | 11:09 AM

kunnamkulam custody assault victim sujith demands dismissal of accused police officers not just suspension strict actions likely

തൃശൂർ: കുന്നംകുളം പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട നാല് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ഉത്തരമേഖല ഐജി രാജ്പാൽ മീനയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാനും നിർദേശമുണ്ട്. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കോടതി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പൊലിസ് മേധാവി രവാഡ ചന്ദ്രശേഖറിന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന് വകുപ്പുതല നടപടികൾ തുടരാമെന്നും വ്യക്തമായി. ഇതോടെ സസ്പെൻഷനോ അല്ലെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടലോ ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്കും സാധ്യതയേറി. ഉത്തരവ് ഇന്നുതന്നെ പുറത്തുവരുമെന്നാണ് സൂചന.

അതേസമയം സസ്പെൻഷൻ ശുപാർശയിൽ തൃപ്തിയില്ലെന്ന് സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. "സസ്പെൻഷൻ പോര, അഞ്ചു പേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണം. ഇവർ പൊലിസ് സേനയ്ക്ക് യോജിച്ചവരല്ല," എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഡ്രൈവറായ സുഹൈറിനെതിരെയും നടപടി വേണം. ഇപ്പോൾ പഴയന്നൂർ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ സുഹൈറിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും. അടുത്ത ദിവസങ്ങളിൽ പഴയന്നൂരിലേക്ക് സമരം നടത്തുമെന്നും സുജിത്ത് പറഞ്ഞു.

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന സുപ്രീം കോടതി കേസിൽ കക്ഷി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കും പാർട്ടിക്കും നന്ദി പറഞ്ഞ സുജിത്ത്, "നീ നേതാവു കളിക്കണ്ട" എന്നു പറഞ്ഞാണ് മർദിച്ചതെന്നും ആരോപിച്ചു.

സംഭവത്തിൽ കോൺഗ്രസ് പാർട്ടി സുജിത്തിനെ പിന്തുണ പ്രഖ്യാപിക്കുകയും പ്രതികളായ പൊലിസുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. പൊലിസുകാരെ ലോ ആൻഡ് ഓർഡർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തൃശൂർ ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടു.

പൊലീസ് വകുപ്പിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ക്രിമിനൽ കേസ് നിലനിൽക്കുമ്പോൾ ഇരട്ട ശിക്ഷ നൽകാനാവില്ലെന്ന വാദമുയർന്നെങ്കിലും, വകുപ്പുതല നടപടികൾ തടസ്സമില്ലാതെ തുടരാമെന്നാണ് നിയമോപദേശം. ഇതോടെ കേസ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.

2023 ഏപ്രിൽ 5-നാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഞ്ച് പൊലിസുകാർ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. സുജിത്തിന്റെ പറയുന്നതനുസരിച്ച്, കാലിനടിയിൽ ലാത്തികൊണ്ട് 45-ലധികം അടികൾ, ചെവിക്കടിയിൽ പ്രഹരം മൂലം ശ്രവണ ശേഷി നഷ്ടപ്പെടൽ, സിസിടിവി ഇല്ലാത്ത മുറിയിൽ വെച്ചും കൂടുതൽ ക്രൂരമായ മർദനം എന്നിവയുണ്ടായി. പ്രഹരത്തിനു ശേഷം എഴുന്നേറ്റ് ചാടാനും നിർബന്ധിച്ചു. മർദനത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇപ്പോഴും 0.5% കേൾവിശക്തി നഷ്ടപ്പെട്ട നിലയിലാണ് സുജിത്ത്.

മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആദ്യം നൽകാൻ പൊലിസ് വിസമ്മതിച്ചു. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ സുജിത്തിനെ ജീപ്പിൽ നിന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും മർദിക്കുന്നതും വ്യക്തമാണ്.

കേസ് ഒത്തുതീർക്കാൻ പൊലിസ് നേരിട്ടും ഇടനിലക്കാർ വഴിയും ശ്രമിച്ചുവെന്ന് സുജിത്ത് ആരോപിക്കുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു. എന്നാൽ, സുജിത്ത് വഴങ്ങിയില്ല. പൊലിസിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണിതെന്നും, യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളിലെ സജീവത മൂലമാണ് മർദനമെന്നും അദ്ദേഹം പറയുന്നു. മുൻപ് റൗഡി ലിസ്റ്റിലും ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു.

 

 

In the Kunnamkulam custody assault case, victim Sujith demands the dismissal of four accused police officers—SI Noohman, CPOs Shashindran, Sandeep, and Sajeev—rejecting mere suspension. Thrissur Range DIG Harishankar recommended their suspension in a report to the Northern Region IG, citing a criminal case filed by the court. Sujith, supported by locals and political groups, also calls for CCTV installation in police stations and plans to join a Supreme Court case on the issue. Strict disciplinary actions, including potential dismissal, are under consideration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  5 hours ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  6 hours ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  6 hours ago
No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  6 hours ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  7 hours ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  7 hours ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  8 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago

No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  11 hours ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  11 hours ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  11 hours ago
No Image

കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  13 hours ago