
പ്രധാനമന്ത്രി പറഞ്ഞതുപോലുള്ള നടക്കുന്നില്ല; ജി.എസ്.ടി കുറച്ചിട്ടും ഗുണം ലഭിക്കാതെ ഉപഭോക്താക്കൾ

തിരുവനന്തപുരം: രാജ്യത്ത് ജി.എസ്.ടി കുറവ് നിലവിൽ വന്നെങ്കിലും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞതുപോലുള്ള ഗുണമൊന്നും ലഭിക്കില്ല. ഇന്നലെയും പതിവുപോലെ മുൻ വില തന്നെയാണ് കടക്കാർ ഈടാക്കിയത്. എന്നാൽ 413 വസ്തുക്കൾക്ക് വിലക്കുറവ് ഇന്നലെത്തന്നെ നടപ്പിലായെന്ന് അധികൃതർ പറയുന്നു.
എന്നാൽ വലിയ ഹൈപ്പർമാർക്കറ്റുകൾ ഇന്നലെത്തന്നെ വിലക്കുറവ് നടപ്പാക്കി ആനുകൂല്യം നേടാൻ ശ്രമമാരംഭിച്ചതും കാണാമായിരുന്നു. നേരത്തെ സംഭരിച്ചുവച്ച വസ്തുക്കൾക്ക് നേരിട്ട് വില കുറയ്ക്കാൻ കടക്കാർക്ക് കഴിയില്ലെന്നതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
മുമ്പത്തെ നാല് നിര ഘടനയെ രണ്ട് പ്രധാന സ്ലാബുകൾ ഉപയോഗിച്ച് മാറ്റിയാണ് പുതിയ ജി.എസ്.ടി നിലവിൽ വന്നത്. അവശ്യവസ്തുക്കൾക്ക് അഞ്ച് ശതമാനവും മറ്റ് മിക്ക ചരക്കുകൾക്കും സേവനങ്ങൾക്കും 18 ശതമാനവുമാണ് പുതിയ ജി.എസ്.ടി നിരക്ക്.
ടി.വികൾ (32 ഇഞ്ച് മുകളിൽ), എയർകണ്ടീഷണറുകൾ, ഡിഷ് വാഷറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയക്ക് 28 നു പകരം 18 ശതമാനമാണിപ്പോൾ. മുന്തിയ ഷോപ്പുകളിലെല്ലാം വിലക്കുറവ് പ്രാബല്യത്തിലായിട്ടുണ്ട്.
350 സിസി വരെയുള്ള ചെറിയ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇപ്പോൾ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായിട്ടുണ്ട്.വെണ്ണ, നെയ്യ്, പനീർ, ലഘുഭക്ഷണം, ടോയ്‌ലറ്ററികൾ തുടങ്ങിയ ഇനങ്ങളുടെ വില കുറഞ്ഞു. അവയിൽ പലതും ഇപ്പോൾ അഞ്ച് ശതമാനം സ്ലാബിലാണ്. പാലിനും അതനുസരിച്ച് വില കുറയുമെങ്കിലും ഇന്നലെ കടകൾ ഈടാക്കിയത് പഴയ വില. മിൽമ ഉത്പന്നങ്ങൾക്ക് വില കുറച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നെങ്കിലും ഇന്നലെ കടകളിൽ വിതരണം ചെയ്ത ഉത്പന്നങ്ങൾക്കും പഴയ ജി.എസ്.ടി നിരക്കനുസരിച്ചുള്ള വിലയായിരുന്നെന്ന് കടക്കാർ പറയുന്നു. മരുന്നുകളും ഉപകരണങ്ങളും അഞ്ച് ശതമാനം സ്ലാബിലാണ്. ചപ്പാത്തി, ചെരുപ്പ് തുടങ്ങിയവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവ ഇപ്പോൾ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടിയിൽ മാറ്റമില്ലാത്ത ഉൽപ്പന്നങ്ങളും സേവനങ്ങളുമുണ്ട്. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ തന്നെയാണ്.
പാൻ മസാല, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന നിലവാരമുള്ള കാറുകൾ, 350 സിസിക്ക് മുകളിലുള്ള മോട്ടോർ സൈക്കിളുകൾ എന്നിവ ഇപ്പോൾ 40 ശതമാനം ജി.എസ്.ടി നിരക്കാണുള്ളത്. ആന്റിപ്രോഫിറ്റിറിംഗ് അതോറിറ്റി നിലവിലില്ലാത്തതിനാൽ നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറിയേക്കില്ലെന്ന ആശങ്കയുള്ളതായി ബന്ധപ്പെട്ടവർ പറയുന്നു.
