
ഷെങ്കൻ യാത്ര: 2025 ഒക്ടോബർ 12 മുതൽ വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലും പുതിയ എൻട്രി, എക്സിറ്റ് സിസ്റ്റം നടപ്പിലാക്കും

ദുബൈ: 2025 ഒക്ടോബർ 12 മുതൽ, യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലും പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) നടപ്പിലാക്കും. ഇനിമുതൽ, പാസ്‌പോർട്ടിൽ മുദ്ര വയ്ക്കുന്നതിന് പകരം, ഉദ്യോഗസ്ഥർ യാത്രക്കാരുടെ പ്രവേശന തീയതിയും താമസ കാലാവധിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തും.
ബയോമെട്രിക് പാസ്‌പോർട്ട്
ലോകമെമ്പാടും ബയോമെട്രിക് അല്ലെങ്കിൽ ഇ-പാസ്‌പോർട്ടുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ബയോമെട്രിക് അല്ലെങ്കിൽ ഇ-പാസ്‌പോർട്ട്, സാധാരണ പാസ്‌പോർട്ടിന് സമാനമാണ്. എന്നാൽ, ഇതിൽ ഒരു ചെറിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ RFID ചിപ്പ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ, വിരലടയാളം എന്നിവ സൂക്ഷിക്കുന്നു. ഇത് അതിർത്തികളിൽ വേഗത്തിലും സുരക്ഷിതമായും തിരിച്ചറിയൽ പരിശോധന നടത്താൻ സഹായിക്കുന്നു. പാസ്‌പോർട്ടിന്റെ കവറിൽ ഒരു ചെറിയ സ്വർണ്ണ ചിപ്പ് ചിഹ്നം ഉണ്ടെങ്കിൽ, അത് ബയോമെട്രിക് പാസ്‌പോർട്ടാണ്.
ഷെങ്കനിൽ ഇ-പാസ്‌പോർട്ടിന്റെ ഉപയോഗം
ഔദ്യോഗിക EES വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, ഷെങ്കൻ രാജ്യങ്ങളിൽ രണ്ട് തരത്തിലുള്ള പാസ്പോർട്ടുകളും (ബയോമെട്രിക്, സാധാരണ) സ്വീകരിക്കപ്പെടും. അതിനാൽ, ചിപ്പ് ഇല്ലാത്ത പാസ്‌പോർട്ട് ഉള്ളവരെ ഇമിഗ്രേഷനിൽ നിന്ന് ഒഴിവാക്കില്ല.
അതേസമയം, എമിഗ്രേഷൻ നടപടികളിലെ വേഗതയിൽ മാറ്റമുണ്ടാകും. ബയോമെട്രിക് പാസ്‌പോർട്ട് ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ ഡോക്യുമെന്റ് സ്കാൻ ചെയ്ത്, ഒരു ഉദ്യോഗസ്ഥനെ കാണാതെ തന്നെ വേഗത്തിൽ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് കടന്നുപോകാനാവും. ചിപ്പ് ഇല്ലാത്തവർക്ക് മാനുവൽ ലൈനിലൂടെ പ്രവേശനം ലഭിക്കും.
യുഎഇ നിവാസികളെ ഇത് എങ്ങനെ ബാധിക്കും?
യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് 180 ദിവസത്തെ കാലയളവിൽ 90 ദിവസം വരെ ഷെങ്കൻ രാജ്യങ്ങൾ വിസ ഇല്ലാതെ സന്ദർശിക്കാം. പുതിയ സംവിധാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുമ്പോൾ, അതിർത്തി പരിശോധനകൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാം.
അതേസമയം, ബയോമെട്രിക് പാസ്‌പോർട്ട് ഉള്ള യാത്രക്കാർക്ക് ചില വിമാനത്താവളങ്ങളിൽ വേഗമേറിയ സെൽഫ്-സർവിസ് കിയോസ്കുകൾ ഉപയോഗിക്കാം, ഇത് കാത്തിരിപ്പ് സമയം കുറയ്ക്കും. യുഎഇയിലെ ഒട്ടുമിക്ക പാസ്‌പോർട്ടുകളിലും ഇതിനകം തന്നെ ബയോമെട്രിക് ചിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ പ്രവാസി സമൂഹത്തിന്, ദേശീയതയെ ആശ്രയിച്ച് നടപടികളിൽ മാറ്റം വരും. ഷെങ്കൻ വിസ ആവശ്യമുള്ള പ്രവാസികൾ വിസ പ്രക്രിയയിൽ വിരലടയാളങ്ങളും ഫോട്ടോയും സമർപ്പിക്കുന്നത് തുടരും, അതിർത്തിയിൽ ഫോട്ടോ മാത്രം വീണ്ടും ശേഖരിക്കപ്പെടും.
വിസ-മുക്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ (യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ) പ്രവേശന സമയത്ത് ഫോട്ടോയും നാല് വിരലടയാളങ്ങളും രേഖപ്പെടുത്തും.
എല്ലായിപ്പോഴഉം, EES താമസ കാലാവധി ട്രാക്ക് ചെയ്യുകയും അനധികൃത താമസം കണ്ടെത്തുകയും ചെയ്യും. ഇത് മാനുവൽ പാസ്‌പോർട്ട് മുദ്രകളുടെ ആവശ്യകത ഇല്ലാതാക്കും. ഇതുവഴി, നിയമങ്ങൾ പാലിക്കുന്നവർക്ക് യാത്ര സുഗമമാക്കുകയും, തട്ടിപ്പിനും തിരിച്ചറിയൽ ദുരുപയോഗത്തിനുമെതിരെ അധിക പരിശോധനകൾ തുടരുകയും ചെയ്യും.
