മുഖ്യമന്ത്രി സംസാരിച്ചത് കപട ഭക്തനെപ്പോലെ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയെന്ന് വി.ഡി സതീശന്‍
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കപടഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
''2026ലെ തിരഞ്ഞെടുപ്പ്, അതിനു മുന്‍പ് നടക്കുന്ന ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന പരിപാടിയാണിത്. പിണറായി വിജയന് ഒരിക്കലും യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുകൊണ്ട് പോലീസിന്റെ സഹായത്തോടെ ചെയ്ത ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ടാണ് ശബരിമലയിലെ അയ്യപ്പസംഗമത്തില്‍ അദ്ദേഹം പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒന്‍പതര കൊല്ലമായി ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താത്ത സര്‍ക്കാര്‍ ഇപ്പോള്‍ മാസ്റ്റര്‍പ്ലാനുമായി തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണ്.''
''വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തില്‍ വായിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്. ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്.''
''ശബരിമലയില്‍ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്ക് നല്ല ഓര്‍മയുണ്ട്. കാപട്യം ജനം തിരിച്ചറിയും. സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ച എം.വി. ഗോവിന്ദന്‍ പഠിപ്പിക്കാന്‍ വരേണ്ട. വൈപ്പിന്‍ എം.എല്‍.എയ്ക്ക് എതിരായ വര്‍ത്ത പുറത്തുവന്നത് സി.പി.എമ്മില്‍ നിന്നാണ്. ഉമ്മന്‍ചാണ്ടിയുടെ മകളെയും വനിതാ മാധ്യമ പ്രവര്‍ത്തകരെയും അപമാനിച്ചതില്‍ എന്ത് നടപടിയെടുത്തുവെന്നും സൈബര്‍ ആക്രമണത്തില്‍ പൊലfസിന്റേത് ഇരട്ടനീതിയാണെന്നും'' സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."