
എച്ച് 1 ബി വിസ; ഇന്ത്യൻ ടെക്കികൾ കടുത്ത പരിഭ്രാന്തിയിൽ

ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പ്രൊഫഷണലുകളെ യു.എസിൽ ജോലി ചെയ്യാൻ അനുവദിക്കുന്നവർക്കുള്ള പെർമിറ്റായ എച്ച്1ബി വിസയുടെ ഫീസ് കുത്തനെ കൂട്ടിയതോടെ ജോലി നിഷ്ടമാകുന്നതടക്കമുള്ള കനത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്കികൾ. കുടിയേറ്റത്തിനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ നടപടികളുടെ ഭാഗമായി എച്ച്1ബി വിസയ്ക്ക് ഒരുലക്ഷം യു.എസ് ഡോളർ (86 ലക്ഷം രൂപ) ചുമത്തിയതോടെയാണിത്. പുതിയ നീക്കത്തോടെ പെട്ടെന്ന് തിരിച്ചെത്താൻ ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടത് പരിഭ്രാന്തി കൂട്ടി. ഇതോടെ മുൻകൂട്ടി നിശ്ചയിച്ച യാത്രയും പരിപാടികളുമെല്ലാം റദ്ദാക്കി ജീവനക്കാർ തിരിച്ചുപറക്കാൻ നിർബന്ധിതരായി.
നിർദേശം ലഭിക്കുമ്പോൾ സ്വന്തം വിവാഹചടങ്ങിനായി പോകുന്നവരും മറ്റ് അടിയന്തര പരിപാടികൾ ഷെഡ്യൂൾ ചെയ്തവരും ഉൾപ്പെടെ വിമാനത്താവളങ്ങളിൽ ബോർഡിങ് ഗെയിറ്റിൽ വരിനിൽക്കുന്നുണ്ടായിരുന്നു. നിർദേശം ഇവരിലെല്ലാം പരിഭ്രാന്തിയുണ്ടാക്കി. വിമാനത്താവളങ്ങളിൽ വച്ച് കോൾ വന്നതോടെ ചിലർ യാത്ര റദ്ദാക്കി. ബോർഡിങ് പാസ് ലഭിച്ച് വിമാനത്തിൽ കയറിയ ശേഷം സന്ദേശം ലഭിച്ചോടെ തിരികെ വിമാനത്തിൽനിന്നിറങ്ങി യാത്ര റദ്ദാക്കിയവരും ഉണ്ട്. ഇത്തരത്തിൽ വിമാനത്തിൽനിന്ന് ആളുകൾ ഇറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ഭയന്ന് സാൻ ഫ്രാൻസിസ്‌കോ വിമാനത്താവളത്തിലെ നിരവധി ഇന്ത്യക്കാർ അവധിക്കാലം വെട്ടിക്കുറച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
ഇന്ത്യക്കാർ കൂടുതലായി യു.എസിലേക്ക് പോകാൻ ശ്രമിച്ചത് ഇന്ത്യയിൽനിന്ന് യു.എസിലേക്കുള്ള വിമാനയാത്രയിൽ വൻ തിരക്കിനും കാരണമായി. പിഴ ഒഴിവാക്കാൻ പലരും ബുക്കിങ്ങുകൾ വേഗത്തിലാക്കിയത് നിരക്ക് കുത്തനെ കൂടാനിടയാക്കി. 40,000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയും അതിന് മുകളിലേക്കും വിമാന നിരക്ക് ഉയർന്നു.
ട്രംപിന്റെ ഉത്തരവ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും നിലവിലുള്ള വിസ കൈവശമുള്ളവർക്കോ പുതുക്കൽ തേടുന്നവർക്കോ അല്ലെന്നുമുള്ള വൈറ്റ് ഹൗസിന്റെ വിശദീകരണം വന്നതോടെയാണ് പലർക്കും ആശ്വസമായത്. അതേസമയം, ആശയക്കുഴപ്പത്തെ തുടർന്ന് ജോലി രാജിവച്ചവരും ഉണ്ട്.
എച്ച്1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരായതിനാലാണ്, പുതിയ നീക്കംമൂലം ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗമായി ഇന്ത്യക്കാർ മാറിയത്. വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലിയിൽ മലയാളികൾക്ക് മേൽക്കൈ ഉള്ളതുപോലെ യു.എസിലെ ഐ.ടി, ടെക്ക് മേഖലകളിലെ പ്രധാനസമൂഹമാണ് ഇന്ത്യക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സ വംശഹത്യ: ഇസ്‌റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്
Football
• 11 hours ago
ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്
National
• 11 hours ago
ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍
Kerala
• 11 hours ago
ഐഎസ്ആർഒ ഉപഗ്രഹത്തിന് സമീപം അയൽരാജ്യ ഉപഗ്രഹം; പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ ബോഡിഗാർഡ് സാറ്റലൈറ്റുകൾ വിന്യസിക്കുന്നു
National
• 12 hours ago
മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ; അറസ്റ്റിന് പിന്നാലെ വകുപ്പുതല നടപടി
Kerala
• 12 hours ago
ഗുജറാത്തിൽ കപ്പലിൽ തീപിടുത്തം; കത്തിയത് സൊമാലിയയിലേക്ക് പഞ്ചസാരയും അരിയും കൊണ്ടുപോകുന്ന കപ്പൽ
National
• 12 hours ago
ഇൻസ്റ്റഗ്രാം റീലിലൂടെ റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കും പെൺസുഹൃത്തിനുമെതിരെ പരാതി
crime
• 12 hours ago
'അമേരിക്കയുടെ നായകന്‍, രക്തസാക്ഷി' അനുസ്മരണ ചടങ്ങിനിടെ ചാര്‍ലി കിര്‍ക്കിനെ വാഴ്ത്തി ട്രംപ്
International
• 13 hours ago
ട്രംപിന്റെ H1B വിസയ്ക്ക് ചെക്ക് വെച്ച് ചൈന; എളുപ്പത്തിൽ ചൈനയിലേക്ക് പറക്കാൻ ഇനി 'കെ-വിസ'
International
• 13 hours ago
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം പൊലിസിൽ കീഴടങ്ങി
crime
• 13 hours ago
ബാലൺ ഡി ഓർ ജേതാവിനെ ഇന്നറിയാം; ഡെമ്പലെ ചടങ്ങിൽ പങ്കെടുക്കില്ല? കാരണമിത്
Football
• 14 hours ago
രണ്ട് തവണ മാറ്റിവെച്ച വിധി, ഇന്ന് മോചനമുണ്ടാവുമോ?; ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍
National
• 14 hours ago
സഞ്ജു നേടിയ അപൂർവ നേട്ടം രണ്ടാം തവണയും നേടി; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി അഭിഷേക് ശർമ്മ
Cricket
• 14 hours ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ വിശദീകരണം
Kerala
• 14 hours ago
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എലി; നീണ്ട തെരച്ചില്‍, വിമാനം വൈകിയത് മൂന്നുമണിക്കൂര്‍
National
• 15 hours ago
വിദേശ മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട സംഘത്തെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു
uae
• 15 hours ago
'നമ്മുടെ ആൾക്കാരെ സഹായിച്ചു, ആരും പണം തിരിച്ചടച്ചില്ല'; ബിജെപിയെ പ്രതിരോധത്തിലാക്കി കൗൺസിലറുടെ ആത്മഹത്യാക്കുറിപ്പ്
Kerala
• 15 hours ago
നെയ്യ് ലിറ്ററിന് 45രൂപ വെണ്ണ 400 ഗ്രാം 15 കുറയും, ഐസ്ക്രീം 220ല്‍ നിന്ന് 196ലേക്ക് ...മില്‍മ നൂറോളം ഉല്പന്നങ്ങളുടെ വില കുറക്കുന്നു
Kerala
• 16 hours ago
പ്രവാചകൻ മുഹമ്മദ് നബിയെ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; നേരത്തെ തന്നെ തമിഴ്നാട് സിലബസിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാലിൻ
National
• 14 hours ago
പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കില്ല; ഹരജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 14 hours ago
ഇന്ത്യ-പാക് പോരാട്ടത്തെ ഇനി ഒരിക്കലും അങ്ങനെ വിളിക്കരുത്: പ്രസ്താവനയുമായി സൂര്യകുമാർ യാദവ്
Cricket
• 14 hours ago