
പൊതുസ്ഥലത്ത് വെച്ച് കുട്ടിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു; യുവാവിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി

അബൂദബി: പൊതുസ്ഥലത്ത് വെച്ച് ഒരു കുട്ടിയെ ശാരീരികമായി ആക്രമിച്ച യുവാവിന് കടുത്ത ശിക്ഷ വിധിച്ച് അബൂദബി സിവിൽ ഫാമിലി കോടതി. കുട്ടിയ്ക്ക് നഷ്ടപരിഹാരമായി 100,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടു. കോടതി രേഖകൾ പ്രകാരം പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ അപമാനിക്കുകയും അടിക്കുകയുമായിരുന്നു. ഇതോടൊപ്പം ഇയാൾ അശ്ലീല ആംഗ്യങ്ങളും കാണിച്ചിരുന്നു. സംഭവം കുട്ടിയിൽ ശാരീരികമായും വൈകാരികമായും ആഘാതം സൃഷ്ടിച്ചതായി ജഡ്ജിമാർ അഭിപ്രായപ്പെട്ടു.
മറ്റുള്ളവർ മുഴുവൻ നോക്കിനിൽക്കെയാണ് ആക്രമണം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയപ്പോൾ പലരും ഇരയെ ഭീഷണിപ്പെടുത്തിയതായും പരിഹസിച്ചതായും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരായ അക്രമവും പീഡനവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന വ്യക്തമായ സന്ദേശമാണ് സംഭവം തുറന്നിടുന്നത്.
യുഎഇയിലെ നീതിന്യായ വ്യവസ്ഥയിൽ പ്രായപൂർത്തിയാകാത്തവരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നത് മുൻഗണനയായി തുടരുന്നുവെന്ന് അധികൃതർ അടിവരയിട്ടു. നഷ്ടപരിഹാരം, നിയമപരമായ ചെലവുകൾ, അനുബന്ധ ചെലവുകൾ എന്നിവ പ്രതിയിൽ നിന്ന് ഈടാക്കണമെന്ന് കുട്ടിയുടെ പിതാവ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
മറ്റൊരാൾക്ക് ദോഷം വരുത്തുന്ന ഏതൊരു കക്ഷിയും, പൂർണ്ണമായും യോഗ്യതയുള്ളവനല്ലെങ്കിൽ പോലും, നഷ്ടപരിഹാരത്തിന് ബാധ്യസ്ഥനാണെന്ന് യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 ഉദ്ധരിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
നിയമവിരുദ്ധമായ പ്രവൃത്തി, ആഘാതങ്ങൾ, ഇവ രണ്ടും തമ്മിലുള്ള കാര്യകാരണബന്ധം എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിവിൽ ബാധ്യത നിലനിൽക്കുന്നതെന്ന് വിധിന്യായത്തിൽ വിശദീകരിച്ചു. ദോഷകരമായ പ്രവൃത്തി ചെയ്യുന്നത് മാത്രം പോരാ, പ്രകടമായ പരുക്ക് ഉണ്ടാകണമെന്നും തെളിയിക്കപ്പെട്ട നാശനഷ്ടങ്ങൾക്ക് അനുസൃതമായാണ് നഷ്ടപരിഹാരം കണക്കാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ തുടർന്നാണ് പ്രതിക്ക് കോടത് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.
A young man in the UAE has been ordered to pay a fine of AED 100,000 for attacking and humiliating children in a public place, as ruled by a local court. The case highlights the UAE's strict stance on public misconduct and child protection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ
Kerala
• 4 hours ago
വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 4 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 4 hours ago
സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 4 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 5 hours ago
കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത
Kerala
• 5 hours ago
ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
Kerala
• 5 hours ago
കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും
Kerala
• 5 hours ago
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
Kerala
• 6 hours ago
ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം
Cricket
• 13 hours ago
ലഹരിക്കടത്ത്: ഇന്ത്യൻ യുവാവിന് ബഹ്റൈനിൽ 15 വർഷം തടവും 5000 ദിനാർ പിഴയും
bahrain
• 13 hours ago
ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ
uae
• 14 hours ago
ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ
National
• 14 hours ago
ബഹിഷ്കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്
uae
• 14 hours ago
ടി-20യിലെ ഐതിഹാസിക നേട്ടത്തിൽ സഞ്ജു; അടിച്ചെടുത്തത് പുത്തൻ നാഴികക്കല്ല്
Cricket
• 15 hours ago
അൽ-അഖ്സ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്റാഈൽ; സയണിസ്റ്റ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം
International
• 16 hours ago
ഒരിടത്ത് ഐപിഎസ് ഓഫീസർ,മറ്റൊരിടത്ത് ഐഎഎസ് ഓഫീസർ; വിവാഹ തട്ടിപ്പ് വീരൻ കൊച്ചിയിൽ പിടിയിൽ
crime
• 16 hours ago
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ വർദ്ധിക്കുന്നു: ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചാവക്കാട് സ്വദേശി
Kerala
• 16 hours ago
ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം
National
• 14 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ
Cricket
• 14 hours ago
2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്
uae
• 15 hours ago