നിർത്താതെ ചുമയ്ക്കുന്നുണ്ടോ...? ഇത് ഒറ്റ പ്രാവശ്യം മാത്രം കുടിച്ചാൽ മതി, ചുമ മാറും- അടിപൊളി ഹോം റെമഡി
പനിയോ ജലദോഷമോ വന്നാൽ ചിലർക്ക് പിന്നെ ചുമ വിട്ടുമാറില്ല. മരുന്നു കഴിച്ചാലും ഒക്കെ ഇവർ ചുമച്ചു കൊണ്ടേയിരിക്കും. കുട്ടികളിലും മുതിർന്നവരിലുമൊക്കെ ഇങ്ങനെ കാണാം നിർത്താതെ ചുമയ്ക്കുന്നത്. എന്നാലിനി വിഷമിക്കണ്ട, അതിന് വീട്ടിൽ തന്നെ ഉഗ്രനൊരു മരുന്നുണ്ട്. ഇതു കുടിച്ചാൽ ഏതു ചുമയും പമ്പകടക്കും.
ചേരുവ
ചെറിയുള്ളി - 5
തേൻ - രണ്ടു ടേബിൾ സ്പൂൺ
വെള്ളം - ഒരു സ്പൂൺ
ഉണ്ടാക്കുന്ന വിധം
ചെറിയുള്ളി, തേൻ എന്നിവ മിക്‌സിയുടെ ജാറിലേക്കിട്ട് അര ടീസ്പൂൺ വെള്ളവും കൂടെ ചേർത്ത് ഒന്ന് ക്രഷ് ചെയ്‌തെടുക്കുക. ഇത് അരിപ്പവച്ച് അരിച്ചെടുക്കാം. ഇത് ഒരു ഗ്ലാസിലേക്കൊഴിച്ചു കുടിക്കുക. പെട്ടെന്നു തന്നെ ചുമാ മാറും. കുട്ടികൾക്കാണെങ്കിൽ തേനിന്റെ അളവ് കൂട്ടിക്കൊടുക്കുക. ശുദ്ധമായ തേൻ എടുക്കുക.
കാൽ ടീസ്പൂൺ കുരുമുളകു പൊടി ഒരു ബൗളിലേക്കിടുക. കാൽടീസ്പൂൺ ഉപ്പും കൂടേ ചേർക്കുക. ഇതിലേക്ക് നല്ല ചൂടുള്ള വെള്ളമൊഴിച്ചു ഇളക്കുക. ഇതും ചുമ മാറാനും കഫകെട്ടു പോവാനും നല്ലതാണ്.
ഒരു കഷ്ണം ഇഞ്ചി എടുക്കുക. ഇഞ്ചിയുടെ നീരെടുത്ത് അതിന്റെ കൂടെ അര ടീസ്പൂൺ തേൻ ചേർത്തു കുടിച്ചാൽ വളരെ നല്ലതാണ്. ഇതും ചുമ മാറാൻ നല്ലൊരു ഓപ്ഷനാണ്. (ഏറ്റവും ബെസ്റ്റ് ഉള്ളിയുടെ കൂട്ടാണ്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."