HOME
DETAILS

വിരമിച്ച ഇതിഹാസ താരം വീണ്ടും ഇന്ത്യക്കായി കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടം

  
Web Desk
September 19 2025 | 13:09 PM

Legendary Indian spinner R Ashwin has been included in the Indian squad for the 2025 Hong Kong Sixes tournament

അടുത്തിടെ ഐപിഎല്ലിൽ നിന്നും വിരമിച്ച ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ വീണ്ടും ഇന്ത്യൻ ജേഴ്സി അണിയും. 2025 ഹോങ്കോങ് സിക്‌സസ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലാണ് അശ്വിൻ ഇടം നേടിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ ഒമ്പത് വരെയാണ് ടൂർണമെന്റ് നടക്കുന്നത്.  

ഐപിഎല്ലിൽ നിന്നും വിരമിച്ചെങ്കിലും വിദേശ ടി-20 ലീഗുകളിൽ കളിക്കാനുള്ള തന്റെ ആഗ്രഹം അശ്വിൻ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ബിസിസിഐയുടെ നിബന്ധനകൾ പ്രകാരം ഐപിഎല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാൻ അനുവാദമില്ല. വിദേശ ലീഗുകളിൽ കളിക്കണമെങ്കിൽ, താരം ഇന്ത്യൻ ദേശീയ ടീമിൽ നിന്നും ഐപിഎല്ലിൽ നിന്നും രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ ആഭ്യന്തര ടൂർണമെന്റുകളിൽ നിന്നും വിരമിച്ചിരിക്കണം. ഐപിഎല്ലിൽ നിന്നും വിരമിച്ചതോടെ ഈ നിബന്ധനകൾ അശ്വിന് തടസ്സമാകാതെ പോവുകയായിരുന്നു. 

2009ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎല്ലിൽ അരങ്ങേറിയ അശ്വിൻ, തന്റെ അവസാന മത്സരവും ചെന്നൈ ടീമിനൊപ്പം കളിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്. 2015-ൽ ചെന്നൈ വിട്ട് പഞ്ചാബ് കിംഗ്സിന്റെ നായകനായ അശ്വിൻ, 2018-ൽ ഡൽഹി ക്യാപിറ്റൽസിനായും 2021 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിനായും കളിച്ചു. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ അശ്വിൻ വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തിയിരുന്നു.

കഴിഞ്ഞ വർഷമാണ് അശ്വിൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഇന്ത്യ- ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിൻ തന്റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 

നീണ്ട 13 വർഷക്കാലം ഐതിഹാസികമായ ക്രിക്കറ്റ് കരിയറാണ് അശ്വിൻ കെട്ടിപ്പടുത്തുയർത്തിയത്. റെഡ് ബോൾ ക്രിക്കറ്റിൽ 106 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച താരം 537 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് അശ്വിൻ ഉള്ളത്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41  മത്സരങ്ങളിൽ നിന്നും 195 വിക്കറ്റുകളും അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യക്കായി 116 ഏകദിനമത്സരങ്ങളിൽ പന്തെറിഞ്ഞ അശ്വിൻ 116 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 65 ടി20 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റും നേടി. ബൗളർ എന്നതിനപ്പുറം ബാറ്റർ എന്ന നിലയിലും അശ്വിൻ ഇന്ത്യൻ ടീമിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 14 അർദ്ധ സെഞ്ചുറികളും ആറ് സെഞ്ചുറികളുമാണ് അശ്വിൻ നേടിയത്. 

Legendary Indian spinner R Ashwin, who recently retired from the IPL, will once again don the Indian jersey. Ashwin has been included in the Indian squad for the 2025 Hong Kong Sixes tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ

Kerala
  •  4 hours ago
No Image

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ

Kerala
  •  4 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു

International
  •  4 hours ago
No Image

സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  4 hours ago
No Image

'SIR' കേരളം സജ്ജമോ? 

Kerala
  •  5 hours ago
No Image

കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത

Kerala
  •  5 hours ago
No Image

ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം

Kerala
  •  5 hours ago
No Image

കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും

Kerala
  •  5 hours ago
No Image

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും

Kerala
  •  6 hours ago
No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  13 hours ago