HOME
DETAILS

മണിപ്പൂരിൽ അസം റൈഫിൾസ് സംഘത്തിന്റെ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു; ഒരു ജവാൻ കൊല്ലപ്പെട്ടു, മൂന്നു പേർക്ക് പരുക്ക്

  
Web Desk
September 19 2025 | 14:09 PM

Unknown assailants opened fire on an Assam Rifles team vehicle in Manipur one jawan was killed three others injured

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ സബൽ ലെയ്കായിൽ അസം റൈഫിൾസ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തു. വാർത്താ ഏജൻസിയായ പിടിഐയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇംഫാലിൽ നിന്ന് 407 ടാറ്റ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അസം റൈഫിൾസ് സംഘത്തിന് നേരെയാണ് അ‍ജ്ഞാതർ  വെടിയുതിർത്തത്. 

വൈകുന്നേരം 6 മണിയോടെ നമ്പോൾ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്. ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന സ്ഥലം.

"ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് സംഘത്തിന്റെ വാഹനത്തിന് നേരെ ഒരു കൂട്ടം തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തി, ഒരു ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു," പിടിഐ റിപ്പോർട്ടിൽ ഉദ്ധരിച്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പരുക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരും പൊലിസും സഹായിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രദേശം വളഞ്ഞിരിക്കുകയാണ്. 1949 സെപ്റ്റംബർ 21 ലെ മണിപ്പൂർ ലയന കരാറിനെതിരെ താഴ്‌വര ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആഹ്വാനം ചെയ്ത ബന്ദിന് രണ്ട് ദിവസം മുമ്പാണ് ഈ ആക്രമണം.

In a shocking incident in Manipur's Bishnupur district, unidentified gunmen ambushed an Assam Rifles vehicle traveling from Imphal, resulting in the death of one jawan and injuries to three others. The attack occurred around 6 PM in Nambol Sabal Leikai, highlighting ongoing security challenges in the region amid ethnic tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ

Kerala
  •  4 hours ago
No Image

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ

Kerala
  •  4 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു

International
  •  4 hours ago
No Image

സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  4 hours ago
No Image

'SIR' കേരളം സജ്ജമോ? 

Kerala
  •  5 hours ago
No Image

കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത

Kerala
  •  5 hours ago
No Image

ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം

Kerala
  •  5 hours ago
No Image

കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും

Kerala
  •  5 hours ago
No Image

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും

Kerala
  •  6 hours ago
No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  13 hours ago