ഓണവിപണി പൊലിപ്പിക്കാന്‍ പൊലിവു പച്ചക്കറികളും
അമ്പലത്തറ : ഓണച്ചന്ത സമൃദ്ധമാക്കാന്‍ ഇത്തവണ പൊലിവ് പച്ചക്കറികള്‍. ജൈവ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍ബന്ധമായും മൂന്നു സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നു. കൃഷിവകുപ്പ് നല്കിയ വിത്തിനങ്ങളാണ് പൊലിവ് കൃഷിക്കുപയോഗിച്ചത്.
കോടോം-ബേളൂര്‍ പഞ്ചായത്തിലെ പൊലിവ് കൃഷിയില്‍ പയറിന് നൂറുമേനി വിളവാണുണ്ടായത്. പഞ്ചായത്തിലെ ആദ്യ വിളവെടുപ്പ് 19 ാം വാര്‍ഡില്‍ ഗുരുപുരം തനിമ എസ്. ടി കുടുംബശ്രീയില്‍ നടന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന ജൈവവളം ഉപയോഗിച്ചു കൃഷി നടത്തുന്നുവെന്ന പ്രത്യേകതയും പഞ്ചായത്തിലുണ്ട്. കോടോത്ത് നിന്ന് ഉല്പാദിപ്പിക്കുന്ന ഡ്രൈകോ ഡേര്മ ജൈവ വളമാണ് ഉപയോഗിക്കുന്നത്. പയറിനു പുറമെ പാവല്‍, വെണ്ട, വഴുതന, ചുരയ്ക്ക, നരമ്പന്, ചീര എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കാലിച്ചാനടുക്കത്തു തുടങ്ങുന്ന ഓണച്ചന്തയിലേക്കാണ് പച്ചക്കറി കൊണ്ടുപോകുക.
418 കുടുംബശ്രീ യൂനിറ്റുകളിലാണു പൊലിവ് കൃഷി നടത്തുന്നതെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലളിത പറഞ്ഞു. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."