HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് അനുമതി തേടി; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

  
November 30, 2025 | 6:37 AM

sabarimala-gold-heist-case-tantri-statement-devaswom-board-investigation

തിരുവനന്തപുരം: 2022 ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ദേവസ്വം ബോര്‍ഡാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. അനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഗോവര്‍ദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയില്‍ ഗോവര്‍ദ്ധന്‍ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയില്‍ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നല്‍കി.ഗോവര്‍ദ്ധനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവരെല്ലാം ശബരിമലയില്‍ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നുമാണ് തന്ത്രി പറഞ്ഞത്. 

സ്മാര്‍ട് ക്രിയേഷനില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയിലാണ് വിറ്റതെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായ കല്‍പ്പേഷ് വഴിയാണ് വില്‍പ്പന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറിയില്‍ നിന്നും ഈ സ്വര്‍ണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വഷണസംഘം ഡിസംബര്‍ മൂന്നിന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങള്‍ വീണ്ടും ചോദ്യമുനയിലേക്ക്. 2019ലെ ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കരദാസിനെയും എന്‍.വിജയകുമാറിനെയും വീണ്ടും വിളിപ്പിച്ചു. റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബോര്‍ഡ് തീരുമാനത്തില്‍ ഇരുവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. 2019ല്‍ ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ ചര്‍ച്ച നടത്തിയപ്പോഴും ഉദ്യോഗസ്ഥരുടെ ഫയല്‍നീക്കവുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങളും തന്നെ പിന്തുണക്കുകയായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.

മൊഴിയില്‍ വ്യക്തത തേടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത പ്രത്യേക അന്വേഷണസംഘം തള്ളുന്നില്ല. കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി എട്ടാം പ്രതിയാണ്.

കട്ടിളപ്പാളികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റന്റെയും അംഗങ്ങളുടെയും അറിവോടെയാണ് പുറത്തുകൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി അപേക്ഷയിലും പരാമര്‍ശിച്ചിരുന്നു. 2019 മെയ് 18 നാണ് കട്ടിളപ്പാളികള്‍ അഴിച്ച് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. അന്ന് പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കെ.ടി ശങ്കരദാസും എന്‍.വിജയകുമാറും ബോര്‍ഡ് അംഗങ്ങളുമായിരുന്നു.

അതിനിടെ,മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ് ബൈജുവിനെ ഇന്നലെ ഒരു ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു.പുതിയ കണ്ടെത്തലില്‍ കെ.എസ് ബൈജുവിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമായതിനാലായിരുന്നു കസ്റ്റഡിയില്‍ വാങ്ങിയത്.

 

In the Sabarimala gold heist case, Tantri Kandarar Mahesh Mohanar reveals that the Devaswom Board sought permission in 2022 to move the temple panels. The Special Investigation Team records his statement as the probe deepens, with former board members and officials facing renewed scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  20 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  20 days ago
No Image

അതിവേഗ നീക്കം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  20 days ago
No Image

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി

Kerala
  •  20 days ago
No Image

റമദാൻ പൊതുമാപ്പ്; 1856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  20 days ago
No Image

സർക്കാരിന് ഇരട്ട പ്രഹരം; മെഡിക്കൽ കോളേജ് അധ്യാപകർക്കൊപ്പം പിജി ഡോക്ടർമാരും സമരത്തിന്; നാളെ ഒപി ബഹിഷ്‌കരിക്കും

Kerala
  •  20 days ago
No Image

44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു

Kerala
  •  20 days ago
No Image

യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്

uae
  •  20 days ago
No Image

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  20 days ago