പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചവിദ്യാര്ഥിയെ സസ്പെന്റ് ചെയ്തു
തൃപ്രയാര്‍: സംഘട്ടനത്തിനിടയില്‍പ്പെട്ട് പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചതിന് മറ്റൊരു വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്ത കോളജ് പ്രിന്‍സിപ്പാളിന്റെ നടപടി വിവാദത്തിലേക്ക്.
നാട്ടിക എസ്.എന്‍ കോളജില്‍ ബി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായ മിഥുന് ഹരിയെയാണ് സസ്പെന്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ കാംപസിനകത്ത് എസ്.എഫ്.ഐ എ.ബി.വിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു.
രണ്ട് വിഭാഗം വിദ്യാര്‍ഥികളെ സംഘട്ടനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ മിഥുന് ഹരിയുടെ സുഹൃത്ത് കൂടിയായ റിഷി എന്ന വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടു. തലക്ക് പരുക്കേറ്റ റിഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് പ്രിന്‍സിപ്പല്‍ തടയുകയായിരുന്നുവെന്ന് മിഥുന് ഹരി ആരോപിച്ചു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റാതെ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രിന്‍സിപ്പാളിന്റെ നടപടിയെ താന്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് മിഥുന് ഹരി പറഞ്ഞു. പിന്നീട് തന്റെ സൈക്കിളിലാണ് പരുക്കേറ്റ റിഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ തിങ്കളാഴ്ച കോളജിലെത്തിയ തനിക്ക് സസ്പെന്ഷന് ഓര്‍ഡര്‍ ലഭിച്ചുവെന്ന് മിഥുന് ഹരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."