HOME
DETAILS

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

  
Web Desk
October 01 2025 | 16:10 PM

bharat mata image instead of akhand bharat pm releases 100 rupee coin and postal stamp on rss centenary

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ 100 രൂപാ നാണയവും തപാൽ സ്റ്റാമ്പും വിവാദത്തിലേക്ക്. ഭാരതമാതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയത് ഭരണഘടനയ്ക്ക് 'ഗുരുതരമായ മുറിവും അവഹേളനവുമാണെന്നാണ് വ്യാപക വിമർശനം ഉയരുന്നത്. ഡോ. ബിആർ അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ഇന്നലെ നടന്ന ആഘോഷപരിപാടിയിൽ വെച്ചാണ് ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയ നാണയം പ്രധാനമന്ത്രി പുറത്തിറക്കുന്നത്.സ്വാതന്ത്രാനന്തര ഇന്ത്യൻ നാണയത്തിൽ ആദ്യമായാണ് ഭാരതമാതയുടെ ചിത്രം ഉൾപ്പെടുത്തി നാണയം പുറത്തിറക്കുന്നത്.

ഔദ്യോഗിക നാണയത്തിൽ ആർഎസ്എസിന്റെ പ്രതീകമായ ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയ്ക്ക് അപമാനമാണ്' എന്നാണ് പ്രധാന വിമർശനം. രാജ്യത്തിന് ഗുരുതരമായ മുറിവും അവഹേളനവുമാണ്' സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. തപാൽ സ്റ്റാമ്പിനെച്ചൊല്ലിയും വിമർശനങ്ങൾ ഉയർന്നു.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനിടെ ആർഎസ്എസ് പ്രവർത്തകർ കാണിച്ച ദേശസ്നേഹത്തിനുള്ള അംഗീകാരമായി 1963 റിപ്പബ്ലിക് ദിന പരേഡിൽ അവരെ ക്ഷണിച്ചിരുന്നുവെന്ന് ആർഎസ്എസ് വാദിക്കുന്നു. എന്നാൽ, ഈ അവകാശവാദം 'നുണയും ചരിത്ര വികലമായും' വിമർശകർ തള്ളിക്കളയുന്നു. ജവഹർലാൽ നെഹ്‌റു സർക്കാർ ആർഎസ്എസിനെ ഔദ്യോഗികമായി ക്ഷണിച്ചതിന് ആർക്കും തെളിവില്ല; 1963-ലെ പരേഡ് റിപ്പോർട്ടുകളിൽ യൂണിഫോം ധരിച്ച 3,000-ത്തിലധികം ആർഎസ്എസ് സന്നദ്ധരെക്കുറിച്ച് പരാമർശമില്ല. റിപ്പബ്ലിക് ദിന പരേഡ് ഒരു ലക്ഷത്തിലധികം പൗരന്മാരുടെ വലിയ സമ്മേളനമായിരുന്നു, അതിൽ ആർഎസ്എസ് പ്രവർത്തകർ സാധാരണ പൗരന്മാരെപ്പോലെ പങ്കെടുത്തിരിക്കാം, പക്ഷേ ഔദ്യോഗിക യൂണിഫോം വിഭാഗമായിരുന്നില്ല.

 

 

Prime Minister Narendra Modi released a commemorative 100-rupee coin and postage stamp marking the RSS's centenary on October 1, 2025, featuring an image of Bharat Mata instead of the Akhand Bharat map. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  14 hours ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  14 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന്‍ 88.000 തൊട്ടില്ല

Business
  •  15 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  15 hours ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  16 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  16 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  16 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  17 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  17 hours ago

No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  a day ago