HOME
DETAILS

'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി

  
Web Desk
September 14 2025 | 14:09 PM

my brain Is worth 200 crore i know how to earn honestly nitin gadkari responds to ethanol allegations

നാ​ഗ്പൂർ:  എഥനോൾ വിവാ​ദത്തിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി. എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ടെന്നും സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി. 

നാഗ്പൂരിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു നിതിൻ ​ഗഡ്കരിയുടെ പരാമർശം. "എനിക്ക് പണത്തിന് കുറവില്ല, ഞാൻ തല കുനിക്കുകയുമില്ല," ഗഡ്കരി വ്യക്തമാക്കി. ഈ മാസം തുടക്കത്തിൽ എഥനോൾ കലർന്ന പെട്രോൾ (E20) നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച പൂനെയിൽ വെച്ച് നടന്ന നാം ഫൗണ്ടേഷന്റെ പരിപാടിയിലാണ് എഥനോൾ ഉൽപ്പാദനത്തിനെക്കുറിച്ചുള്ള തന്റെ നിലപാട് ഗഡ്കരി ആവർത്തിച്ചത്.

"എഥനോളിന്റെ വരവ് രാജ്യത്തെ പഞ്ചസാര വ്യവസായത്തെ രക്ഷിച്ചു. ഒരു ലക്ഷം കോടിയുടെ ഫോസിൽ ഇന്ധന ഇറക്കുമതി കുറച്ചത് എഥനോളാണ്. കരിമ്പ് കർഷകരും പഞ്ചസാര മിൽ ഉടമകളും ഇന്ന് അതിജീവിക്കുന്നത് എഥനോളിന്റെ പിന്തുണയോടെയാണ്," അദ്ദേഹം പറഞ്ഞു. രാജ്യത്ത് പഞ്ചസാര മിച്ചമുണ്ടെന്നും എഥനോൾ ഇല്ലായിരുന്നെങ്കിൽ പഞ്ചസാര മില്ലുകൾ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും ഗഡ്കരി വ്യക്തമാക്കി.

E20 ഇന്ധനം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളെ പണം നൽകിയുള്ള രാഷ്ട്രീയ പ്രചാരണം എന്ന് വിശേഷിപ്പിച്ച ഗഡ്കരി, ഓട്ടോമൊബൈൽ വ്യവസായം ഉൾപ്പെടെ എല്ലാ പങ്കാളികളുമായും E20-യെക്കുറിച്ച് വ്യക്തമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. E20 ഇന്ധനം വാഹനങ്ങളുടെ മൈലേജ് 20% വരെ കുറയ്ക്കുന്നുവെന്നും എഞ്ചിൻ ഭാഗങ്ങളെ ബാധിക്കുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ആരോപിച്ചിരുന്നു. എന്നാൽ, E20-ന്റെ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി കോടതി തള്ളിയിരുന്നു.

"നമ്മുടെ നയങ്ങൾ രാജ്യത്തിന്റെ നന്മയ്ക്കാണ്. വിമർശനങ്ങൾ ഞങ്ങളെ തളർത്തില്ല," ഗഡ്കരി കൂട്ടിച്ചേർത്തു. എഥനോൾ നയം കർഷകർക്കും വ്യവസായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം ആവർത്തിച്ചു.

Union Minister Nitin Gadkari defends himself amid ethanol controversy, stating his brain is worth ₹200 crore and emphasizing his honest earnings. Read his full response here.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  10 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago