HOME
DETAILS

ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ

  
Web Desk
October 05, 2025 | 10:34 AM

highways to the rescue scan qr code for instant help

ദേശീയപാത വികസന നിർമ്മാണം ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും അവസാനഘട്ടത്തിലാണ്. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതകളിൽ വാഹനം കാലെടുത്ത് വയ്ക്കുന്നത് മുതൽ യാത്രക്കാർക്ക് ഇപ്പോൾ നിരവധി സംശയങ്ങളാണ് ഉള്ളത്. ശരിയായ ദിശയിൽ കൂടെയാണോ സഞ്ചരിക്കുന്നത്, എത്ര കി.മീ ​വേ​ഗത്തിൽ വാഹനം ഓടിക്കണം, തുടങ്ങിയ കാര്യങ്ങളെല്ലാം സൂചനബോർഡുകളിൽ കൃതൃമായി അടയാളപ്പെടുത്തിയതിനാൽ അത് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ പെട്ടെന്ന് ഒരു അപകടം സംഭവിച്ചാൽ എവിടെയാണ് ഒരു ഹോസ്പിറ്റൽ ഉള്ളത്, അല്ലെങ്കിൽ ഇനി എവിടെയാണ് ഭക്ഷണം കഴിക്കാൻ സൗകര്യം ഉള്ളത്, വാഹനം പഞ്ചറായൽ സർവീസ് എങ്ങനെ ലഭിക്കും തുടങ്ങിയ കാര്യങ്ങൾ പലർക്കും അറിയണമെന്നില്ല.

 

എന്നാൽ ഈ പ്രതിസന്ധികൾക്ക് വേണ്ടി അതിവേഗ സൗകര്യം ഒരുക്കുകയാണ് ദേശീയ പാതാ അതോറിറ്റി (NHAI). രാജ്യത്തെ ഹൈവേകളുടെ വികസനത്തിനും പരിപാലനത്തിനും മേൽനോട്ടം വഹിക്കുന്നത് കൂടാതെ ടോൾ പിരിവുകളുടെ ചുമതല കൂടി നിർവഹിക്കുന്ന NHAI, ഇപ്പോൾ ഹൈവേ യാത്രക്കാർക്ക് അടിയന്തിര സഹായം ഉറപ്പാക്കാൻ ഒരു ഹൈടെക് പദ്ധതി അവതരിപ്പിക്കുകയാണ്.

ഹൈവേകളിൽ യാത്ര ചെയ്യവേ അപകടമോ വാഹന തകരാറോ ഉണ്ടായാൽ എവിടെനിന്ന് സഹായം തേടണമെന്നറിയാതെ വലയുന്നവർ നിരവധിയാണ്. ടോൾ ബൂത്തുകളിൽ അടിയന്തിര സേവനങ്ങൾ ലഭ്യമാണെങ്കിലും, ഇതേക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അവബോധം ഇല്ല. ഈ പ്രശ്നത്തിന് പരിഹാരമായി, ഹൈവേകളിൽ ക്യൂആർ കോഡുകൾ പതിപ്പിച്ച സൈൻബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്  NHAI.

യാത്രക്കാർക്ക് അത്യാവശ്യ വിവരങ്ങൾ ഈ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും. ഹൈവേയുടെ നമ്പർ, നീളം, ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവയ്‌ക്കൊപ്പം, അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ലഭ്യമാകും. വാഹനം അപകടത്തിൽപ്പെട്ടാലോ, ടയർ പഞ്ചറായാലോ, മറ്റേതെങ്കിലും തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ, ഈ ക്യൂആർ കോഡ് സ്കാൻ ചെയ്ത് സഹായം തേടാം. കൂടാതെ, അടുത്തുള്ള ആശുപത്രി, പെട്രോൾ പമ്പ്, ടോയ്‌ലറ്റ്, പൊലിസ് സ്റ്റേഷൻ, ഭക്ഷണശാല, പാർക്കിംഗ് സൗകര്യം, പഞ്ചർ ഷോപ്പ്, ഇവി ചാർജിംഗ് സ്റ്റേഷൻ എന്നിവയുടെ വിവരങ്ങളും ലഭിക്കും.

നിലവിൽ, 'രാജ്മാർഗ് യാത്ര' എന്ന മൊബൈൽ ആപ്പിലാണ് ഈ വിവരങ്ങൾ ലഭ്യമാകുന്നത്. ഹൈവേ വിവരങ്ങൾ, തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ, സമീപ സൗകര്യങ്ങൾ, ഹൈവേ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം, ഫാസ്ടാഗ് സേവനങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭിക്കും. ആപ്പ് ഇല്ലാത്തവർക്ക് ഓൺലൈനായും ഈ വിവരങ്ങൾ പരിശോധിക്കാം.

ക്യൂആർ കോഡ് സൈൻബോർഡുകൾ സ്ഥാപിക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. രാത്രികാലങ്ങളിൽ ഹൈവേകളിൽ കുടുങ്ങുമ്പോൾ, ഗൂഗിൾ മാപ്പ് തിരഞ്ഞ് അപകടത്തിൽ ചെന്നുപെട്ട ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നേരിട്ട് ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ സഹായം തേടാൻ അവസരമൊരുക്കുന്നതാണ് NHAI നൽകുന്ന ഈ സേവനം. ഈ പദ്ധതി എപ്പോൾ നടപ്പാകുമെന്ന് വ്യക്തമല്ലെങ്കിലും, ഹൈവേകളിൽ ക്യൂആർ കോഡ് ബോർഡുകൾ ഉടൻ സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ടെക്‌നോളജിയുടെ കുതിപ്പിനൊപ്പം സർക്കാർ സ്മാർട്ട് പദ്ധതികൾ ആവിഷ്കരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ, പൊതുസ്വത്ത് നശിപ്പിക്കുന്നവരിൽ നിന്ന് ഈ ബോർഡുകൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും അധികാരികൾക്കുണ്ട്.

 

 

The National Highway Authority of India (NHAI) is introducing QR code signboards on highways to assist travelers. Scanning these codes provides critical information like highway details, emergency contact numbers, and locations of nearby hospitals, petrol pumps, police stations, and more. The initiative, also accessible via the Rajmarg Yatra app, aims to ensure quick help for those stranded or facing emergencies, enhancing safety and convenience on India’s highways.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  12 days ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  12 days ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  12 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  12 days ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  12 days ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  12 days ago
No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  12 days ago
No Image

എഴുത്തുകാരന്‍ വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;  വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതികാര നടപടിയെന്ന് നിഗമനം

Kerala
  •  12 days ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  12 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  12 days ago