HOME
DETAILS

ഇന്ത്യൻ ഫുട്ബോളിൻ്റേ പുതുയു​ഗ പിറവി; കാഫ നാഷന്‍സ് കപ്പില്‍ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം സ്ഥാനം

  
Web Desk
September 08 2025 | 15:09 PM

india footballs new era beats oman in penalty shootout for caf nations cup third place

ഹിസോർ: സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ നാഷൻസ് കപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടി. ശക്തരായ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ മത്സരം അവസാനിച്ചതോടെ  പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങുകയായിരുന്നു. ഫിഫ റാങ്കിംഗിൽ 79-ാം സ്ഥാനത്തുള്ള ഒമാനെ 133-ാം റാങ്കുള്ള ഇന്ത്യ പരാജയപ്പെടുത്തിയ ഈ വിജയം ടീമിന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, ഭാവി മത്സരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നുള്ളതും ഉറപ്പാണ്.

ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 55-ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയുടെ ഗോളിലൂടെ ഒമാൻ മുന്നിലെത്തി. തുടർന്ന് ഇന്ത്യ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഇന്ത്യൻ ആരാധകർക്ക് നിരാശയേകി. എന്നാൽ, 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. അധിക സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഒമാൻ ആദ്യ രണ്ട് കിക്കുകൾ പാഴാക്കി. ഇന്ത്യയ്ക്ക് വേണ്ടി അൻവർ അലിയും ഉദാന്തയും കിക്കുകൾ നഷ്ടപ്പെടുത്തിയെങ്കിലും, ഒമാൻ താരത്തിന്റെ അവസാന കിക്ക് തടുത്ത ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റേ പുതിയ പരിശീലകനായ ഖാലിദ് ജമീലിന്റേ തന്ത്രങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റേ തലവരമാറ്റും എന്ന പ്രത്യാശ ഈ വിജയം ഇന്ത്യൻ ആരാധകരിൽ ഇരട്ടിപ്പിച്ചിരിക്കുകയാണ്.ലോക വേദികളിൽ ഇന്ത്യൻ ഫുട്ബോളിൻ്റേ പുതു ചരിത്രം പിറക്കും എന്ന പ്രതീഷയിലാണ് ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകനും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  15 hours ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  15 hours ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  16 hours ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  16 hours ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  16 hours ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  16 hours ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  17 hours ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  17 hours ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  17 hours ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  18 hours ago