HOME
DETAILS

കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം പൊലിസിൽ കീഴടങ്ങി

  
Web Desk
September 22 2025 | 07:09 AM

husband hacks wife to death in kollam surrenders after facebook post

കൊല്ലം: കൊല്ലം പുനലൂരിൽ ഞെട്ടിക്കുന്ന കൊലപാതകം.കലയനാട് ചരുവിള വീട്ടിൽ ശാലിനി എന്ന യുവതിയെ ഭർത്താവ് ഐസക് വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി സംഭവത്തിന്റെ വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടർന്ന് ഐസക് പുനലൂർ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം. ശാലിനി, ഭർത്താവിന്റെ ശല്യം കാരണം അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. ഒരു സ്കൂളിൽ ആയയായി ജോലി ചെയ്തിരുന്ന ശാലിനി, സംഭവദിവസം രാവിലെ ജോലിക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതക സമയത്ത് ശാലിനിയുടെ രണ്ട് മക്കളിൽ ഒരാൾ അവർക്കൊപ്പം ഉണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു.

ഫേസ്ബുക്ക് വീഡിയോയിൽ പ്രതി പറഞ്ഞത്

കൊലപാതകത്തിന് ശേഷം ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. "ഞാൻ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്റെ കാരണം, വീട്ടിൽ ഉണ്ടായിരുന്ന സ്വർണം എടുത്ത് പണയം വെച്ചതും ഞാൻ പറഞ്ഞത് അനുസരിക്കാതിരുന്നതുമാണ്. എനിക്ക് രണ്ട് മക്കളുണ്ട്, അതിൽ ഒരാൾ ക്യാൻസർ രോഗിയാണ്. അവൾക്ക് ആഡംബര ജീവിതം വേണം. അതുകൊണ്ട് അവൾ അമ്മയോടൊപ്പം താമസിക്കുകയാണ്. ശാലിനി ധിക്കാരത്തോടെ പെരുമാറി, ജോലിക്കായി പലയിടത്തേക്ക് മാറിമാറി പോയി. എന്റെ ഭാര്യക്ക് അതിന്റെ ആവശ്യമില്ലായിരുന്നു," എന്നാണ് വീഡിയോയിൽ അവൻ പറഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങൾക്ക് പുറമേ, ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന മറ്റ് വ്യക്തിപരമായ തർക്കങ്ങളും കൊലപാതകത്തിലേക്ക് നയിച്ചതായി പൊലിസ് സംശയിക്കുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ശാലിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Kuwait
  •  8 hours ago
No Image

ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന

National
  •  9 hours ago
No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  9 hours ago
No Image

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

Kerala
  •  9 hours ago
No Image

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

uae
  •  10 hours ago
No Image

17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ

National
  •  10 hours ago
No Image

സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ

Saudi-arabia
  •  10 hours ago
No Image

2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും

Business
  •  10 hours ago
No Image

ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ

uae
  •  10 hours ago
No Image

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

National
  •  12 hours ago