HOME
DETAILS

അറിയാതെ ചെയ്യുന്നത് പിഴവ്; അറിഞ്ഞുകൊണ്ട് ചെയ്താല്‍ തെറ്റ്; കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ വിമര്‍ശനവുമായി സത്യരാജ്

  
Web Desk
September 28 2025 | 16:09 PM

actor sathyaraj slams vijay over karoor tvk rally accident

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ നടന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സത്യരാജ്. അറിയാതെ ചെയ്യുന്നതാണെങ്കില്‍ പിഴവാണെന്നും, അറിഞ്ഞുകൊണ്ട് ചെയ്തത് തെറ്റാണെന്നും സത്യരാജ് പറഞ്ഞു. വേലുച്ചാമിപുരത്ത് നടന്ന ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും 40 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സത്യരാജിന്റെ പ്രതികരണം. 

'' കരൂരില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ഞാന്‍ എന്റെ അഗാധമായ ദുഖം അറിയിക്കുന്നു. അറിയാതെ ചെയ്യുന്നതാണെങ്കില്‍ പിഴവ്. അറിഞ്ഞുകൊണ്ട് ചെയ്യുന്നത് തെറ്റ്.. പിഴവ് സംഭവിച്ചാല്‍ തിരുത്താന്‍ ശ്രമിക്കണം. തെറ്റ് ചെയ്താല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം. തെറ്റ് ചെറുതായിരിക്കുമ്പോള്‍ തന്നെ തിരുത്തുക, അത് അറിഞ്ഞോ അറിയാതെയോ സംഭവിച്ചതാണെങ്കില്‍, അത് വീണ്ടും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക''. സത്യരാജ് പറഞ്ഞു. 

അപകടത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും അനുശോചനവും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ് രം​ഗത്തെത്തി. നികത്താനാവാത്ത നഷ്ടമാണ് നമുക്കുണ്ടായത്. പ്രിയപ്പെട്ടവരുടെ വിയോഗം ഒരിക്കലും താങ്ങാവുന്നതല്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. വലിയ ദുരന്തത്തെ നേരിടുന്ന നിങ്ങള്‍ക്ക് ഇത് ഒന്നുമാവില്ലെന്ന് അറിയാം. എങ്കിലും കുടുംബാംഗമെന്ന നിലയില്‍ ഇപ്പോള്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണെന്നും വിജയ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

'കേരളം എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 hours ago
No Image

'അത്ര നിഷ്‌കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി

Kerala
  •  11 hours ago
No Image

അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  11 hours ago
No Image

 ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ

Kerala
  •  11 hours ago
No Image

ഡിജിറ്റൽ ഇൻവോയ്‌സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം

uae
  •  11 hours ago
No Image

'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു

International
  •  12 hours ago
No Image

എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദ​ഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ

uae
  •  12 hours ago
No Image

ഒമാനില്‍ രണ്ട് മലയാളികള്‍ ചികിത്സയ്ക്കിടെ മരിച്ചു

oman
  •  12 hours ago
No Image

'ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചു' രൂക്ഷവിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല

National
  •  13 hours ago