
യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

അബൂദബി: ഇൻഫ്ലുവൻസ സീസൺ തുടങ്ങുന്നതിന് മുമ്പുതന്നെ രാജ്യത്തെ താമസക്കാരോട് വാകസിനെടുക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധർ. പ്രായമായവർക്ക് ഉയർന്ന ഡോസ് വാക്സിനുകൾ നൽകി, പരമാവധി സംരക്ഷണം ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള ഫ്ലൂ സീസണിൽ പനി തീവ്രമാകുന്നതിനാൽ, വാക്സിനേഷൻ നേരത്തെ എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
"ഫ്ലൂ വാക്സിന്റെ പൂർണമായ പ്രയോജനം ലഭിക്കാൻ, രോഗം വരുന്നതിനോ സീസൺ ഉച്ചസ്ഥായിയിലെത്തുന്നതിനോ കാത്തിരിക്കരുത്, സീസണിന്റെ തുടക്കത്തിൽ തന്നെ എല്ലാവരും വാക്സിനെടുക്കാൻ മുൻകൈയെടുക്കണം," ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ (MoHAP) പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. നദ അൽ മർസൂഖി പറഞ്ഞു. വാക്സിനെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ലഭിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ദേശീയ ഫ്ലൂ അവബോധ കാമ്പയിൻ
2025-26 സീസണൽ ഫ്ലൂ അവബോധ കാമ്പെയ്‌നിന്റെ ഉദ്ഘാടന വേളയിൽ വെച്ചാണ് അധികൃതർ വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്തത്. പത്താം വർഷത്തിലേക്ക് കടക്കുന്ന ഈ കാമ്പെയ്‌ൻ, ഉയർന്ന അപകടസാധ്യതയുള്ള പ്രായക്കാരെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.
"അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ വാക്സിനേഷനിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ പ്രതിരോധ ബോധം വർധിച്ചതിന്റെ തെളിവാണ്," ഡോ. അൽ മർസൂഖി പറഞ്ഞു
ഉയർന്ന അപകടസാധ്യതയുള്ള രോഗികൾ മെഡിക്കൽ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുമ്പോൾ, ഇൻഫ്ലുവൻസ വാക്സിൻ ശുപാർശ ചെയ്യാൻ ആരോഗ്യ പ്രവർത്തകർക്ക് അറിയിപ്പ് നൽകുന്ന കേന്ദ്രീകൃത അലേർട്ട് സംവിധാനം അബൂദബി നടപ്പാക്കിയിട്ടുണ്ട്. "ഇത് വാക്സിനേഷൻ കവറേജ് വർധിപ്പിക്കാൻ സഹായിച്ചു," അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിലെ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടറായ ഡോ. ബദ്രേയ അൽ ഷെഹി വ്യക്തമാക്കി.
യുഎഇയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഫ്ലുവൻസ വാക്സിനുകൾ ലഭ്യമാണ്. സ്റ്റാൻഡേർഡ് ഡോസിന് പുറമേ, 65 വയസ്സിന് മുകളിലുള്ളവർക്കായി ഉയർന്ന ഡോസ് വാക്സിനും ലഭ്യമാണ്. "യുഎഇ പൗരന്മാർക്ക് വാക്സിൻ സൗജന്യമാണ്. പ്രവാസികൾക്ക് ഇൻഷുറൻസ് വഴി ഇത് ആക്സസ് ചെയ്യാം," ദുബൈ പബ്ലിക് ഹെൽത്തിലെ ഫാമിലി മെഡിസിൻ വിഭാഗം മേധാവി ഡോ. ആയിഷ ഖലീഫ അൽബസ്തി പറഞ്ഞു.
"ആറ് മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാണ്. ഇത് വിശാലമായ കമ്മ്യൂണിറ്റി കവറേജ് ഉറപ്പാക്കുന്നു," ഡോ. അൽ ഷെഹി കൂട്ടിച്ചേർത്തു. വാക്സിനുകൾ ഓരോ വർഷവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.
വാക്സിനേഷൻ വ്യാപിപ്പിക്കാനായി ടെലിവിഷൻ, സോഷ്യൽ മീഡിയ, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ബഹുഭാഷാ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുന്നുണ്ട്. "സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്താനും ആരോഗ്യ സന്ദേശങ്ങൾ ശക്തിപ്പെടുത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്," ഉദ്യോഗസ്ഥർ വ്യക്തമാക്കി.
"വാക്സിനേഷൻ സ്വയം പരിരക്ഷിക്കുക മാത്രമല്ല, കുടുംബങ്ങൾ, ജോലിസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ രോഗം പടരുന്നത് തടയുകയും ചെയ്യുന്നു," ആരോഗ്യ അധികാരികൾ വ്യക്തമാക്കി.
As the UAE enters the 2025-26 flu season, public health experts urge residents to get vaccinated early to ensure maximum protection. With influenza cases expected to peak between September and March, learn about the importance of flu vaccines, especially for high-risk groups, and the UAE’s efforts to boost community immunity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ
Kerala
• 2 hours ago
ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ
Kerala
• 2 hours ago
വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 2 hours ago
അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്
uae
• 2 hours ago
വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
National
• 2 hours ago
വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംനഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ?
National
• 3 hours ago
സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
Kuwait
• 3 hours ago
ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം
crime
• 3 hours ago
കോഴിക്കോട് തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി
Kerala
• 3 hours ago
ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി, സെബിയുടെ ക്ലീൻ ചിറ്റ്; അദാനി ഗ്രൂപ്പിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു
National
• 4 hours ago
യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ
uae
• 4 hours ago
ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം
auto-mobile
• 4 hours ago
75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ
National
• 4 hours ago
മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി
Kerala
• 5 hours ago.png?w=200&q=75)
ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ
Kerala
• 5 hours ago
അരുന്ധതി റോയിയുടെ പുസ്തകം വിവാദത്തിൽ; കവർ പേജിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പില്ല, ഹൈക്കോടതിയിൽ ഹരജി
Kerala
• 5 hours ago
ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സഊദി; സെപ്റ്റംബര്‍ 23-ന് രാജ്യത്ത് അവധി
Saudi-arabia
• 6 hours ago
400 രൂപ വിലമതിക്കുന്ന മദ്യത്തിന് 4,000 രൂപ, ഒരു കെട്ട് ബീഡിക്ക് 200 രൂപ; കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
crime
• 6 hours ago
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
uae
• 5 hours ago
ലോകത്തിലെ ആദ്യ പേഴ്സണൽ റോബോകാർ ദുബൈയിൽ; സുരക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ
uae
• 5 hours ago
ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന
International
• 5 hours ago