ഒരു പെണ്‍കുട്ടിയാണോ? പി.ജി സ്‌കോളര്‍ഷിപ്പിന് 15വരെ അപേക്ഷിക്കാം
പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാബ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ ഇന്ധിരാഗാന്ധി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഇരട്ടക്കുട്ടികളിലെ പെണ്‍കിട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 15 ആണ്.
ഇവര്‍ക്കു പി.ജി പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 3,100 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇടയ്ക്കു പഠനം നിര്‍ത്തുന്നതിനു യു.ജി.സിയുടെ അനുമതി തേടേണ്ടിവരും. അപേക്ഷിക്കുന്നവര്‍ 30 വയസിനു മുകളിലുള്ളവരാകരുത്.
പരീക്ഷയ്ക്കു ശേഷം മാര്‍ക്കിലിസ്റ്റും സര്‍ട്ടിഫിക്കറ്റും യു.ജി.സിക്കു സമര്‍പ്പിക്കുകയും വേണം. രണ്ടാം വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭപിക്കുന്നതിന് ഒന്നാം വര്‍ഷ, സെമസ്റ്റര്‍ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
അംഗീകൃത സര്‍വകലാശാലയിലോ സ്ഥാപനത്തിലോ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദത്തിനു പ്രവേശനം നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. വിദൂരവിദ്യാഭ്യാസംവഴി കോഴ്‌സ് ചെയ്യുന്നവര്‍ക്കും പ്രൊഫഷണല്‍ ബിരുദക്കാര്‍ക്കും
ഇതിന് അവസരമില്ല.
അപേക്ഷിക്കേണ്ട വിധം:
ംംം.ൗഴര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നാംവര്‍ഷ പി.ജിക്ക് പ്രവേശനം നേടിയെന്നതു തെളിയിക്കുന്ന രേഖ, പ്രവേശനം നേടിയ കോളജില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഒറ്റക്കുട്ടിയാണെന്നു തെളിയിക്കുന്ന അഫിഡവിറ്റ് (50 രൂപ സ്റ്റാംപ് പേപ്പറില്‍ ഗസറ്റഡ് ഓഫിസര്‍ അറ്റസ്റ്റ് ചെയ്തിരിക്കണം) എന്നിവ സ്‌കാന്‍ ചെയ്തു ചേര്‍ക്കണം.
വിശദവിവരങ്ങള്‍ക്ക്: ംംം.ൗഴര.ശി
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."