HOME
DETAILS

മൂന്ന് വർഷം ചാർജിം​ങും സർവീസും സൗജന്യം; വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിൽ

  
Web Desk
September 07 2025 | 07:09 AM

three years of free charging and service vinfasts vf6 vf7 electric suvs hit the market

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ അരങ്ങേറ്റം ആഘോഷമാക്കി വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ഇന്നലെ (സെപ്റ്റംബർ 6-) ന് നടന്ന പരിപാടിയിൽ VF6, VF7 എന്നീ രണ്ട് പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തതോടെ, വിൻഫാസ്റ്റ് വാഹനപ്രേമികളുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. കുറഞ്ഞ വില, സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകൾ, മൂന്ന് വർഷത്തെ സൗജന്യ ചാർജിംഗും സർവീസും വാഗ്ദാനം ചെയ്തതോടെ, ബുക്കിംഗിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  

വിൻഫാസ്റ്റ് VF6, VF7 എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ മത്സരാധിഷ്ഠിതമായി കുറഞ്ഞ വിലയിലാണ് എത്തിയിരിക്കുന്നത്. VF6 എർത്ത് വേരിയന്റിന്റെ എക്സ്-ഷോറൂം വില 16.49 ലക്ഷം രൂപ മുതൽ 18.29 ലക്ഷം രൂപ വരെയാണ്. VF7 മോഡലിന്റെ വില 20.89 ലക്ഷം രൂപ മുതൽ 25.49 ലക്ഷം രൂപ വരെ വരുന്നു.

2025-09-0712:09:59.suprabhaatham-news.png
VF6

VF6 മൂന്ന് വേരിയന്റുകളിൽ (എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി) ലഭ്യമാണ്, ബ്ലാക്ക്, മോക്കോ ബ്രൗൺ എന്നീ ഇന്റീരിയർ തീമുകളോടെ. രണ്ട് ഇന്റീരിയർ തീമുകളോടെ VF7 അഞ്ച് വേരിയന്റുകളിൽ (എർത്ത് FWD, വിൻഡ് FWD, വിൻഡ് ഇൻഫിനിറ്റി FWD, സ്കൈ AWD, സ്കൈ ഇൻഫിനിറ്റി AWD) ലഭിക്കും.

2025 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ VF6, VF7 മോഡലുകൾ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. വിൻഫാസ്റ്റിന്റെ മറ്റൊരു മോഡലായ VF3 മിനി എസ്‌യുവിയും ശ്രദ്ധ നേടിയിരുന്നു, എന്നാൽ VF6, VF7 മോഡലുകളാണ് ആദ്യം വിപണിയിൽ എത്തിയത്.

2025-09-0712:09:35.suprabhaatham-news.png
 
 

സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകൾ

VF6 ഒരു കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയാണ്, 4,238 mm നീളവും 1,820 mm വീതിയും 1,594 mm ഉയരവും 2,730 mm വീൽബേസുമുണ്ട്. VF7 അൽപ്പം വലിയ മോഡലാണ്, 4,545 mm നീളവും 1,890 mm വീതിയും 1,644 mm ഉയരവും 2,950 mm വീൽബേസുമുണ്ട്. രണ്ട് മോഡലുകളും സ്റ്റൈലിഷ് ഡിസൈനും നൂതന ഫീച്ചറുകളും കൊണ്ട് ശ്രദ്ധേയമാണ്.

VF6: 59.6 kWh ബാറ്ററി പായ്ക്ക്, 204 bhp കരുത്തും 310 Nm ടോർക്കും, 468 km WLTP റേഞ്ച്.

2025-09-0712:09:62.suprabhaatham-news.png
 
 

VF7: 59.6 kWh അല്ലെങ്കിൽ 70.8 kWh ബാറ്ററി പായ്ക്കുകൾ, 204 bhp (FWD) അല്ലെങ്കിൽ 350 bhp (AWD) കരുത്ത്, 500 Nm ടോർക്ക് (AWD), 450-532 km റേഞ്ച്.

രണ്ട് മോഡലുകളിലും 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, പനോരമിക് ഗ്ലാസ് റൂഫ് എന്നിവ ഉൾപ്പെടുന്നു. 26 സ്മാർട്ട് ഫീച്ചറുകൾ ഉൾപ്പെടെ ലെവൽ 2 ADAS (അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ), 7 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, എയർ പ്യൂരിഫയർ എന്നിവ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നു.

2025-09-0712:09:92.suprabhaatham-news.png
 
 

മൂന്ന് വർഷത്തെ സൗജന്യ ചാർജിംഗും സർവീസും

വിൻഫാസ്റ്റ് മൂന്ന് വർഷത്തേക്ക് സൗജന്യ ചാർജിംഗും സർവീസും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് ഉപഭോക്താക്കൾക്ക് വലിയ ആകർഷണമാണ്. VF6ന് 7 വർഷം/2 ലക്ഷം കിലോമീറ്റർ വാറണ്ടിയും, ബാറ്ററിക്ക് 10 വർഷം/2 ലക്ഷം കിലോമീറ്റർ വാറണ്ടിയും ലഭിക്കും. VF7നും സമാന വാറണ്ടി ലഭ്യമാണ്, ഇത് വാഹനത്തിന്റെ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു.

2025 ജൂലൈ 15 മുതൽ 21,000 രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ആരംഭിച്ചിരുന്നു. വിൻഫാസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (vinfastauto.in) വഴിയോ 32 ഡീലർഷിപ്പുകളിലൂടെയോ ബുക്കിംഗ് നടത്താം. ഡൽഹി, ഗുരുഗ്രാം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ ഷോറൂമുകൾ ലഭ്യമാണ്. പൂർണമായും റീഫണ്ട് ചെയ്യാവുന്ന ഈ ബുക്കിംഗ് തുക, ഉപഭോക്താക്കൾക്ക് വലിയ ആകർഷണമായും മാറി. ലോഞ്ചിന് ശേഷം ബുക്കിംഗിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

2025-09-0712:09:70.suprabhaatham-news.png
 
 

VF6 ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ് ഇവി, എംജി ZS ഇവി, മഹീന്ദ്ര BE6 എന്നിവയോടാണ് മത്സരിക്കുന്നത്. VF7 മഹീന്ദ്ര XEV9e, ടാറ്റ ഹാരിയർ ഇവി, ഹ്യുണ്ടായി അയോണിക്5 എന്നിവയോട് മത്സരിക്കും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 16,000 കോടി രൂപ നിക്ഷേപത്തോടെ സ്ഥാപിച്ച നിർമാണ ശാലയിൽ ഈ വാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യുന്നതോടെയാണ് വില കുറയ്ക്കാൻ സഹായിക്കുന്നത്.

VF6ന്റെ ഡിസൈനിൽ V-ആകൃതിയിലുള്ള LED DRL-കൾ, ഹണി കോംബ് ഗ്രിൽ, 18-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റൂഫ്-ഇന്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു. VF7ന് നു‌കിലിയ ക്രീസ് ലൈനുകളും വീതിയേറിയ സ്റ്റാൻസും ഉണ്ട്, ഇത് പ്രീമിയം ലുക്ക് നൽകുന്നു.

2025-09-0712:09:12.suprabhaatham-news.png
 
 

വിൻഫാസ്റ്റ് VF6, VF7 എസ്‌യുവികൾ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വില, സൗജന്യ ചാർജിംഗ്, മികച്ച ഫീച്ചറുകൾ എന്നിവയോടെ, വിൻഫാസ്റ്റിന് ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

 

 

VinFast introduces its VF6 and VF7 electric SUVs, offering three years of free charging and service, making them attractive, budget-friendly options in the competitive EV market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  9 hours ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  9 hours ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  9 hours ago
No Image

ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം

National
  •  9 hours ago
No Image

പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം

International
  •  9 hours ago
No Image

ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍

uae
  •  9 hours ago
No Image

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

International
  •  9 hours ago
No Image

സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി

National
  •  10 hours ago
No Image

'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്

crime
  •  10 hours ago
No Image

യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം

uae
  •  10 hours ago