HOME
DETAILS

റാസല്‍ഖൈമ: ഗ്യാസ് പൈപ്പ് എലി കരണ്ടു; സ്‌ഫോടനത്തില്‍ വീട്ടുജോലിക്കാരിക്ക് ഗുരുതര പരുക്ക്

  
September 18 2025 | 04:09 AM

Rat-caused gas leak triggers explosion seriously injures maid in UAE Al Khaimah

റാസല്‍ഖൈമ: റാസല്‍ഖൈമ അല്‍ സഫിയിലെ ഒരു കുടുംബ വീട്ടിലുണ്ടായ ശക്തമായ വാതക സ്‌ഫോടനത്തില്‍ വീട്ടുജോലിക്കാരിക്ക് ഗുരുതര പരുക്ക്. 42 വയസ്സുള്ള ഫിലിപ്പീനി വീട്ടുജോലിക്കാരിക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം കുടുംബം അടുത്തുള്ള വീട്ടില്‍ ഒത്തുകൂടിയിരിക്കുമ്പോഴാണ് എലി അടുക്കളയിലെ ഗ്യാസ് പൈപ്പ് കരണ്ടതിനെത്തുടര്‍ന്ന് സ്‌ഫോടനം ഉണ്ടായത്. ഒരു മാസമായി മാത്രം കുടുംബത്തോടൊപ്പം ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി അപകടം നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്നു. വൈകിട്ടുള്ള നിസ്‌കാരത്തിന്് ശേഷം തങ്ങള്‍ വലിയൊരു സ്‌ഫോടനം കേട്ടെന്നും ഞെട്ടിപ്പോയെന്നും, പക്ഷേ അത് സ്വന്തം വീട്ടില്‍ നിന്നാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എമിറാത്തി സര്‍ക്കാര്‍ ജീവനക്കാരനും കുടുംബാംഗവുമായ 38കാരനായ മുസ്ബ മുഹമ്മദ് പറഞ്ഞു.

അടുക്കളയില്‍ കയറി സ്റ്റൗ അല്ലെങ്കില്‍ ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് വീട്ടുജോലിക്കാരി അറിയാതെ ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ലീക്കായ വാതകത്തിന് തീപിടിച്ച്, ശക്തമായ സ്‌ഫോടനത്തില്‍ അടുക്കള തകരുകയും പാത്രങ്ങള്‍ക്കും ഫര്‍ണിച്ചറിനും കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും സമീപത്തെ വീടുകള്‍ കുലുങ്ങുകയും ചെയ്തു.

അകലെയുള്ള നിരവധി വീടുകളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. അടിയന്തര സംഘങ്ങള്‍ സ്ഥലത്തെത്തി വീട് ഒഴിപ്പിക്കുകയും പരുക്കേറ്റ വീട്ടുജോലിക്കാരിയെ സഹായിക്കുകയും ചെയ്തു. സ്‌ഫോടനത്തിനു ശേഷവും ഗ്യാസ് ചോര്‍ച്ച തുടര്‍ന്നു. ഇത് സ്ഥിതി വളരെ അപകടകരമാക്കി.

ശരീരത്തിന്റെ 98 ശതമാനവും പൊള്ളലേറ്റ നിലയില്‍ ഫുജൈറ ആശുപത്രിയിലേക്ക് കൊണ്ടുപോയ വീട്ടുജോലിക്കാരിയെ ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ പരുക്ക് ഇപ്പോള്‍ ഏകദേശം 68 ശതമാനമാണ്. ഇതിനകം ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട് മുസ്ബ മുഹമ്മദ് പറഞ്ഞു.

എലികള്‍ ഗ്യാസ് സംബന്ധമായ അപകടത്തിന് കാരണമായ ആദ്യത്തെ സംഭവമല്ല ഇതെന്ന് സ്ഥിരീകരിച്ച അധികൃതര്‍, ഇത് മാരകമായ ഗ്യാസ് ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നും അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പതിവായി ഗ്യാസ് സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതിന്റെയും, അടുക്കളകളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടതിന്റെയും, ചോര്‍ച്ച സംശയിക്കുകയാണെങ്കില്‍ ഉടന്‍ ഗ്യാസ് വാല്‍വുകള്‍ അടയ്‌ക്കേണ്ടതിന്റെയും പ്രാധാന്യം അധികൃതര്‍ താമസക്കാരെ ഓര്‍മിപ്പിച്ചു.

A 42-year-old Asian domestic worker was left fighting for her life after a powerful gas explosion ripped through a family home in Al Safi, Ras Al Khaimah. The blast, caused by a rat chewing through a kitchen gas pipe, happened late in the evening while the family was gathered at their mother’s nearby home. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ

Kerala
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു

International
  •  16 hours ago
No Image

സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  16 hours ago
No Image

'SIR' കേരളം സജ്ജമോ? 

Kerala
  •  16 hours ago
No Image

കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത

Kerala
  •  16 hours ago
No Image

ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം

Kerala
  •  17 hours ago
No Image

കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും

Kerala
  •  17 hours ago
No Image

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും

Kerala
  •  17 hours ago
No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  a day ago
No Image

കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Kerala
  •  a day ago