HOME
DETAILS

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

  
Web Desk
September 18 2025 | 03:09 AM

israel expands attacks to remaining hospitals 83 killed since morning childrens hospital bombed three times

ഗസ്സ സിറ്റി: ആക്രമണം ഗസ്സയിലെ ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരെ വ്യാപിപ്പിച്ച് ഇസ്‌റാഈല്‍. ആശുപത്രികള്‍ക്ക് സമീപം മാത്രം നടന്ന ആക്രമണങ്ങളില്‍ 15 പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. കഗസ്സയിലെ അല്‍-ശിഫ, അല്‍-അഹ്‌ലി ആശുപത്രികള്‍ക്കെതിരെയായിരുന്നു മിസൈല്‍ വര്‍ഷം. ഇന്ന് രാവിലെ മുതല്‍ ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങൡ 83 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. 61 പേര്‍ ഗസ്സയ സിറ്റിയിലാണ്. 

കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണ ആക്രമണമുണ്ടായെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതുമൂലം രോഗികള്‍ക്ക് ആശുപത്രി ഒഴിയേണ്ടി വന്നിരിക്കുകയാണ്.  നിരവധി രോഗികള്‍ ജീവനക്കാര്‍ക്കൊപ്പം ആശുപത്രിയില്‍ കുടുങ്ങി കിടക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. 

ഇന്നോളം കാണാത്തത്രയും ഭീകരമായ ആക്രമണമാണ് നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്ന് കൊല്ലപ്പെട്ടവരില്‍ ഒരു മാതാവും പിഞ്ചു കുഞ്ഞുമുണ്ട്. അവരുടെ താമസസ്ഥലത്തു വെച്ചാണ് അവര്‍ കൊല്ലപ്പെട്ടത്. 


ഞങ്ങള്‍ക്ക് മുന്നില്‍ ഭാവി എന്നൊന്നില്ല, എല്ലാം തകര്‍ന്നിരിക്കുന്നു. എന്തുചെയ്യണമെന്ന് ആര്‍ക്കും അറിയില്ല- കുടിയിറക്കപ്പെട്ട താമസക്കാരനായ അബേദ് അലലീം വഹ്ദാന്‍ അല്‍ ജസീറയോട് പറഞ്ഞു. 'എല്ലായിടത്തും ബോംബാക്രമണമുണ്ട്, തെക്കന്‍ പ്രദേശങ്ങളില്‍ പോലും.' അദ്ദേഹം വ്യക്തമാക്കി. 

യൂറോപ്യന്‍ രാജ്യങ്ങളുടെയടക്കം അന്താരാഷ്ട്ര എതിര്‍പ്പു വകവയ്ക്കാതെയാണ് ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ആക്രമണവുമായി ഇസ്‌റാഈല്‍ സൈന്യം മുന്നോട്ട് പോവുന്നത്. വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരീകരണത്തിനുപിന്നാലെ ഗസ്സ സിറ്റിയില്‍ തുടക്കമിട്ട കരയാക്രമണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് സൈനികരും നിരവധി ടാങ്കുകളും നഗരത്തിലുടനീളം ഭീകര താണ്ഡവമാടുകയാണ്. ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തി പുറംലോകവുമായി ബന്ധം മുറിച്ചുകളഞ്ഞാണ് കര, വ്യോമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമാനതകളില്ലാത്ത ഉന്മൂലനം നടത്തുന്നത്.

ഇന്നലെ നഗരത്തിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുംമേല്‍ യുദ്ധവിമാനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ തീമഴ പെയ്യിക്കുകയായിരുന്നു. ഒരേസമയം കര-വ്യോമ- നാവിക ആക്രമണമാണ് ഭാഗികമായി തകര്‍ന്നടിഞ്ഞ ഗസ്സ നഗരത്തിനു നേരെ നടക്കുന്നത്. യുദ്ധടാങ്കുകളെ കൂടാതെ നാവികസേനയുടെ ബോട്ടുകളും യുദ്ധമുഖത്തെത്തി.

10 ലക്ഷത്തോളം പേര്‍ കഴിഞ്ഞ ഗസ്സ സിറ്റിയിലെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ദിവസങ്ങള്‍ക്കിടെ തകര്‍ക്കപ്പെട്ടത്. ലക്ഷങ്ങള്‍ ഇതിനകം നാടുവിട്ടു കഴിഞ്ഞ പട്ടണത്തില്‍നിന്ന് ഇപ്പോഴും കൂട്ടപ്പലായനം തുടരുകയാണ്. ഇവിടേക്ക് ഇന്ധനമെത്തിക്കുന്നതടക്കം പ്രവര്‍ത്തനങ്ങള്‍ ഇസ്‌റാഈല്‍ മുടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

24 മണിക്കൂറിനിടെ 55 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതോടെ 2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 65,000 കടന്നു. 1,65,697 പേര്‍ക്കു പരുക്കേറ്റു. ഇവരെ ചികിത്സിക്കാന്‍ സൗകര്യങ്ങളുള്ള ആശുപത്രികളോ മരുന്നോ ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ലാത്തതിനാല്‍ മിക്കവരും മരണത്തിനു കീഴടങ്ങുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരെ കൂടി ചേര്‍ക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരും. പോഷകാഹാരക്കുറവു മൂലം നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 432 ആയി. ഇതില്‍ 146 പേരും കുട്ടികളാണ്. 

ഗസ്സ സിറ്റിക്കു പടിഞ്ഞാറുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കു നേരെയും ഇന്നലെ ബോംബ് വര്‍ഷമുണ്ടായി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കു താഴെയാണ് ആയിരങ്ങള്‍ താമസിക്കുന്നത്. ഇവയും താല്‍കാലിക ടെന്റുകളും ആക്രമണത്തെ തുടര്‍ന്ന് കത്തുകയാണ്. ഗസ്സയിലെ കൂറ്റന്‍ ടവറുകളും നിലംപൊത്തി. 

നാലുലക്ഷം പേരാണ് എങ്ങോട്ടെന്നില്ലാതെ ഇതിനകം പലായനം ചെയ്തത്. ജനസാന്ദ്ര പ്രദേശങ്ങളായ സൈത്തൂന്‍, ഷുജായ, ഷയ്ഖ് റദ്വാന്‍ ജില്ല എന്നിവിടങ്ങളില്‍നിന്നാണ് വലിയതോതില്‍ ആളുകള്‍ ഒഴിഞ്ഞുപോയത്. എന്നാല്‍ അതിലേറെ പേര്‍ വീടുവിട്ടു പോകാന്‍ തയാറാകാതെ രക്തസാക്ഷിത്വം കൊതിച്ച് കഴിയുകയാണ്. നിലവില്‍ 10 ലക്ഷമാണ് ഗസ്സ നഗരത്തിലെ ജനസംഖ്യ. 

കഴിഞ്ഞ രാത്രി ഗസ്സ നഗരത്തിലെ 50 ഇടങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെ ടണലുകളും കെട്ടിടങ്ങളുമുള്‍പ്പെടെ 140 ലക്ഷ്യങ്ങളെ ആക്രമിച്ചതായും അവര്‍ വ്യക്തമാക്കി.


ഇസ്‌റാഈലിനെതിരേ ഉപരോധനീക്കവുമായി യൂറോപ്യന്‍ യൂനിയന്‍

ബ്രസല്‍സ്: ഗസ്സയില്‍ കരയാക്രമണവും ബോംബ് വര്‍ഷവും വ്യാപിപ്പിക്കുന്നതിനിടെ ഇസ്‌റാഈലിനെതിരേ ഉപരോധനീക്കവുമായി യൂറോപ്യന്‍ യൂനിയന്‍ (ഇ.യു). ഇസ്‌റാഈലുമായുള്ള വ്യാപാരക്കരാറിലെ ചില വകുപ്പുകള്‍ റദ്ദാക്കാന്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഇ.യുവിന്റെ പ്രധാന എക്‌സിക്യൂട്ടീവ് സമിതിയായ യൂറോപ്യന്‍ കമ്മിഷന്‍ സമര്‍പ്പിച്ചു. ഇതു നടപ്പാകുന്നതോടെ ഇസ്‌റാഈലിന് ഇ.യു നല്‍കിവരുന്ന വ്യാപാര ഇളവുകള്‍ ഇല്ലാതാകും. അതോടൊപ്പം ചില ഉപരോധങ്ങളും ഏര്‍പ്പെടുത്തും. 

നെതന്യാഹു സര്‍ക്കാരിലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍-ഗ്വിര്‍, ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് എന്നിവര്‍ക്കും അനധികൃത കുടിയേറ്റ കേന്ദ്രക്കാര്‍ക്കുമെതിരേയാണ് ഉപരോധം വരുക. അതോടൊപ്പം 10 ഹമാസ് നേതാക്കള്‍ക്കെതിരേയും ഉപരോധമുണ്ടാകും. ഇസ്‌റാഈലി ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാനും ഇ.യു വിദേശനയ മേധാവി കജാ കല്ലസ് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

27 അംഗ ഇ.യു രാജ്യങ്ങളില്‍ ആരൊക്കെ ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമല്ല. ഇസ്‌റാഈലിനുള്ള ഉഭയകക്ഷി പിന്തുണ നിര്‍ത്തിവയ്ക്കാനും യൂറോപ്യന്‍ കമ്മിഷന് പദ്ധതിയുണ്ട്. ഗസ്സയിലേക്കുള്ള സഹായങ്ങള്‍ ഇസ്‌റാഈല്‍ തടഞ്ഞതും ഗസ്സയിലെ സൈനിക ആക്രമണവും ജൂത കുടിയേറ്റകേന്ദ്രങ്ങള്‍ നിയമവിരുദ്ധമായി വ്യാപിപ്പിക്കുന്നതും കണക്കിലെടുത്താണ് നടപടി. 

5,045 കോടി ഡോളറിന്റെ വ്യാപാരമാണ് 2024ല്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇസ്‌റാഈലും തമ്മില്‍ നടന്നത്. ഇതില്‍ 37 ശതമാനവും വ്യാപാര ഇളവു വഴിയായിരുന്നു. ഉപരോധം ഇസ്‌റാഈലിന് വന്‍ തിരിച്ചടിയാകും. 

 

israel intensifies its offensive by targeting remaining hospitals in gaza, killing 83 people since morning. reports confirm three separate bombings on a children's hospital, raising global concern.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  3 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  3 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  3 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  3 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  3 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  3 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  4 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  11 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  11 hours ago