HOME
DETAILS

17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട്‌ കോടതി ആവശ്യപ്പെട്ടത് 2.71 കോടി

  
Web Desk
September 18 2025 | 05:09 AM

shocking incident in china teens urinate in hot pot soup parents ordered to pay massive compensation

 

ബീജിങ്: ഷാങ്ഹായിലെ ഒരു റസ്റ്ററന്റില്‍ ഫെബ്രുവരിയില്‍ ചൈനയിലെ ഏറ്റവും വലിയ ഹോട്ട് പോട്ട് ചെയിനായ ഹൈഡിലാവോയുടെ ഒരു റസ്റ്ററന്റില്‍ അതിശയകരമായ ഒരു സംഭവം നടന്നു. റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ രണ്ടു കുട്ടികള്‍ മൂത്രമൊഴിച്ചു.

ഇവരുടെ രക്ഷിതാക്കളോട് 2.2 മില്യണ്‍ യുവാന്‍ അതായത് (2.71 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ചൈനീസ് കോടതി ഉത്തരവുമിട്ടു. 17 വയസുള്ള കുട്ടികള്‍ മദ്യപിച്ച് സൂപ്പില്‍ മൂത്രമൊഴിക്കുന്ന വിഡിയോ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളും ഉണ്ടായി.

ഈ സൂപ്പ് മറ്റാരെങ്കിലും കഴിച്ചതായി സൂചനയില്ലെങ്കിലും 4,000 ത്തിലധികം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റസ്റ്ററന്റ് തയ്യാറായിരുന്നു. മാര്‍ച്ചിലാണ് ഹോട്ട്‌പോട്ട് ചെയിന്‍ സൂപ്പില്‍ മൂത്രമൊഴിച്ച ഈ കൗമാരക്കാര്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നത്. പരസ്യമായി മാപ്പ് പറയണമെന്നും 23 മില്യണ്‍ യുവാന്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരുന്നത്.

ബിബിസിയുടെ റിപോര്‍ട്ട് അനുസരിച്ച്, ഷാങ്ഹായിലെ ഹുവാങ്പു ഡിസ്ട്രിക്റ്റ് പീപ്പിള്‍സ് കോടതി രണ്ടുപേരുടെ രക്ഷിതാക്കളോടും കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ പേര് മോശമാക്കിയതായും കമ്പനിക്ക് നഷ്ടം വരുത്തിയതായും പറഞ്ഞ കോടതി അതിന് പുറമെ സംഭവം പൊതുജനങ്ങള്‍ക്കുണ്ടാക്കിയ അസ്വസ്ഥതയെ കുറിച്ചും അവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ കുറിച്ചും സൂചിപ്പിക്കാനും മറന്നില്ല.

 

കുട്ടികളുടെ മാതാപിതാക്കള്‍ രക്ഷാകര്‍ത്താക്കളെന്ന നിലയിലുള്ള കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. ഒപ്പം പത്രങ്ങളിലൂടെ പരസ്യമായി മാപ്പ് അപേക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കമ്പനി ആളുകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം സ്വമേധയാ അവര്‍ നല്‍കിയതാണ്. അത് കുട്ടികളില്‍ നിന്നു ഈടാക്കില്ലെന്നും കോടതി അറിയിച്ചു.

സിചുവാന്‍ പ്രവിശ്യയിലെ ജിയാന്‍യാങ്ങിലാണ് ഹൈഡിലാവോ തങ്ങളുടെ ആദ്യത്തെ റസ്റ്ററന്റ് തുറന്നത്. ഇത് അതിവേഗം വികസിക്കുകയും ഇപ്പോള്‍ ലോകമെമ്പാടുമായി 1000 ത്തിലധികം ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ചൈനയിലെ ഭക്ഷണത്തിനും കസ്റ്റമര്‍ സര്‍വീസിനും പേരുകേട്ട ഹോട്‌പോട് ചെയിനാണിത്.

 

In a shocking incident that took place in February at a branch of China's largest hot pot chain, Haidilao, in Shanghai, two 17-year-old intoxicated teenagers urinated into the communal soup at the restaurant. The act was recorded and shared online, sparking widespread outrage and criticism. Although there was no evidence that any other customers consumed the tainted soup, the restaurant offered compensation to over 4,000 customers. In March, Haidilao filed a civil lawsuit against the teens, demanding a public apology and 23 million yuan in damages.

According to a BBC report, the Huangpu District People's Court has ordered the parents of the teens to pay 2.2 million yuan (approximately ₹2.71 crore) in compensation to the company. The court noted that the incident damaged the company’s reputation and caused public discomfort and criticism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ 

Kerala
  •  2 hours ago
No Image

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

National
  •  3 hours ago
No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  3 hours ago
No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  3 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  4 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  4 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  4 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  4 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  5 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  5 hours ago