HOME
DETAILS

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

  
Web Desk
October 01 2025 | 15:10 PM

swami chaitanyananda saraswati in sexual assault case fake photos with modi obama pornography cds seized evidence collection completed

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ഗുരു സ്വാമി ചൈതന്യാനന്ദ സരസ്വതി (അലിയാസ് പാർത്ഥസാരഥി,ബാബ)യുടെ മുറിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായുള്ള മൂന്ന് വ്യാജഫോട്ടോകൾ എന്നിവ പൊലിസ് പിടിച്ചെടുത്തു. കൂടാതെ, യുഎൻ സാമ്പത്തിക, സാമൂഹിക കൗൺസിലിന്റെ 'സ്ഥിരം അംബാസഡർ', ബ്രിക്സ് ബ്ലോക്കിന്റെ 'പ്രത്യേക ഏജന്റ്' എന്ന് അവകാശപ്പെടുന്ന വ്യാജ് വിസിറ്റിങ് കാർഡുകൾ, ‍സെക്സ് ടോയ്, പോണോഗ്രാഫിക് ഉള്ളടക്കമുള്ള അഞ്ച് സിഡികൾ, ബിഎംഡബ്ല്യു കാർ (വിഐപി നമ്പർ പ്ലേറ്റോടുകൂടി) തുടങ്ങിയവയും കണ്ടെടുത്തു. 

ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് (എസ്‌ആർഐഎസ്‌ഐഐഎം)യുടെ മുൻ ഡയറക്ടറായ ചൈതന്യാനന്ദയെ അന്വേഷണ സംഘം സ്ഥാപനത്തിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഇവയെല്ലാം കസ്റ്റഡിയിലെടുത്തത്. 17-ലധികം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാളുടെ രണ്ട് സ്ത്രീകൂട്ടാളികളെയും സ്ഥാപനത്തിലെത്തിച്ചായിരുന്നു പരിശോധന.

ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്ന് ഈ മാസം 29-നാണ് ചൈതന്യാനന്ദയെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. 50 ദിവസത്തിലധികമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. ആദ്യ പരാതി രജിസ്റ്റ് ചെയ്ത ശേഷം ഓഗസ്റ്റ് 4-ന് വൃന്ദാവൻ, മഥുര, ആഗ്ര എന്നിവിടങ്ങളിൽ മാറ്റമുള്ള ഹോട്ടലുകളിൽ താമസിച്ച അദ്ദേഹം 'പാർത്ഥസാരഥി' എന്ന വ്യാജനാമത്തിലായിരുന്നു പ്രവർത്തിച്ചത്. അറസ്റ്റിന് ശേഷം പൊലിസ് കസ്റ്റഡിയിൽ നാല് ദിവസം കഴിഞ്ഞെങ്കിലും ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നും പൊലിസ് പറയുന്നു. 

കേസിന്റെ പശ്ചാത്തലം

വസന്ത് കുഞ്ഞിൽ സ്ഥിതി ചെയ്യുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിലെ, ഭൂരിഭാഗം സാമ്പത്തികമായി പിന്നോക്ക വിഭാഗത്തിൽ (ഇ.ഡബ്ല്യു.എസ്.) പെടുന്ന വിദ്യാർഥിനികൾക്ക് നേരെ പ്രതി നിരന്തരമായ ലൈം​ഗിക ചൂഷണം നടത്തിയിരുന്നു. യുവതികളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്ത്തി, മാർക്ക് നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേക്ക് നിർബന്ധിക്കുകയായിരുന്നു പ്രതിയുടെ രീതി. 

കേസിൽ പ്രതി ഇരകളുമായി നടത്തിയ ചാറ്റുകളും ദൃശ്യങ്ങളും മൊബൈൽ ഫോണുകളിൽ നിന്ന് വീണ്ടെടുത്തത് പ്രധാന തെളിവുകളാണെന്ന് പൊലിസ് പറഞ്ഞു. സ്ഥാപനത്തിന്റെ സിസിടിവി ഫൂട്ടേജുകൾക്ക് റിമോട്ട് ആക്സസ് ഉള്ള ഫോണുകളും പിടിച്ചെടുത്തു. എയർഹോസ്റ്റസുകളുമായുള്ള ഫോട്ടോകളും സ്ത്രീകളുടെ പ്രൊഫൈൽ പിക്ചറുകളുടെ സ്ക്രീൻഷോട്ടുകളും ഫോണിൽ കണ്ടെത്തി. കേസ് രജിസ്റ്റ് ചെയ്ത ശേഷം 50 ലക്ഷം രൂപയിലധികം വ്യാജരേഖകൾ ഉപയോഗിച്ച് പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. 8 കോടി രൂപയുടെ ആസ്തികൾ പൊലിസ് മരവിപ്പിച്ചു.

കൂട്ടാളികളായ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് ഒരുമിച്ചാണ് (ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ)  തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡിയിലെടുത്ത സ്ത്രീകൾ ഇരകളെ ഭീഷണിപ്പെടുത്തി, നിർണായകമായ സന്ദേശങ്ങൾ നശിപ്പിച്ചു എന്നാണ് ആരോപണം. മറ്റൊരു അടുത്ത സഹായി ഹരി സിംഗ് കോപ്കോട്ടിയെയും (38) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന്. മൂന്ന് സ്ത്രീ വാർഡന്മാരും കൂട്ടാളികളാണെന്ന് പൊലിസ് സംശയിക്കുന്നു.

2009-ൽ ലൈംഗികാതിക്രമ-തട്ടിപ്പ് കേസ്, 2016-ലെ സമാന ആരോപണങ്ങൾ എന്നിവ ചൈതന്യാനന്ദയ്ക്കെതിരെയുണ്ട്. യുഎൻ, പ്രധാനമന്ത്രി ഓഫീസ് എന്നിവയുമായുള്ള വ്യാജ ബന്ധങ്ങൾ സൃഷ്ടിച്ച് പുസ്തകങ്ങൾ രചിച്ച് പ്രചരിപ്പിച്ചിരുന്നു. കേസിൽ നാഷണൽ കമ്മിഷൻ ഫോർ വിമൺ (എൻസിഡബ്ല്യു) ഇടപെട്ട്, ഇരകളെ സംരക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഭാഗേശ്വർ, അൽമോറ എന്നിവിടങ്ങളിലെ ഒളിവിടങ്ങളിലും പരിശോധന നടത്തി. ഫോറൻസിക് പരിശോധനകൾക്ക് സിഡികളും ഡിജിറ്റൽ ഉപകരണങ്ങളും അയച്ചു. അതേസമയം പ്രതിക്കെതിരെ ട്രാഫിക്കിങ്, തട്ടിപ്പ്, എന്നിവയുടെ അന്വേഷണം തുടരുകയാണ്. ഇരകൾക്ക് പൂർണ സുരക്ഷയും നീതിയും ഉറപ്പാക്കുമെന്ന് ഡൽഹി പൊലിസ് വ്യക്തമാക്കി.

 

 

Delhi police have arrested self-proclaimed spiritual guru Swami Chaitanyananda Saraswati, former director of Shri Shard Institute of Indian Management, on charges of sexually assaulting over 17 female students. Raids uncovered fake photos of him with PM Narendra Modi, ex-US President Barack Obama, and others, along with pornographic CDs, a sex toy, and forged documents claiming UN affiliations. Two female accomplices were also detained, with investigations revealing extortion and grooming tactics via WhatsApp chats. The evidence collection at the institute has concluded, and forensic analysis continues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  14 hours ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  14 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന്‍ 88.000 തൊട്ടില്ല

Business
  •  15 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  15 hours ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  16 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  16 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  16 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  17 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  17 hours ago