
തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണച്ചൂടിലാണ് ബിഹാറിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടുമോഷണം ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടിലാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചതിനു പിന്നാലെ ബദലായി നിയമസഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടത്താന്‍ എന്‍.ഡി.എ സഖ്യം തീരുമാനിച്ചു. ഫലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ബിഹാറില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
രാഹുലിന്റെ യാത്രയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയും ജനപങ്കാളിത്തവും എന്‍.ഡി.എ സഖ്യത്തെ അലോസരപ്പെടുത്തുന്നുണ്ട്. തങ്ങളുടെ സ്വാധീനമേഖലയില്‍ ഉള്‍പ്പെടെ രാഹുലിനെ കാണാനും യാത്രയില്‍ പങ്കുചേരാനും ഒഴുകിയെത്തിയ ജനക്കൂട്ടമാണ് ബി.ജെ.പി-ജെ.ഡി.യു നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. വോട്ട് മോഷ്ടിക്കപ്പെട്ടുവെന്ന വികാരം ബിഹാറിലെ ഗ്രാമ-നഗര വ്യത്യാസമില്ലതെ ജനങ്ങളില്‍ പ്രകടമാണ്. അഞ്ചുവീടുകളില്‍ ഒരിടത്തെങ്കിലും വോട്ട് നഷ്ടപ്പെട്ടവരുണ്ടെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
വോട്ടര്‍ പട്ടികയിലെ പേര് ഇല്ലാതായത് മാത്രമല്ല, തുടര്‍ന്ന് പൗരത്വം വരെ നഷ്ടമായേക്കുമെന്ന ആധിയും ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് എന്‍.ഡി.എ നേതാക്കളും പ്രവര്‍ത്തകരും. വോട്ട് മോഷണ ആരോപണം സജീവമായി നിലനിര്‍ത്തുകയും സര്‍ക്കാരിനെതിരായ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്താല്‍ വലിയ തോതിലുള്ള തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക ഭരണസഖ്യത്തിനുണ്ട്.
വോട്ട് മോഷണം മാത്രമല്ല, ക്രമസമാധാന തകര്‍ച്ച, വിലക്കയറ്റം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം, തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കനത്ത ജനരോഷം നേരിടുകയാണ്. അടിസ്ഥാന സൗകര്യമേഖലകളിലെ ശോച്യാവസ്ഥ, അടുത്തിടെയുണ്ടായ പാലങ്ങളുടെ തകര്‍ച്ച എന്നിവയും സര്‍ക്കാരിനെതിരായ വികാരം രൂക്ഷമാക്കുന്നു.
രാഹുലിന്റെ യാത്രയോടെ സര്‍ക്കാരിനെതിരായ ജനരോഷം ശക്തിപ്പെട്ടുവെന്നും പ്രതിപക്ഷത്തിനുള്ള സ്വീകാര്യത കൂടിയെന്നും ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം മുഖം മിനുക്കല്‍ നടപടികളിലേക്ക് കടക്കാനാണ് എന്‍.ഡി.എ തീരുമാനം. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുസമ്മേളനങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്താനും ജനവിശ്വാസം വീണ്ടെടുക്കാനുമാണ് എന്‍.ഡി.എ നീക്കം.
വോട്ടുമോഷണം എന്ന മുദ്രാവാക്യമുയര്‍ത്തി രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. 16 ദിവസമെടുത്ത് 1300 കിലോമീറ്റര്‍ സഞ്ചരിച്ച യാത്രയിലുടനീളം ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് രാഹുല്‍ സമയം കണ്ടെത്തിയത്. ഇതുവഴി ഒരുപരിധിവരെ തങ്ങളില്‍ നിന്ന് ചോര്‍ന്നുപോയ സ്വാധീനം തിരികെ പിടിക്കാന്‍ കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. തുടര്‍ന്നും രാഹുലിന്റെ സന്ദര്‍ശനങ്ങളിലൂടെ അത് വര്‍ധിപ്പിക്കാനാകുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ഏറെ ദുര്‍ബലമായ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിച്ച്, യുവാക്കളെയും കഴിവുള്ളവരെയും നേതൃത്വത്തില്‍ എത്തിച്ചാല്‍ പാര്‍ട്ടി കരുത്താര്‍ജിക്കുമെന്നും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പ്രതിപക്ഷ സഖ്യത്തിനും രാഹുലിന്റെ യാത്ര കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. യാത്രയിലുടനീളം തേജസ്വി യാദവിനെ ഒപ്പം നിര്‍ത്തുക വഴി മഹാഗഡ്ബന്ധനില്‍ കൂട്ടായ നേതൃത്വമെന്ന കാഴ്ചപ്പാട് പ്രകടിപ്പിക്കാനും രാഹുലിന് കഴിഞ്ഞു. ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍, ജെ.എം.എം, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയുള്‍പ്പെടുന്ന ഇന്‍ഡ്യാ സഖ്യത്തിനൊപ്പം മറ്റു ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി വരാന്‍ സാധ്യതയുണ്ട്.
even before the election date is announced, bihar heats up politically as mahagathbandhan gains confidence from rahul gandhi's yatra success, while nda shows concern over rising anti-incumbency sentiment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• 6 hours ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 6 hours ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 6 hours ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• 7 hours ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• 7 hours ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 7 hours ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 8 hours ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• 8 hours ago
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ
uae
• 8 hours ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 8 hours ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• 8 hours ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• 9 hours ago
മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു
Cricket
• 9 hours ago
'ഓക്സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം
crime
• 9 hours ago
2,3000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ നാടുകടത്തി യുഎഇ
uae
• 10 hours ago
റൊണാൾഡോയുടെ ഗോൾ മഴയിൽ മെസി വീണു; ചരിത്രം സൃഷ്ടിച്ച് പോർച്ചുഗീസ് ഇതിഹാസം
Football
• 10 hours ago
120 കിലോയില്‍ നിന്ന് 40ല്‍ താഴേക്ക്, മരുന്നില്ല, ഭക്ഷണമില്ല; ഫലസ്തീന് കവി ഉമര്‍ ഹര്‍ബിനെ ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നു
International
• 10 hours ago
സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ
National
• 11 hours ago
പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്
uae
• 9 hours ago
2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി
Football
• 9 hours ago
യുഎഇയിലെ ഇന്റർനെറ്റ് വേഗത കുറഞ്ഞതായി റിപ്പോർട്ട്: ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും സമാന അവസ്ഥ; കാരണമിത്
uae
• 9 hours ago