HOME
DETAILS

അവൻ ഇന്ത്യൻ ടീമിലെ നിസ്വാർത്ഥനായ താരമാണ്: സൂര്യകുമാർ യാദവ്

  
September 22 2025 | 04:09 AM

Suryakumar Yadav Praises Abhishek Sharma Great performance in Asia cup 2025

ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടൂർണമെന്റിലെ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ജയമായിരുന്നു ഇത്. 

അർദ്ധ സെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും അഭിഷേകാണ് സ്വന്തമാക്കിയത്. മത്സരശേഷം താരത്തിന്റെ ഈ മിന്നും പ്രകടനങ്ങളെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രശംസിക്കുകയും ചെയ്തു. 

''ബാറ്റിംഗ് ശൈലിയുടെ കാര്യത്തിൽ അഭിഷേക് വളരെ നിസ്വാർത്ഥനാണ്. പവർ പ്ലേ കഴിഞ്ഞാലും പവർ പ്ലേയിൽ ബാറ്റ് ചെയ്ത അതേ രീതിയിൽ ബാറ്റ് ചെയ്യാൻ അവന് കഴിയും. എന്നാൽ പവർ പ്ലേ കഴിഞ്ഞതിനു ശേഷം അദ്ദേഹം കാര്യങ്ങൾ വിശകലനം ചെയ്യുന്ന രീതി ഒരു പോസിറ്റീവാണ്. ഓരോ മത്സരങ്ങളിലും അദ്ദേഹം കാര്യങ്ങൾ പഠിക്കുന്നുണ്ട്. തന്റെ റോൾ എന്താണെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്'' സൂര്യകുമാർ യാദവ് പറഞ്ഞു. 

മത്സരത്തിൽ അഭിഷേകിന് പുറമെ 28 പന്തിൽ 47 റൺസ് നേടിയ ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസൊന്നും നേടാതെ പുറത്തായപ്പോൾ മലയാളി താരം സഞ്ജു സാംസൺ 17 പന്തിൽ 13 റൺസും നേടി. തിലക് വർമ്മ 19 പന്തിൽ 30 റൺസ് നേടി ഇന്ത്യയുടെ വിജയം അനായാസമാക്കി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റും, ഫഹീം അഷ്‌റഫ്, അബ്‌റാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക് നിരയിൽ സാഹിബ്‌സാദ ഫർഹാൻ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 45 പന്തിൽ 58 റൺസാണ് താരം നേടിയത്. അഞ്ചു ഫോറുകളും രണ്ട് സിക്സുമാണ് ഫർഹാൻ നേടിയത്. സെയ്ം അയൂബ്, മുഹമ്മദ് നവാസ് എന്നിവർ 21 റൺസ് നേടിയും നിർണായകമായി. 

ഇന്ത്യൻ ബൗളിങ്ങിൽ ശിവം ദുബെ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ഹർദിക് പാണ്ഡ്യാ, കുൽദീപ് യാദവ് ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.

India registered a convincing six-wicket win over Pakistan in a thriller in the Asia Cup Super Four. Indian captain Suryakumar Yadav praised opener Abhishek Sharma for his excellent performance in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ

uae
  •  9 hours ago
No Image

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

National
  •  10 hours ago
No Image

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

Kerala
  •  11 hours ago
No Image

ഗസ്സ വംശഹത്യ:  ഇസ്‌റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്

Football
  •  11 hours ago
No Image

ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

National
  •  11 hours ago
No Image

ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  11 hours ago
No Image

ഐഎസ്ആർഒ ഉപഗ്രഹത്തിന് സമീപം അയൽരാജ്യ ഉപഗ്രഹം; പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ ബോഡിഗാർഡ് സാറ്റലൈറ്റുകൾ വിന്യസിക്കുന്നു

National
  •  11 hours ago
No Image

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ; അറസ്റ്റിന് പിന്നാലെ വകുപ്പുതല നടപടി

Kerala
  •  12 hours ago
No Image

ഗുജറാത്തിൽ കപ്പലിൽ തീപിടുത്തം; കത്തിയത് സൊമാലിയയിലേക്ക് പഞ്ചസാരയും അരിയും കൊണ്ടുപോകുന്ന കപ്പൽ 

National
  •  12 hours ago
No Image

ഇൻസ്റ്റഗ്രാം റീലിലൂടെ റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കും പെൺസുഹൃത്തിനുമെതിരെ പരാതി

crime
  •  12 hours ago