
സയണിസ്റ്റ് സൈന്യത്തിന് ഭക്ഷണപ്പൊതി കൊടുത്ത കാരിഫോറിലേക്ക് ആളുകള്‍ കേറുന്നില്ല; കുവൈത്തിലെയും ബഹ്‌റൈനിലെയും ശാഖകളും അടച്ചുപൂട്ടി

മസ്‌കത്ത്: ഫലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സാധാരണക്കാരെയും ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റ് രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കിയ ഫ്രഞ്ച് റീട്ടെയില്‍ ഭീമന്‍മാരായ കാരിഫോര്‍ (Carrefour) ശൃംഖലയ്ക്ക് കൂടുതല്‍ ഗള്‍ഫ് നാടുകളില്‍ തിരിച്ചടി. കുവൈത്തിലെയും ബഹ്‌റൈനിലെയും എല്ലാ ശാഖകളും കാരിഫോര്‍ അടച്ചുപൂട്ടി. സയണിസ്റ്റ് അനുകൂല നിലപാടിന്റെ പേരില്‍ ബഹിഷ്‌കരണം നേരിട്ടതിനെത്തുടര്‍ന്ന് ജോര്‍ദാനിലെയും ഒമാനിലെയും ശാഖകള്‍ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തിലെയും ബഹ്‌റൈനിലെയും ശാഖകളും കാരിഫോര്‍ അടച്ചുപൂട്ടിയത്.
ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിവരുന്ന വംശഹത്യക്ക് സഹായം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ ബഹിഷ്‌കരണ കാംപയിന്‍ ആണ് ഇതോടെ വിജയം കണ്ടതെന്ന് ബഹിഷ്‌കരണാഹ്വാനം നടത്തിയ ബി.ഡി.എസ് മൂവ്‌മെന്റ് (Divestment and Sanctions, BDS) അറിയിച്ചു. ഇസ്‌റാഈല്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന കമ്പനികളെ അന്താരാഷ്ട്ര നിയമം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്.
ബഹ്‌റൈനില്‍ കാരിഫോര്‍ സെപ്റ്റംബര്‍ 14 ന് ആണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് തുടങ്ങിയത്. 14 ന് രാജ്യത്തുടനീളമുള്ള ഏഴ് സ്റ്റോറുകള്‍ അടച്ചുപൂട്ടി. സെപ്റ്റംബര്‍ 16 ന് കുവൈത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നതായും കാരിഫോര്‍ പ്രഖ്യാപിച്ചു. യു.എ.ഇയിലെ വമ്പന്‍ ഗ്രൂപ്പായ അല്‍ഫുതൈം ആണ് കാരിഫോറിന്റെ ഷോപ്പുകള്‍ നടത്തിയിരുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നാണ് കാരിഫോര്‍.

ഉപഭോക്താക്കളുടെ വിശ്വസ്തതയ്ക്ക് നന്ദി പറഞ്ഞ കാരിഫോര്‍, വിപണിയില്‍ നിന്ന് പിന്മാറുന്നതിനുള്ള കാരണങ്ങള്‍ വിശദമാക്കിയിട്ടില്ല. എന്നാല്‍ ബോയ്‌കോട്ട്, ബിഡിഎസ് പ്രസ്ഥാനത്തിന്റെയും ഗസ്സയ്‌ക്കെതിരായ ഇസ്രായേലിന്റെ ഏകപക്ഷീയ യുദ്ധത്തില്‍ പങ്കാളികളാണെന്ന് കരുതപ്പെടുന്ന കമ്പനികള്‍ക്കെതിരായ വ്യാപകമായ പ്രചാരണങ്ങളുടെയും ഫലമായാണ് അടച്ചുപൂട്ടലെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇസ്‌റാഈല്‍ കമ്പനികളായ ഇലക്ട്ര കണ്‍സ്യൂമര്‍ പ്രോഡക്ട്‌സും അതിന്റെ അനുബന്ധ സ്ഥാപനമായ യെനോട്ട് ബിറ്റാനുമായി 2022ല്‍ ഫ്രാഞ്ചൈസി കരാര്‍ ഒപ്പിട്ടതുമുതല്‍ കാരിഫോര്‍ ബിഡിഎസിന്റെ പ്രധാന ലക്ഷ്യമാണ്.
2024 നവംബറിലാണ് കാരിഫോര്‍ ജോര്‍ദാനിലെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടിയത്. എന്നാല്‍ ജോര്‍ദാനില്‍ പിന്നീട് പ്രാദേശിക ബ്രാന്‍ഡായ ഹൈപ്പര്‍മാക്‌സിന് കീഴില്‍ പേര് മാറ്റി തുറക്കുകയായിരുന്നു. ഈ മാസം ആദ്യം ഒമാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി ശൃംഖല പ്രഖ്യാപിച്ചിരുന്നു. തുണീഷ്യയിലെ ചില സ്റ്റോറുകളും കമ്പനിക്ക് പൂട്ടേണ്ടിവരികയുണ്ടായി.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും അതിന് പിന്തുണ നല്‍കുന്നത് തടയണമെന്നും ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതി കഴിഞ്ഞവര്‍ഷം ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അധിനിവേശ സൈന്യത്തിന് നല്‍കുന്ന ഓരോ സഹായവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാരിഫോറിനെ ബഹിഷ്‌കരിക്കേണ്ട കമ്പനികളുടെ പട്ടികയില്‍ ബിഡിഎസ് ഉള്‍പ്പെടുത്തിയത്. ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന സയണിസ്റ്റ് സൈനികര്‍ക്ക് കാരിഫോര്‍ സമ്മാനപൊതികള്‍ കൊടുത്തയച്ചത് വലിയ വിവാദമായിരുന്നു. കമ്പനി സൈനികര്‍ക്കായി സംഭാവന പിരിക്കാനും തുടങ്ങിയതോടെയാണ് ബഹിഷ്‌കരണം ശക്തിപ്പെട്ടത്.