ജി.എസ്.ടി പരിഷ്‌കരണത്തിന്റെ മാറ്റങ്ങളുടെ ഫലപ്രാപ്തി പൂർണമായും യാഥാർത്ഥ്യമാക്കാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുത്തേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
പഴയതും ഉയർന്നതുമായ ജി.എസ്.ടി നിരക്കിൽ വാങ്ങിയ സാധനസാമഗ്രികൾ കൈവശമുള്ള കമ്പനികൾ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ ഉപഭോക്താക്കൾക്ക് കൈമാറാൻ വൈകുന്നത് വില കുറയുന്നതിന് തടസമായേക്കാം.നിലവിലെ നിരക്കിൽ ശേഖരിച്ച സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും ജി.എസ്.ടി.എൻ ശൃംഖലയിലെ സാങ്കേതിക തകരാറുകളും പോലുള്ള പ്രശ്‌നങ്ങൾ ഹ്രസ്വകാല തടസ്സങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
40,000 വരെ വിറ്റുവരവുള്ള കടക്കാർക്ക് ജി.എസ്.ടി രജിസ്‌ട്രേഷനില്ലാത്തതിനാൽ അവർക്ക് നേരിട്ട് ഉത്പന്നങ്ങളുടെ വില ജി.എസ്.ടി കുറച്ചതിന്റെ പേരിൽ കുറയ്ക്കാനാവില്ല. വിതരണക്കമ്പനിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വില കുറച്ച് കടക്കാർ കൊടുക്കണമെന്നും അതിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കടക്കാർക്ക് വിശ്വാസം പോരാ. 40 ലക്ഷം മുതൽ ഒന്നരലക്ഷം വരെ ഒരുശതമാനം മാത്രം ജി.എസ്.ടി അടച്ചാൽ മതി. അതിനേക്കാൾ വലിയ കടകളിൽ മാത്രമേ ജി.എസ്.ടിയുടെ കുറവ് നിലവിലുള്ളൂ.
ഉത്പന്ന വിലയിൽ കംപ്യൂട്ടറുകളിൽ പുതിയ പരിഷ്‌കരണം ചേർത്താൽ മാത്രമേ വിലക്കുറവ് പ്രാബല്യത്തിൽ വരൂ. ജി.എസ്.ടി കുറയ്ക്കുന്നത് സർക്കാരിന് നഷ്ടമാകുമെന്ന് ധനമന്ത്രിതന്നെ പറയുമ്പോൾ ഉത്പാദകരും അതേനിലപാട് സ്വീകരിച്ചാൽ വിലക്കുറവ് ജലരേഖയായി മാറും. മാത്രമല്ല, ഉത്പന്നത്തിനും സേവനങ്ങൾക്കും മിൽമ ഉൾപ്പെടെ ചില കമ്പനികൾ നിരക്കുയർത്താൻ പോകുന്നു എന്നറിയിച്ചിരിക്കുന്നതും പരിഷ്‌കരണത്തിന്റെ ആനുകൂല്യം ജനങ്ങളിലെത്താൻ തടസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന്‍ കവര്‍ന്ന് ഹൃദയാഘാതം
uae
• 8 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 8 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 8 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 8 hours ago
മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 9 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 9 hours ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്‌ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• 9 hours ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• 10 hours ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• 10 hours ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• 10 hours ago
സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു
Saudi-arabia
• 11 hours ago
എന്താണ് കസ്റ്റംസിന്റെ ഓപറേഷന് 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന് കണക്ഷന്
Kerala
• 11 hours ago
ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം
Kerala
• 12 hours ago
അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം
uae
• 12 hours ago
സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തി യുഎഇ; തീരുമാനം കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ
uae
• 13 hours ago
യുഎസ്ടിഎമ്മിന് 150 കോടി പിഴ, നടപടി ഹിമന്തബിശ്വ ശര്‍മയുടെ പ്രതികാരനീക്കങ്ങള്ക്കിടെ; ബുള്‍ഡോസര്‍ രാജ് ഉണ്ടായേക്കും
National
• 13 hours ago
സഞ്ജുവിന്റെ മൂന്ന് റൺസിൽ ഗംഭീർ വീഴും; വമ്പൻ നേട്ടത്തിനരികിൽ മലയാളി താരം
Cricket
• 14 hours ago
ദേശീയ പതാകയുടെ ഉപയോഗം; പുതിയ മാർഗ നിർദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 14 hours ago
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
Kerala
• 13 hours ago
ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു
Kerala
• 13 hours ago
95 ന്റെ നിറവിൽ സഊദി അറേബ്യ; അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ പങ്ക് ചേർന്ന് പ്രവാസി സമൂഹം
Saudi-arabia
• 13 hours ago