സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആയുധം വെച്ച് കീഴടങ്ങുക; പൊലിസ് വെടിയുതിർക്കില്ല; മാവോയിസ്റ്റുകളോട് അമിത് ഷാ
ന്യൂഡൽഹി: നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) വെടിനിർത്തൽ ആവശ്യപ്പെട്ട് പുറത്തിറക്കിയ കുറിപ്പിനോട് ശക്തമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔപചാരിക വെടിനിർത്തലിന്റെ സാധ്യത നിരാകരിച്ച അദ്ദേഹം, സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആയുധം വെച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വക്താവായ മല്ലുജോള വേണുഗോപാൽ എന്ന അഭയ് പുറത്തിറക്കിയതെന്ന് കരുതപ്പെടുന്ന കത്തിനെ തുടർന്നാണ് ഈ പ്രതികരണം.
"മാവോയിസ്റ്റുകൾ തങ്ങളുടെ പ്രവർത്തനങ്ങൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് വെടിനിർത്തലിനും കീഴടങ്ങലിനും തയ്യാറാണെന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, വെടിനിർത്തൽ നടക്കില്ല. കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പ്രത്യേക വെടിനിർത്തൽ ആവശ്യമില്ല. ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങുക, പൊലിസ് ഒരു വെടിയും ഉതിർക്കില്ല," അമിത് ഷാ വ്യക്തമാക്കി.
കത്തിൽ, സായുധ സമരം അവസാനിപ്പിക്കാനും കേന്ദ്രവുമായി ചർച്ച നടത്താനും തയ്യാറാണെന്ന് സിപിഐ (മാവോയിസ്റ്റ്) വ്യക്തമാക്കുന്നു. ഈ കത്തിന്റെയും അനുബന്ധമായി പുറത്തുവന്ന ഒരു ശബ്ദസന്ദേശത്തിന്റെയും ആധികാരികത ചത്തീസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശർമ സ്ഥിരീകരിച്ചിട്ടുണ്ട്. പോരാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ആദ്യം സംസ്ഥാനത്തുടനീളം സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ നീക്കം ചെയ്ത് വിശ്വാസ്യത തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ സേനയിൽ നിന്ന് തുടർച്ചയായി തിരിച്ചടികൾ നേരിട്ടതിനു ശേഷമാണ് മാവോയിസ്റ്റുകളുടെ ഈ നീക്കം.
Union Home Minister Amit Shah has firmly rejected the CPI (Maoist)'s ceasefire offer, stating that there will be no formal truce. Instead, he urged Maoists to lay down their arms and surrender, assuring them of a "red carpet welcome" and rehabilitation. Shah's response comes after a letter attributed to Maoist spokesperson Mallujola Venugopal alias Abhay proposed a ceasefire and peace talks. The government remains committed to eliminating Maoism by March 31, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."