ബഹിഷ്‌കാരണാഹ്വാനം ഉണ്ടായതോടെ വിവിധ രാജ്യങ്ങളിലെ കാരിഫോര്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കുന്നത് പതിവ് കാഴ്ചയായി. ഇത് കാരിഫോറിന്റെ വരുമാനം കുത്തനെ ഇടിയാനനും ജീവനക്കാരെ വെട്ടിക്കുറ്കകാനും കാരണമായി. ലോകമെമ്പാടും 3400 ഷോപ്പുകളാണ് ഈ കമ്പനിക്കുള്ളത്.
അമേരിക്കന്‍ കമ്പനിയായ എച്ച്.പി, ഷെവ്‌റോണ്‍, പിസ്സ ഹട്ട്, കാള്‍ട്ടെക്‌സ്, ജര്‍മന്‍ കമ്പനിയായ സീമെന്‍സ്, പുമ, ഇന്‍ഷുറന്‍സ് കമ്പനിയായ എഎക്‌സ്എ, ഇന്റല്‍, ഹുണ്ടായ്, വോള്‍വോ, കാറ്റ്, ജെസിബി, ബാര്‍ക്ലേയ്‌സ്, ഗൂഗ്ള്‍, ആമസോണ്‍, എയര്‍ബിഎന്‍ബി, എക്‌സ്പീഡിയ, ഡിസ്‌നി, മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിങ്, പാപ്പ ജോണ്‍സ് തുടങ്ങിയവയാണ് ബഹിഷ്‌കരണം നേരിടുന്ന ബിഡിഎസിന്റെ പട്ടികയിലുള്ള മറ്റു കമ്പനികള്‍.
Carrefour has closed all of its branches in Kuwait and Bahrain this week, marking another retreat from Gulf markets amid mounting boycott campaigns linked to the supermarket chain's ties with Israel. In Bahrain, Carrefour suspended operations on 14 September, shuttering its seven stores across the kingdom. And the company announced the complete closure of its operations in Kuwait on 16 September.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala
• 13 hours ago
ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ
Cricket
• 13 hours ago
അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ
qatar
• 13 hours ago
ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
Kerala
• 14 hours ago
വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ
uae
• 14 hours ago
79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം
Cricket
• 14 hours ago
കരീബിയൻ മേഖലയിൽ അമേരിക്കയുടെ അപ്രഖ്യാപിത യുദ്ധം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേല
International
• 14 hours ago
മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി
uae
• 15 hours ago
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അവരും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്: സഞ്ജു
Cricket
• 15 hours ago
പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 15 hours ago
പാനി പൂരിയുടെ എണ്ണം കുറഞ്ഞു പോയി; റോഡില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
Kerala
• 15 hours ago
സഹോദരൻ്റേ ഭാര്യയുടെ പാതിവ്രത്യത്തിൽ സഹോദരിക്ക് സംശയം; യുവതിയെ 'അഗ്നിപരീക്ഷക്ക്' ഇരയാക്കി; യുവതിക്ക് ഗുരുതര പൊള്ളൽ, കേസെടുത്ത് പൊലിസ്
crime
• 15 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ ഈ നേട്ടം സഞ്ജുവിന് മാത്രം; ചരിത്രം സൃഷ്ടിച്ച് മലയാളി താരം
Cricket
• 16 hours ago
തൃപ്രയാറിൽ വ്യാജ ബാങ്ക് ആപ്പ് ഉപയോഗിച്ച് 4 ലക്ഷം രൂപയുടെ തട്ടിപ്പ്
crime
• 16 hours ago
വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 17 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 17 hours ago
സ്വത്ത് വില്പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള് കുഴഞ്ഞു വീണു മരിച്ചു
Kerala
• 17 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 18 hours ago
നിശ്ശബ്ദമായി എത്തുന്ന അമീബ; മഞ്ചേരി മെഡിക്കല്‍ കോളജിലും പരിശോധന നടത്താം
Kerala
• 16 hours ago
ഇന്ത്യക്കാരുടെ അന്നം മുടക്കാൻ ട്രംപ്; ടെക്കികൾക്ക് വൻതിരിച്ചടി; H-1B വിസ ഫീസ് 88 ലക്ഷം രൂപയാക്കി
International
• 16 hours ago
അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
crime
• 17 hours ago