HOME
DETAILS

ഭാരമുള്ള ബാഗുകള്‍ ചുമക്കുന്നവരോട്...? പതിവായി ചുമക്കുമ്പോള്‍ പേശികള്‍ക്കും നട്ടെല്ലിനും എന്താണ് സംഭവിക്കുന്നതെന്ന് , അറിയുക..! നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? 

  
September 07 2025 | 09:09 AM

heavy bags  the silent destroyers of your spine and posture

 

പുസ്തകങ്ങള്‍ നിറച്ചതോ മറ്റോ ആയ ഭാരമുള്ള ബാഗുകളും ജോലിക്കു പോകുമ്പോള്‍ കൊണ്ടുപോകുന്ന ലാപ് ടോപ്പ് ബാഗോ കനമുള്ള കാമറാ ബാഗുകള്‍ തുടങ്ങി പലതും നിത്യജീവിതത്തില്‍ താങ്ങിപ്പിടിച്ചു കൊണ്ടു പോകുന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത് ദീര്‍ഘകാലമായി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നത് അറിയാതെ പോകരുത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത്, ഇത് ഒരു നിശ്ശബ്ദ കൊലയാളിയാണെന്നാണ്. ഇത് കാലക്രമേണ നിങ്ങളുടെ ശരീരഘടനയെയും നട്ടെല്ലിനെയും നശിപ്പിക്കുമെന്നാണ്. 

ഭാരമുള്ള ബാഗുകള്‍ എങ്ങനെയാണ് ശരീരത്തെ നശിപ്പിക്കുക?

 

kari.jpg


നട്ടെല്ലിന്റെ സ്ഥാനം തെറ്റിപ്പോവല്‍

നിങ്ങള്‍ തോളില്‍ ഭാരം ചുമക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു തോളില്‍ ഭാരം വഹിക്കുമ്പോള്‍, നട്ടെല്ലിന് അസമമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. ഇത് ക്രമേണ ശരിയായ വിന്യാസത്തില്‍ നിന്ന് വ്യതിചലിക്കുകയും തുടര്‍ച്ചയായുള്ള  നടുവേദനയ്ക്ക് ഇത് കാരണമാവുകയും ചെയ്യുന്നതാണ്.


പേശികളുടെ അസന്തുലിതാവസ്ഥ


ഭാരം ഒരു വശത്തേക്ക് മാത്രമാകുമ്പോള്‍ പേശികള്‍ക്ക് ഒരു സെറ്റ് ഭാരം വലിച്ചുകൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ്. ഇത് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ക്രമേണ, ഇത് നിങ്ങളുടെ ശാരീരികാവസ്ഥയെ ബാധിക്കുകയും ചലനത്തെ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതോ വേദനാജനകമോ ആക്കുകയും ചെയ്യുന്നതാണ്.

മുന്നോട്ട് തല ചായ്ച്ച്

നിങ്ങളുടെ കഴുത്തിലുള്ള ഭാരമേറിയ ബാക്ക്പാക്കിന്റെ ഭാരം സന്തുലിതമാക്കുന്നതിനായി മിക്ക വ്യക്തികളും മുന്നോട്ട് കുനിഞ്ഞ് തല പുറത്തേക്ക് തള്ളി നില്‍ക്കാനുള്ള പ്രവണത കാണിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ സ്ഥാനം കഴുത്തിന് ആയാസം ഉണ്ടാക്കുകയും ടെന്‍ഷന്‍, തലവേദന എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.

 

heav.jpg


വൃത്താകൃതിയിലുള്ള തോളുകള്‍


ഭാരമുള്ള ബാഗുകള്‍ ചുമലിലേറ്റുമ്പോള്‍ തോളുകളെ താഴേക്കും മുന്നോട്ടും ഇത് തള്ളിവിടുന്നു. പ്രത്യേകിച്ച് ശരീരനില ദുര്‍ബലമാകുന്ന അവസ്ഥയില്‍. ഇത് കൂനിപ്പോവാനും അങ്ങനെ മുകള്‍ഭാഗത്തെ പുറം വേദനയ്ക്കും കാരണമാകും.

താഴത്തെ പുറം വേദന

കനമുള്ളവ തോളില്‍ തൂക്കി പിന്നോട്ടിടുമ്പോള്‍ താഴത്തെ പുറമാണ് ഭാരം താങ്ങുന്നത്. അമിതഭാരം ഉണ്ടാകുമ്പോള്‍ അത് ആയാസപ്പെടുന്നു. കൂടാതെ ഹെര്‍ണിയേറ്റഡ് ഡിസ്‌കുകള്‍ക്കും ദീര്‍ഘകാല വേദനയ്ക്കുമുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

 


എങ്ങനെയാണ് ഇവ തടയുക 


ഭാരം കുറയ്ക്കുക:
ബാഗ് എടുക്കുമ്പോള്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കൊണ്ടുപോകുക. നിങ്ങളുടെ ഭാരത്തിന്റെ 1015% ല്‍ കൂടുതല്‍ ഭാരമുള്ള പായ്ക്കുകള്‍ നിങ്ങള്‍ കൊണ്ടുപോകരുതെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. (അതായത് നിങ്ങളുടെ വെയ്റ്റ് എത്രയാണെന്ന് നോക്കിയിട്ടു ചെയ്യുക)

രണ്ട് തോളുകളും ഉപയോഗിക്കണം : ബാക്ക്പാക്കാണെങ്കില്‍, ലോഡ് തുല്യമായി പങ്കിടുന്നതിനു വേണ്ടി രണ്ട് സ്ട്രാപ്പുകളും ധരിക്കുകയും വേണം.

 

kutt.jpg


തോളുകള്‍ മാറ്റുക :
വണ്‍സ്ട്രാപ്പ് ബാഗ് മാത്രം ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇടയ്ക്കിടെ തോളുകള്‍ മാറ്റിയിട്ടു  കൊടുക്കുക.

എര്‍ഗണോമിക് മോഡലുകള്‍ തിരഞ്ഞെടുക്കുക : പാഡഡ് സ്ട്രാപ്പുകള്‍, നെഞ്ച് അല്ലെങ്കില്‍ അരക്കെട്ടിന് പിന്തുണ, മതിയായ ബാക്ക് പാഡിങ് എന്നിവയുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ ശരീരനിലയും ശ്രദ്ധിക്കുക : തോളുകള്‍ പിന്നിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ബാഗ് പിടിച്ച് നടക്കുക.

വലിയ ബാഗുകള്‍ കൊണ്ടുപോകുന്നത് പതിവ് ആയിരിക്കാം. പക്ഷേ, കുനിഞ്ഞ് ഇരിക്കണമെന്നില്ല. നിങ്ങള്‍ കൊണ്ടുപോകുന്ന കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ ദീര്‍ഘകാല നട്ടെല്ലിന്റെ ക്ഷേമത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

 

 

 

Carrying heavy bags — whether it’s school backpacks filled with books, laptop bags for office-goers, or camera gear for professionals — has become a part of everyday life. However, health experts warn that this seemingly harmless habit can silently damage your body over time.

Constantly carrying weight, especially on one shoulder or unevenly, puts strain on your spine, muscles, and posture



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  12 hours ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  13 hours ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  13 hours ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  13 hours ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  14 hours ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  14 hours ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  14 hours ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  21 hours ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  21 hours ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago