HOME
DETAILS

ഏഷ്യാ കപ്പില്‍ തിലകക്കുറി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഒന്‍പതാം കിരീടം

  
Web Desk
September 28 2025 | 18:09 PM

india beat pakistan and win 9th asia cup

ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ കിരീടം ചൂടി ഇന്ത്യ. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ 5 വിക്കറ്റിനാണ് ഇന്ത്യ മലര്‍ത്തിയടിച്ചത്. 69 റണ്‍സെടുത്ത തിലക് വര്‍മ്മയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് വമ്പന്‍ വിജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ 146 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ തിലക് വര്‍മ്മയുടെയും, സഞ്ജു സാംസണിന്റെയും, ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ വിജയലക്ഷ്യം 19.4 ഓവറില്‍ മറികടന്നു.

കരുത്ത് കാട്ടി തിലക് വര്‍മ്മ

പാകിസ്താനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 7 റണ്‍സെടുക്കുന്നതിനിടെ അഭിഷേക് ശര്‍മ്മയിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഞ്ച് പന്തില്‍ 1 റണ്‍സെടുത്ത് ഫൈനലിലും നിരാശപ്പെടുത്തി. ആ സമയം സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 

ശേഷമെത്തിയ തിലക് വര്‍മ്മയിലൂടെ ഇന്ത്യന്‍ ബാറ്റിങ് നിര പതിയെ കരകയറി. 20 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണറായി ഇറങ്ങിയ ശുഭ്മന്‍ ഗില്ലും ഫഹീം അഷ്‌റഫിന്റെ ബോളില്‍ ക്യാച്ച് ഔട്ടായി. തുടര്‍ന്നെത്തിയ സഞ്ചു സാംസണിനെ കൂട്ടുപിടിച്ചാണ് തിലക് ഇന്ത്യന്‍ ബാറ്റിങ്ങിനെ കൈപിടിച്ച് ഉയര്‍ത്തിയത്. 

സഞ്ചു സാംസണ്‍ 1 സിക്‌സും, 2 ഫോറിന്റെയും അകമ്പടിയോടെ 24 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ശേഷം ഫര്‍ഹാന് ക്യാച്ച് നല്‍കി ഔട്ടായി. ഈ സമയവും തിലക് വര്‍മ്മ ഒരറ്റത്ത് ഒറ്റയാള്‍ പോരാട്ടം തുടരുകയായിരുന്നു. പന്ത്രണ്ടാം ഓവറില്‍ ക്രീസിലെത്തിയ ശിവം ദുബെയും, തിലക് വര്‍മ്മയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്. 22 പന്തില്‍ 33 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. 

WhatsApp Image 2025-09-29 at 12.19.08 AM.jpeg

ഇതേ സമയത്ത് തന്നെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിലക് തന്റെ അര്‍ധ ശതകവും പൂര്‍ത്തിയാക്കിയിരുന്നു. 18ാം ഓവറിന്റെ അവസാന പന്തില്‍ ദുബെ ഔട്ടായെങ്കിലും തുടര്‍ന്നെത്തിയ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് ഇന്ത്യന്‍ കപ്പല്‍ ഏഷ്യന്‍ തീരത്തേക്ക് അടുപ്പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ഒരു സിക്‌സടിച്ച് തിലക് ജയം ഉറപ്പിച്ചു. ശേഷം സ്‌ട്രൈക്ക് മാറിയെത്തിയ റിങ്കു ഫോറടിച്ച് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി. 

ആദ്യം തിളങ്ങി, പിന്നെ മങ്ങി; അടിപതറി പാകിസ്താന്‍ ബോളിങ്

ആദ്യ ഘട്ടങ്ങളില്‍ മികച്ച ബോളിങ് കാഴ്ച്ച വെച്ച പാകിസ്താന്‍ കളിയുടെ രണ്ടാം ഘട്ടത്തില്‍ റണ്‍സ് വാരിക്കോരി നല്‍കി. ഫഹീം അഷ്‌റഫ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 3 വിക്കെറ്റെടുത്തു. അബ്‌റാര്‍ അഹമ്മദും, ഷഹീന്‍ അഫ്രീദിയും ഓരോ വിക്കറ്റ് പോക്കറ്റിലാക്കി. മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, സയീം അയൂബ് എന്നിവര്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല.

WhatsApp Image 2025-09-29 at 12.05.15 AM.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

'കേരളം എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 hours ago
No Image

'അത്ര നിഷ്‌കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി

Kerala
  •  11 hours ago
No Image

അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  11 hours ago
No Image

 ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ

Kerala
  •  11 hours ago
No Image

ഡിജിറ്റൽ ഇൻവോയ്‌സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം

uae
  •  11 hours ago
No Image

'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു

International
  •  12 hours ago
No Image

എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദ​ഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ

uae
  •  12 hours ago
No Image

ഒമാനില്‍ രണ്ട് മലയാളികള്‍ ചികിത്സയ്ക്കിടെ മരിച്ചു

oman
  •  13 hours ago
No Image

'ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചു' രൂക്ഷവിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല

National
  •  13 hours ago