HOME
DETAILS

ലോകത്തെ ഏറ്റവും വലിയ മാധ്യമ- ഉള്ളടക്ക- വിനോദ സംഗമം; 'ബ്രിഡ്ജ് ഉച്ചകോടി' ഡിസംബര്‍ 8 മുതല്‍ അബൂദബിയില്‍

  
September 23 2025 | 06:09 AM

UAE to host worlds largest Media content and entertainment gathering

അബൂദബി: മാധ്യമങ്ങള്‍, ഉള്ളടക്കം, വിനോദം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായ 'ബ്രിഡ്ജ് ഉച്ചകോടി' ഈ വര്‍ഷം ഡിസംബര്‍ 8 മുതല്‍ 10 വരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററി(അഡ്‌നെക്)ല്‍ സംഘടിപ്പിക്കുമെന്ന് യു.എ.ഇ നാഷനല്‍ മീഡിയ ഓഫിസ് (എന്‍.എം.ഒ) പ്രഖ്യാപിച്ചു. 

ക്രിയേറ്റര്‍മാര്‍, പ്രൊഡ്യൂസര്‍മാര്‍, കലാകാരന്മാര്‍, പ്രസാധകര്‍, സംരംഭകര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുള്‍പ്പെടെ 60,000ത്തിലധികം പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാന്‍ സുപ്രധാനമായ ഈ ഉച്ചകോടി വഴിയൊരുക്കും. 400ലധികം ആഗോള പ്രശസ്ത പ്രഭാഷകരും 300 പ്രദര്‍ശകരുമുള്ള ഈ പ്രോഗ്രാം ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍, ഉള്ളടക്കവിനോദ മേഖലാ വിദഗ്ധര്‍ എന്നിവയ്ക്കുള്ള ഏറ്റവും വലിയ വിപണിയായി മാറും.

1.65 ദശലക്ഷം ചതുരശ്ര അടി സ്ഥലത്ത് ഒരുക്കുന്ന ഉച്ചകോടിയില്‍ ഏഴ് ഉള്ളടക്ക ട്രാക്കുകള്‍ ഉണ്ടാകും. 200 പാനല്‍ ചര്‍ച്ചകള്‍, 50 വര്‍ക്ക്‌ഷോപ്പുകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയുള്‍പ്പെടെ 300ലധികം പ്രവര്‍ത്തനങ്ങളും ആക്ടിവേഷനുകളും സംഘടിപ്പിക്കും. പങ്കാളിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും നവീകരണം വളര്‍ത്താനും ആഗോള സൃഷ്ടിപര മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്താനുമായി രൂപകല്‍പന ചെയ്തതാണിത്.

ആഗോള മാധ്യമങ്ങള്‍ക്കും സൃഷ്ടിപരമായ വ്യവസായങ്ങള്‍ക്കും ബ്രിഡ്ജ് ഉച്ചകോടി പരിവര്‍ത്തനാത്മക നാഴികക്കല്ലാണ്. ദേശീയ സ്വത്വം ശക്തിപ്പെടുത്തുകയും, രാജ്യങ്ങള്‍ തമ്മിലുള്ള ധാരണയുടെയും വിനിമയത്തിന്റെയും പുതിയ പാലങ്ങള്‍ തുറക്കുകയും ചെയ്യുമ്പോള്‍, വികസന പരമായ ചാലകങ്ങളായി മാധ്യമങ്ങളുടെയും ഉള്ളടക്കത്തിന്റെയും ക്രിയാത്മക വേദികളുടെയും പങ്കിനെ ഇത് പുനര്‍നിര്‍വചിക്കുന്നു- യു.എ.ഇ നാഷനല്‍ മീഡിയ ഓഫിസ്, യു.എ.ഇ മീഡിയ കൗണ്‍സില്‍, ബ്രിഡ്ജ് ഉച്ചകോടി എന്നിവയുടെ ചെയര്‍മാനായ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുത്തി അല്‍ ഹാമിദ് പറഞ്ഞു.

രാഷ്ട്രങ്ങളുടെ യഥാര്‍ഥ മൂലധനവും സര്‍ഗാത്മകതയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള പുനരുപയോഗ വിഭവവുമായ ഉള്ളടക്കത്തിന്റെ മൂല്യത്തെ ഉച്ചകോടി ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, വര്‍ത്തമാന ലോകത്ത് സമ്പദ് വ്യവസ്ഥകളും സാങ്കേതിക വിദ്യയും മാത്രമല്ല, അര്‍ത്ഥവത്തായതും സ്വാധീനം ചെലുത്തുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കാനുള്ള സമൂഹങ്ങളുടെ കഴിവും അധികാര സന്തുലിതാവസ്ഥയെ രൂപപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി. ബ്രിഡ്ജ് ഉച്ചകോടി സ്‌പെഷ്യലിസ്റ്റുകളുടെ ഒത്തുചേരലെന്നതിനേക്കാള്‍, മനസുകളിലും വിപണികളിലും ഭാവിയിലും ഉള്ളടക്കത്തിന്റെ ശാശ്വത സ്വാധീനം തിരിച്ചറിയുന്ന പങ്കിടുന്നൊരു ആഗോള അവബോധ സൃഷ്ടിക്കായുള്ള ചുവടുവയ്പ്പാണെന്നും അദ്ദേഹം വിശദീകരിച്ചു.

സംഗീതം, പ്രകടന കലകള്‍, സിനിമ, ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, പ്രസിദ്ധീകരണം, ഗെയിമിംഗ്, എ.ആര്‍/വി.ആര്‍, ഡിസൈന്‍, വാസ്തുവിദ്യ എന്നിവയുള്‍പ്പെടെ മാധ്യമങ്ങളുടെയും സാംസ്‌കാരിക ആവാസ വ്യവസ്ഥയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പങ്കാളികളെ ഉച്ചകോടി ഒന്നിപ്പിക്കും. പരമ്പരാഗതവും ആധുനികവുമായ മാധ്യമ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയും സംഭാഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

'ഓപ്പണ്‍ ലബോറട്ടറി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിഡ്ജ്, ആശയങ്ങളെ വിപുലീകരിക്കാവുന്ന പദ്ധതികളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. ഇന്നോവേറ്റര്‍മാരെ ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വിതരണക്കാര്‍ എന്നിവരുമായി ബന്ധിപ്പിക്കും. സമര്‍പ്പിത മേഖലകളില്‍ ഗവേഷണം, സംയുക്ത ഉല്‍പാദന ലാബുകള്‍, റെഗുലേറ്റര്‍മാരും വ്യവസായ പ്രമുഖരും തമ്മിലുള്ള സംഭാഷണ വേദികള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മീഡിയ, ക്രിയേറ്റര്‍ എകണോമി, സംഗീതം, ഗെയിമിംഗ്, ടെക്, മാര്‍ക്കറ്റിംഗ്, ചിത്രം എന്നീ ഏഴ് തീമാറ്റിക് ട്രാക്കുകളിലൂടെയാണ് ഉച്ചകോടി പുരോഗമിക്കുക. എ.ഐ അധിഷ്ഠിത സര്‍ഗാത്മകത, സ്ട്രീമിംഗ് എകണോമികള്‍, ഇസ്‌പോര്‍ട്‌സ് മേഖലകള്‍, ഇമ്മേഴ്‌സിവ് വിഷ്വല്‍സ്, ഓമ്‌നി ചാനല്‍ ഇടപെടല്‍ തന്ത്രങ്ങള്‍ തുടങ്ങിയ ഉയര്‍ന്നു വരുന്ന പ്രവണതകള്‍ ഓരോ ട്രാക്കും പര്യവേക്ഷണം ചെയ്യും.

ക്രിയേറ്റിവ് വ്യവസായങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, അതിര്‍ത്തി കടന്നുള്ള സഹകരണങ്ങള്‍ വളര്‍ത്തുക, സാംസ്‌കാരിക വൈവിധ്യം ശക്തിപ്പെടുത്തുക തുടങ്ങിയവ ബ്രിഡ്ജ് ഉച്ചകോടിയുടെ ത്രിദിന പരിപാടികളുടെ അന്തഃസത്തയായിരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. ബ്രിഡ്ജ് ഉച്ചകോടി 2025ന്റെ രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ലഭ്യമാണ്: 
www.worldmediabridge.com/en

The UAE National Media Office (NMO) has announced the launch of the BRIDGE Summit, the world’s largest platform for media, content, and entertainment. The inaugural edition will be held from December 8 to 10, 2025, at the Abu Dhabi National Exhibition Centre (ADNEC).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala
  •  12 hours ago
No Image

5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ

crime
  •  12 hours ago
No Image

യുഎഇ ​ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോ​ഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി

uae
  •  12 hours ago
No Image

മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Kerala
  •  13 hours ago
No Image

സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു

Saudi-arabia
  •  13 hours ago
No Image

എന്താണ് കസ്റ്റംസിന്റെ ഓപറേഷന്‍ 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന്‍ കണക്ഷന്‍

Kerala
  •  13 hours ago
No Image

ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്‌സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം  

Kerala
  •  13 hours ago
No Image

അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം

uae
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍

Kerala
  •  14 hours ago
No Image

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു

Kerala
  •  15 hours ago