
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന് 88,000 തൊട്ടില്ല

കൊച്ചി: 87,000 എന്ന മാന്ത്രിക സംഖ്യയിലെത്തിച്ച വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ബുധനാഴ്ച വൈകുന്നരം പവന് 87,440 രൂപയുണ്ടായിരുന്ന സ്വര്‍ണം പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്.
ഇന്ന് 88,000 രൂപ തൊടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പ്രവചനങ്ങളെ തകര്‍ത്ത് വില കുറയുന്നതാണ് രാവിലെ കണ്ടത്. ആഗോള വിപണിയിലും നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 3865.08 ന് ക്ലോസ് ചെയ്ത നിരക്ക് 3863.33 ലാണ് ഇന്ന് ഓപണ്‍ ചെയ്തത്.
ചൊവ്വാഴ്ച പവന് 86120 രൂപയുണ്ടായിരുന്നു പവന് സ്വര്‍ണത്തിന്. ബുനധാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിച്ചു.
ഇന്നത്തെ വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 55 രൂപ കുറഞ്ഞ് 11,869
പവന് 440 രൂപ കുറഞ്ഞ് 94,952
22 കാരറ്റ്
ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880
പവന് 400 രൂപ കുറഞ്ഞ് 87,040
18 കാരറ്റ്
ഗ്രാമിന് 38 രൂപ കുറഞ്ഞ് 8,902
പവന് 304 രൂപ കുറഞ്ഞ് 71,216
അതേസമയം, യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നല്കിയ ധനബില്‍ കഴിഞ്ഞ ദിവസവും പാസാക്കിയിട്ടില്ല. യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിഞ്ഞ ദിവസവും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ നീക്കം പരാജയപ്പെടുകയായിരുന്നു.
ധനബില്‍ പാസാകണമെങ്കില്‍ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍, രണ്ട് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ബൈഡന് ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നത്.
ആഭരണപ്രേമികള്‍ പെടും
ആഭരണമായി സ്വര്‍ണം വാങ്ങുന്നവരാണ് പെടുന്നത്. കാരണം ആഭരണം വാങ്ങുന്നവര്‍ക്ക് വിപണി വില മതിയാവില്ല. സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര. ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, ജി.എസ്.ടി പണിക്കൂലി എന്നിവ കൂടി ആഭരണമായി വാങ്ങുന്ന സ്വര്‍ണത്തിന് കൊടുക്കണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസവും വരും. 3% മുതല്‍ 5% വരെയാണ് സാധാരണയായി പണിക്കൂലിയായി ഈടാക്കുക. ഇത് പ്രകാരം ഇന്നത്തെ വിലക്ക് ഒരു പവന്റെ ആഭരണം വാങ്ങിക്കാന്‍ ഏകദേശം 95000-96000 രൂപയെങ്കിലും വരുമെന്ന് വ്യാപാരികള്‍ പറയുന്നു.
gold price sees a slight decrease today, october 2. check the latest gold rates in kerala and updates from the gold market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം
National
• 4 hours ago
നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• 5 hours ago
ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്
National
• 5 hours ago
മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം
uae
• 5 hours ago
സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺഗ്രസ്
National
• 5 hours ago
വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം
International
• 5 hours ago
ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 5 hours ago
ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും
National
• 6 hours ago
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്
Kerala
• 6 hours ago
മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം
National
• 6 hours ago
അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 26 മുതൽ കൊൽക്കത്തയിൽ നിന്ന് പറന്നുയരും
National
• 6 hours ago
പോസ്റ്റർ വിവാദം: യുപിയിലെ ബറേലിയിൽ അതീവ ജാഗ്രത; 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി
National
• 6 hours ago
അടിപൊളി റീൽസ് എടുക്കാൻ അറിയാമോ? 25 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുന്ന വീഡിയോ, ഫോട്ടോ കണ്ടന്റ് മത്സരത്തിനു റെഡി ആകൂ, നിരവധി സമ്മാനങ്ങളുമായി "Visit Qatar"
qatar
• 7 hours ago
ഉംറ കഴിഞ്ഞ് മടക്കയാത്രക്കിടെ ഹൃദയാഘാതം; പെരുമ്പാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
obituary
• 7 hours ago
Thank you Reshmi from Kerala: ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളി യുവതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ
International
• 8 hours ago
19 മാസത്തെ ശമ്പളം നൽകിയില്ല; മുൻ ജീവനക്കാരന് ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
uae
• 9 hours ago
അഴിമതിക്കെതിരായ നടപടി ശക്തമാക്കി സഊദി; 134 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 9 hours ago
ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വെട്ടിച്ചുരുക്കിയ നടപടി; പ്രതിഷേധം ശക്തം
uae
• 10 hours ago
ലഹരി ഉപയോഗിച്ച് യാത്രക്കാരുമായി ഡ്രൈവിംഗ്; കോഴിക്കോട്-തിരുവമ്പാടി റൂട്ടിലെ ബസ് ഡ്രൈവറെ പൊലിസ് പിടികൂടി
Kerala
• 8 hours ago
ദുബൈയിൽ ഇനി ക്യാഷ് വേണ്ട; 'ക്യാഷ്ലെസ്സ്' യാത്ര ഉറപ്പാക്കാൻ കൈകോർത്ത് എമിറേറ്റ്സും ഫ്ലൈദുബൈയും
uae
• 8 hours ago
കെ.പി മോഹനന് എംഎല്‍എയെ കയ്യേറ്റം ചെയ്തെന്ന് പരാതി; 25 പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലിസ്
Kerala
• 8 hours ago