HOME
DETAILS

വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

  
September 19 2025 | 02:09 AM

forest and wildlife amendment bill referred to the subject committee

തിരുവനന്തപുരം: വനം-വന്യജീവി നിയമഭേദഗതി ബിൽ സഭയിലവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും കേരള വന (ഭേദഗതി) ബില്ലും വനം മന്ത്രി എ.കെ ശശീന്ദ്രനാണ് സഭയിൽ അവതരിപ്പിച്ചത്.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ് കേരളം ഭേദഗതി ചെയ്യുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കും മറ്റു ഭേദഗതി നിർദേശങ്ങൾക്കും ശേഷം ബിൽ വീണ്ടും സഭയുടെ പരിഗണനയ്‌ക്കെത്തും. രണ്ട് ബില്ലുകളാണ് സഭയിൽ അവതരിപ്പിച്ച് ചർച്ചയ്ക്ക് വിധേയമായത്. ഇതിൽ ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ വകവരുത്തുന്നതിനുള്ള അനുമതിയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മലയോര മേഖലയിലെ കർഷകരുൾപ്പെടെയുള്ള ജനങ്ങളുടെ പൊതു ആവശ്യമായിക്കണ്ട് പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കാലം വരെ ബിൽ അവതരിപ്പിക്കാൻ കാത്തിരുന്ന ഇടതു സർക്കാരിന്റെ മനസിലിരുപ്പിനെ പ്രതിപക്ഷം വിമർശിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടപ്പാക്കാനാവില്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് ദുരുദ്ദേശ്യപരമാണെന്ന് എ.പി അനിൽകുമാർ ആരോപിച്ചു. ബിൽ നിയമമാകുമെന്ന് പ്രതീക്ഷയില്ലെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. ബില്ലുകളുടെ പ്രായോഗികതയും ആത്മാർത്ഥതയും കേരളം ചർച്ച ചെയ്യുമെന്ന് സജിവ് ജോസഫ് പറഞ്ഞു. 

ശശീന്ദ്രനെ പിന്തുണച്ച മന്ത്രി രാജീവ് പ്രതിപക്ഷം പിന്തുണച്ചാൽ നിയമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രനിയമത്തെ മറികടക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. തുടർന്ന് സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്ന് സഭയ്ക്ക് ഉറപ്പ് നൽകി മന്ത്രി രണ്ടു ബില്ലുകളും കമ്മിറ്റിക്ക് വിടുകയായിരുന്നു.

The Forest and Wildlife Amendment Bill was presented in the Assembly. After discussions, the bill was referred to the Subject Committee for review.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു

Kerala
  •  2 hours ago
No Image

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം

Kerala
  •  2 hours ago
No Image

രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും

Kerala
  •  3 hours ago
No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  10 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  10 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  11 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  11 hours ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  11 hours ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  11 hours ago