അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
ആലപ്പുഴ: വെൺമണി സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അവധിക്കാലത്ത് വീട്ടിൽ വരുമ്പോൾ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ മാതാപിതാക്കളുടെ സുഹൃത്തുക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. മുളക്കുഴ വില്ലേജിലെ മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ (35), വെൺമണി വില്ലേജിലെ വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ എം.ആർ. മനോജ് (49) എന്നിവരാണ് അറസ്റ്റിലായത്.
വെൺമണി പൊലിസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. അഭിലാഷ് എം.സിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുഭാഷ് ബാബു കെ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പൊലിസ് ഓഫീസർ ഗോപകുമാർ ജി, സിവിൽ പൊലിസ് ഓഫീസർമാരായ ആകാശ് ജി. കൃഷ്ണൻ, ശ്യാംകുമാർ ബി. എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി, തുടർന്ന് റിമാൻഡ് ചെയ്തു. കേസിന്റെ തുടർ അന്വേഷണം വെൺമണി പൊലിസ് നടത്തിവരികയാണ്.
The police have arrested the friends of their parents who sexually abused their minor sisters, natives of Venmani, by pretending to be friends and threatening them when they came home for vacation. The arrested have been identified as Deepumon (35) of Deepu Sadanam House in Mulakkuzha Village, and M.R. Manoj (49) of Shubha Nivas in Venmani Eram Room in Venmani Village.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."