HOME
DETAILS

കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം

  
Web Desk
September 08 2025 | 04:09 AM

Police Brutality Allegations in Kunnamangalam Kozhikode Victims Claim Beating and Assault

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം. കുന്ദമംഗലം പന്തീര്‍പ്പാടം സ്വദേശി സലീമാണ് മര്‍ദ്ദനമേറ്റെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2015ലാണ് തനിക്ക് നേരെ പൊലിസ് മര്‍ദ്ദനമുണ്ടായതെന്നും അന്ന് തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കമമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും പൊലിസ് തയ്യാറായില്ലെന്നും ഇയാള്‍ ആരോപിക്കുന്നു.  

2015ല്‍ കുന്ദമംഗലത്തുണ്ടായ ഒരു രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് തന്നെ കസ്റ്റഡിയിലെടുത്തത്. അന്നത്തെ കുന്ദമംഗലം സിഐയാണ് തന്നെ വണ്ടിയിലേക്ക് പിടിച്ചുകയറ്റിയത്. വണ്ടിയില്‍വെച്ച് ലാത്തി കൊണ്ട് കാലില്‍ അടിച്ചു. ബൂട്ടിട്ട് തന്നെ ചവിട്ടി.  തങ്ങളുടെ സ്റ്റേഷന്‍ പരിധിയല്ലാത്ത ചേവായൂരിലേക്കാണ്  കൊണ്ടുപോയത്. ഒരുതുള്ളി വെള്ളം പോലും നല്‍കരുതെന്നും ആരു വന്നാലും കാണിക്കരുതെന്നും അവിടെയുള്ള ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ഒന്ന് മൂത്രമൊഴിക്കാന്‍ പോലും അവിടെ വെച്ച് അനുവദിച്ചില്ല. പിറ്റേദിവസമാണ് കുന്ദമംഗലം കോടതയില്‍  ഹാജരാക്കിയത്. കിട്ടുന്ന എല്ലാ വകുപ്പും ചുമത്തി 25 ദിവസത്തോളം ജയിലില്‍ കിടത്തുകയും ചെയ്തു. പൊലിസിനെതിരെ പരാതി നല്‍കിയിട്ടും അത് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല'. സലീം സ്വകാര്യ ചാനലിനോട് പറഞ്ഞു.

കുന്നംകുളം കസ്റ്റഡി മര്‍ദനത്തിനു പിന്നാലെ പൊലിസിന്റെ ക്രൂരത വെളിപെടുത്തുന്ന ഓരോരോ അനുഭവങ്ങളായി പുറത്തു വരികയാണ്. എസ്.എഫ്.ഐ മുന്‍ നേതാവും തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ജയകൃഷ്ണന്‍ തണ്ണിത്തോട് ആണ് യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി.ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്ന വെളിപെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

ൃകാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും- താന്‍ അനുഭവിച്ച കൊടുംക്രൂരത അദ്ദേഹം വിവരിക്കുന്നതിങ്ങനെ. ആറുമാസം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെന്നും എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു ജയകൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുകയാണ്. അന്ന് പത്തനംതിട്ട എസ്.പി ഹരിശങ്കര്‍ കേസ് അന്വേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പൊലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടരുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

 

Victims in Kunnamangalam, Kozhikode allege police brutality including lathi charge and boot-stomping. Complaint reportedly not accepted by authorities. Full details on the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  11 hours ago
No Image

ആപ്പിൾ ഐഫോൺ 17 സീരീസ് നാളെ പുറത്തിറങ്ങും; യുഎഇ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഇങ്ങനെ | iphone 17

uae
  •  12 hours ago
No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  12 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  12 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

National
  •  13 hours ago
No Image

കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം

National
  •  13 hours ago
No Image

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

International
  •  14 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; നടപടി തെലങ്കാനയിലെ കർഷകർ നേരിടുന്ന യൂറിയ ക്ഷാമം മുൻനിർത്തി

National
  •  14 hours ago