Starting October 12, 2025, Schengen countries in Europe will implement a new Entry/Exit System (EES) at airports and border points. This digital system will record travelers' entry and exit dates, duration of stay, and other relevant information electronically, replacing the traditional passport stamping process. The EES aims to streamline border control, enhance security, and monitor immigration more effectively
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏഷ്യാ കപ്പില്‍ തിലകക്കുറി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഒന്‍പതാം കിരീടം
Cricket
• a day ago
സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആയുധം വെച്ച് കീഴടങ്ങുക; പൊലിസ് വെടിയുതിർക്കില്ല; മാവോയിസ്റ്റുകളോട് അമിത് ഷാ
National
• a day ago
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി; കേസെടുക്കാതെ പൊലിസ്; കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ
Kerala
• a day ago
ജ്വല്ലറി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു; കേസ്
National
• a day ago
സഊദി സന്ദർശകർക്ക് ഇനി 'വിസിറ്റർ ഐഡി' ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം; അറിയിപ്പുമായി സഊദി സെൻട്രൽ ബാങ്ക്
Saudi-arabia
• a day ago
ഏഷ്യാകപ്പ്; മികച്ച തുടക്കം മുതലാക്കാനാവാതെ പാകിസ്താന്‍; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം
Cricket
• a day ago
അറിയാതെ ചെയ്യുന്നത് പിഴവ്; അറിഞ്ഞുകൊണ്ട് ചെയ്താല്‍ തെറ്റ്; കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ വിമര്‍ശനവുമായി സത്യരാജ്
National
• a day ago
ലൈംഗികാതിക്രമ കേസ്: സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി
National
• a day ago
ബിഹാറില്‍ 80,000 മുസ്‌ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കി ബിജെപി
National
• a day ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളുമായി ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ; കാണാം മൂന്ന് സൂപ്പർ മൂണുകളും, ഉൽക്കാവർഷങ്ങളും
uae
• a day ago
കേരളത്തിൽ വേരുകളുള്ള സഊദി വ്യവസായ പ്രമുഖൻ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയിൽ നിര്യാതനായി
Saudi-arabia
• a day ago
വൈദ്യശാസ്ത്ര രംഗത്ത് ചരിത്രം സൃഷ്ടിച്ച് യുഎഇ: ആദ്യ എഐ-നിയന്ത്രിത റോബോട്ടിക് കാൽമുട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
uae
• a day ago
സ്വർണവില ഉയർന്നതോടെ കേരളത്തിൽ മോഷണക്കേസുകൾ വർധിക്കുന്നു: കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവൻ മോഷണം പോയി
Kerala
• a day ago
ദുബൈയിൽ ഇരുപത്തിമൂന്ന് പുതിയ ജഡ്ജിമാരും ജുഡീഷ്യൽ ഇൻസ്പെക്ടർമാരും സത്യപ്രതിജ്ഞ ചെയ്തു
uae
• a day ago
സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Kerala
• a day ago
'ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, ജര്‍മന്‍ പങ്കാളിത്തം നിര്‍ത്തുക' ബെര്‍ലിനില്‍ ലക്ഷം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി; സിയോളില്‍ നെതന്യാഹുവിന്റെ ചിത്രത്തിന് നേരെ ചെരുപ്പെറിഞ്ഞ് പ്രതിഷേധക്കാര്‍
International
• a day ago
ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍; പരാതിയില്‍ ദുരൂഹത
Kerala
• a day ago
ഏഷ്യാ കപ്പ് ഫൈനൽ: 'സ്റ്റേഡിയത്തിനുള്ളിൽ കയറിയാൽ, മത്സരം അവസാനിക്കുന്നതുവരെ പുറത്തേക്ക് പോകരുത്, പോയാൽ തിരിച്ചുവരവ് അസാധ്യം'; ആരാധകരെ കാത്തിരിക്കുന്നത് കർശന സുരക്ഷാ നിയന്ത്രണങ്ങൾ
uae
• a day ago
'ഇത് ഒന്നുമാവില്ലെന്ന് അറിയാം, കുടുംബാംഗമെന്ന നിലയില്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമ' കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്
National
• a day ago
കോഹ്ലിയുടെ ലോക റെക്കോർഡും തകർന്നുവീഴും; ടി-20യുടെ നെറുകയിലെത്താൻ അഭിഷേക് ശർമ്മ
Cricket
• 2 days ago
ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം: ലഡാക്കിലെ ജനതയ്ക്ക് നേരെയുള്ള ബിജെപി-ആർഎസ്എസ് ആക്രമണത്തിനെതിരെ രാഹുൽ ഗാന്ധി
National
• a day ago
വിവാഹം ദുബൈയിൽ വച്ചാണോ? എങ്ങനെ വിവാഹം രജിസ്റ്റർ ചെയ്യാം എന്ന് അറിയാം
uae
• a day ago
ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യ-പാക് മത്സരം ഇന്ന് ദുബൈയിൽ; കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വലിയ സമ്മാനത്തുക
Cricket
• a day ago