HOME
DETAILS

ഹക്കിം വധം: ഇരുട്ടില്‍ തപ്പി സി.ബി.ഐ തുടക്കത്തിലേ മന്ദത; പ്രതികളാരെന്ന് തുമ്പില്ല

  
backup
September 08 2016 | 00:09 AM

%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%aa


പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ അബ്ദുല്‍ ഹക്കിം വധക്കേസില്‍ സി.ബി.ഐ അന്വേഷണവും പരാജയത്തിലേക്ക്. കേസില്‍ അന്വേഷണമാരംഭിച്ച് ഒന്‍പതു മാസമായെങ്കിലും പ്രതികളാരെന്ന തുമ്പുപോലും സി.ബി.ഐക്കു ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ഫലപ്രദമല്ലെന്ന ജനവികാരം മാനിച്ചാണ് ഹൈക്കോടതി സി.ബി.ഐയെ ഏല്‍പ്പിച്ചത്. ഏറെ പ്രതീക്ഷയോടെ പയ്യന്നൂരിലെ ജനങ്ങളും സമരസമിതിയും കാത്തിരുന്ന സി.ബി.ഐ അന്വേഷണം  ഇപ്പോള്‍ കടുത്ത നിരാശയാണ് നല്‍കുന്നത്.
കഴിഞ്ഞ നവംബര്‍ 17നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം പയ്യന്നൂരിലെത്തിയത്. അന്വേഷണം ആരംഭിച്ച് ഒന്‍പത് മാസം തികഞ്ഞപ്പോഴും പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. ഹക്കിമിന്റെ ഭാര്യയുള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുത്ത സി.ബി.ഐ സംഘം പ്രദേശത്തെ ചിലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ മാത്രം കഴിഞ്ഞില്ല.
2014 ഫെബ്രുവരി പത്തിന് രാവിലെയാണ് ഹക്കിമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കൊറ്റി ജുമാമസ്ജിദിന് പുറകുവശത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പരിശോധനയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നെന്ന് കണ്ടെത്തി. ഈ ഘട്ടത്തില്‍ പയ്യന്നൂര്‍ സി.ഐ ആയിരുന്ന അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പൊടുന്നനെ ഇദ്ദേഹത്തെ സ്ഥലം മാറ്റി. അന്വേഷണം വഴിമുട്ടുന്നുവെന്നാരോപിച്ച് പയ്യന്നൂരില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈ.എസ്.പി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ അന്വേഷണ സംഘത്തിലുള്ളവരെ പല തവണ മാറ്റുകയും ചെയ്തു.
അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നു ആവശ്യപ്പെട്ട് പയ്യന്നൂര്‍ സമരഭൂമിയായി. ഏറ്റവും ഒടുവില്‍ സി കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്തില്‍ സംയുക്ത സമര സമിതി രൂപീകരിച്ച് പ്രതിഷേധങ്ങളും സമരങ്ങളും ഏകോപിപ്പിച്ചു. പയ്യന്നൂര്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നൂറ് ദിവസം സത്യഗ്രഹ സമരം ഉള്‍പ്പെടെ നടന്നു.
ഇതിനിടെ സമരസമിതി കണ്‍വീനര്‍ ടി പുരുഷോത്തമനും ഹക്കിമിന്റെ ഭാര്യ സീനത്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് പലതവണയായി മാറ്റി വച്ച ശേഷം സെപ്റ്റംബര്‍ എട്ടിന് അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി. നവംബര്‍ 17ന് സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ ഡാര്‍വിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം പയ്യന്നൂരിലെത്തി. ഹക്കിമിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കുകയും ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച ലോക്കല്‍ പൊലിസില്‍ നിന്നു വിവരങ്ങള്‍ ആരായുകയും ചെയ്തു.
ക്രൈംബ്രാഞ്ചില്‍ നിന്നു കേസ് ഫയലുകള്‍ വാങ്ങിയതോടൊപ്പം കേസുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങള്‍ എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നു. പ്രതികളിലേക്ക് എത്തിയെന്ന സൂചന നല്‍കി കഴിഞ്ഞ ഫെബ്രുവരി മൂന്നിന് സി.ബി.ഐ എസ്.പി ജോസ് മോഹന്‍ പയ്യന്നൂരിലെത്തി. കേസന്വേഷണം തുടരുകയാണെന്ന് മാത്രമാണ് സമര സമിതിക്കും ഹക്കിമിന്റെ വീട്ടുകാര്‍ക്കും ഇപ്പോള്‍ അന്വേഷിച്ചാല്‍ ലഭിക്കുന്ന വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago