HOME
DETAILS

ചെറിയ പേയ്മെന്റുകൾക്ക് എന്തുകൊണ്ടാണ് ഗൂ​ഗിൾ പേ ലൈറ്റ് ഉപയോ​ഗിക്കുന്നത്?

  
Web Desk
October 05, 2025 | 10:33 AM

why use google pay lite for small payments

ഇന്ത്യയിൽ യുപിഐ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. സ്മാർട്ട്ഫോണുകളുടെ വ്യാപനത്തോടെ ഓൺലൈൻ പേയ്മെന്റുകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ പണമിടപാടുകൾക്കായി ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ, ചെറിയ തുകകളുടെ ഇടപാടുകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഒരു സംവിധാനം ആർബിഐയുടെ അനുമതിയോടെ 2022-ൽ അവതരിപ്പിച്ചിട്ടുണ്ട് യുപിഐ ലൈറ്റ്. പലർക്കും ഈ ഒരു സംവിധാനം എങ്ങനെ ഉപയോ​ഗിക്കുന്നതിനെ കുറിച്ചും ഇതിന്റെ ​ഗുണങ്ങളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടാകില്ല എന്നതാണ് വാസ്തവം. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, അവബോധക്കുറവ് മൂലം പലരും ഇത് ഉപയോഗിക്കുന്നില്ല.

എന്താണ് യുപിഐ ലൈറ്റ്?

യുപിഐ ലൈറ്റ്, ചെറിയ തുകകളുടെ ഇടപാടുകൾക്കായി രൂപകൽപ്പന ചെയ്ത ഒരു ലളിതവും വേഗതയേറിയതുമായ പേയ്മെന്റ് സംവിധാനമാണ്. ഇത് പ്രധാന യുപിഐ ആപ്പിനുള്ളിൽ ഒരു ഡിജിറ്റൽ വാലറ്റ് പോലെ പ്രവർത്തിക്കുന്നു. ഓരോ ഇടപാടിനും പാസ് വേർഡ് നൽകാതെ തന്നെ ചെറിയ പേയ്മെന്റുകൾ വേഗത്തിൽ നടത്താൻ ഈ സംവിധാനം സഹായിക്കുന്നു.

ചെറിയ ഇടപാടുകൾക്ക് ഏറ്റവും അനുയോജ്യം

വലുതും ചെറുതുമായ എല്ലാ പേയ്മെന്റുകൾക്കും ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ, ചെറിയ തുകകളുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് കൂടുതൽ സൗകര്യപ്രദമാണ്. പാസ് വേർഡ് ആവശ്യമില്ലാത്തതിനാൽ ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാം. ഒരു തവണയിൽ പരമാവധി 1000 രൂപയും ഒരു ദിവസം 5000 രൂപ വരെയും ഇടപാട് നടത്താം. പ്രധാന യുപിഐ അക്കൗണ്ടിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് ഒരു ദിവസം പരമാവധി 4000 രൂപ നിക്ഷേപിക്കാനാകും. ഇടപാടുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.

യുപിഐ ലൈറ്റിന്റെ പ്രധാന ഗുണങ്ങൾ

വേഗതയും സൗകര്യവും: ചെറിയ തുകകളുടെ ഇടപാടുകൾ തടസ്സമില്ലാതെ വേഗത്തിൽ നടത്താം.

സുരക്ഷ: പണമിടപാടുകൾ സുരക്ഷിതമായി നടത്താനാകും.

ബാങ്ക് സ്റ്റേറ്റ്മെന്റിൽ ആശയക്കുഴപ്പമില്ല: യുപിഐ ലൈറ്റ് ഇടപാടുകൾ ബാങ്ക് സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തപ്പെടാതെ ആപ്പിനുള്ളിൽ മാത്രം ലഭ്യമാകും. ഇത് ബാങ്ക് പാസ്ബുക്കിലെ തിരക്ക് കുറയ്ക്കും.

ഫീസ് ഇല്ല: ഫണ്ട് ട്രാൻസ്ഫറിന് യാതൊരു ഫീസും ഈടാക്കുന്നില്ല.

ഗൂഗിൾ പേയിൽ യുപിഐ ലൈറ്റ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

ഗൂഗിൾ പേ ആപ്പ് തുറന്ന് "UPI ലൈറ്റ്" ഓപ്ഷൻ കണ്ടെത്തി ക്ലിക്ക് ചെയ്യുക.

ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു തുക യുപിഐ ലൈറ്റ് വാലറ്റിലേക്ക് ലോഡ് ചെയ്യുക. (ഈ ഫണ്ട് ട്രാൻസ്ഫറിന് യുപിഐ പിൻ ആവശ്യമാണ്.)

തുടർന്ന് യുപിഐ ലൈറ്റ് വാലറ്റ് പ്രവർത്തനക്ഷമമാകുകയും വെർച്വൽ ബാലൻസ് ആപ്പിൽ പ്രതിഫലിക്കുകയും ചെയ്യും.

നിത്യോപയോഗത്തിലെ ചെറിയ പേയ്മെന്റുകൾക്ക് യുപിഐ ലൈറ്റ് ഒരു മികച്ച പരിഹാരമാണ്. പാസ് വേർഡ് ആവശ്യമില്ലാതെ വേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ നടത്താൻ ഇത് സഹായിക്കുന്നു. ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴി ഈ സേവനം എളുപ്പത്തിൽ ആക്ടിവേറ്റ് ചെയ്യാം. യുപിഐ ലൈറ്റിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, ദൈനംദിന ഇടപാടുകൾ കൂടുതൽ ലളിതവും സുഗമവുമാക്കാം. 

 

 

Google Pay Lite is a fast, secure way to make small payments without needing a UPI PIN for each transaction. Ideal for daily expenses, it supports up to ₹1000 per transaction and ₹5000 daily, with no fees. Transactions stay within the app, keeping bank statements clutter-free. Activate it in Google Pay by loading funds from your linked account.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  11 days ago
No Image

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  11 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  11 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  11 days ago
No Image

രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ

National
  •  11 days ago
No Image

ഐക്യത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രം; യുഎഇയുടെ അമ്പത്തിനാല് വർഷങ്ങൾ

uae
  •  11 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  11 days ago
No Image

പഠനത്തോടൊപ്പം നായ്ക്കളെ പരിപാലിക്കുന്ന ജോലി; ഉടമസ്ഥൻ പോയതോടെ നായകളുടെ ആക്രമണം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

International
  •  11 days ago
No Image

കേരളത്തിൻ്റെ തുറുപ്പുചീട്ടായി രോഹൻ; സഞ്ജുവിന് അർധസെഞ്ച്വറി; മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം

Cricket
  •  11 days ago
No Image

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago