HOME
DETAILS

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി

  
Web Desk
October 05 2025 | 10:10 AM

no time to spend with husband 37-year-old quits google job with 327 crore salary

സൂറിച്ച്: ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിൽ പ്രതിവർഷം 3.9 ലക്ഷം ഡോളർ (ഏകദേശം 3.27 കോടി രൂപ) ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 'മിനി റിട്ടയർമെന്റ്' എന്ന പുതിയ ജീവിതരീതി സ്വീകരിച്ചിരിക്കുകയാണ് 37 വയസ്സുകാരി ഫ്ലോറൻസ് പൊയ്‌റൽ. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഓഫീസിൽ സീനിയർ പ്രോഗ്രാം മാനേജരായിരുന്ന പൊയ്‌റൽ, നിക്ഷേപത്തിലൂടെയും ഫയർ (ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർളി) തന്ത്രത്തിലൂടെയും 1.5 മില്യൺ ഡോളർ (ഏകദേശം 12.58 കോടി രൂപ) സമ്പാദിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. ഇത്രയും വലിയ തുക ലഭിക്കുന്ന ജോലി ആരെങ്കിലും ഉപേക്ഷിക്കുമോ എന്നത് പലരുടെയും ചിന്തയിൽ തോന്നാവുന്ന ഒരു കാര്യമാണ്. എന്നാൽ  പണമല്ല കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയമാണ് എനിക്ക് ഏറ്റവും പ്രധാനം എന്നാണ് പൊയ്റൽ പറയുന്നത്.

തന്നെക്കാൾ 17 വയസ്സ് കൂടുതലുള്ള പങ്കാളിയോടൊപ്പം ജീവിതത്തിലെ നല്ല സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതാണ് പൊയ്‌റലിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ജോലിയിൽ നിന്ന് വിരമിക്കൽ വരെ കാത്തിരിക്കാൻ കഴിയില്ല, കാരണം അപ്പോഴേക്കും അദ്ദേഹം വളരെ പ്രായമാകും," എന്നാണ് സിഎൻബിസി മേക്ക് ഇറ്റിനോട് അവർ നൽകിയ വിശദീകരണം.

കഴിഞ്ഞ വർഷം തുടക്കത്തിലാണ് 1.5 മില്യൺ ഡോളറോളം നിക്ഷേപത്തിലൂടെ പൊയ്റൽ സമ്പാദിക്കുന്നത്. ഇതിന് ശേഷമാണ് ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ 'മിനി റിട്ടയർമെന്റ്' എന്ന് വിളിക്കുന്ന ഈ ഘട്ടത്തിൽ, യാത്രകൾ, ഹൈക്കിങ്, വായന, സൂറിച്ചിലെ തടാകത്തിൽ നീന്തൽ എന്നിവയിലാണ് ദിവസങ്ങൾ ചെലവഴിക്കുന്നത്. ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടുത്തെ സാഹസികതകൾ ഇഷ്ടപ്പെടുന്നതായും ഇരുവരും പറയുന്നു.

 

പൊയ്‌റലിന്റെ കരിയർ യാത്രയും ശ്രദ്ധേയമാണ്. 2013-ൽ ബെൽജിയത്തിൽ ബിസിനസ്സിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ജോലി ആരംഭിക്കുന്നത്. അവിടുത്തെ ജോലിയിൽ സംതൃപ്തി നഷ്ടപ്പെട്ടതോടെ ഡബ്ലിനിലേക്ക് മാറി, അവിടെ ജോലി ചെയ്യുമ്പോഴാണ് ഗൂഗിളിൽ നിന്ന് ഓഫർ വരുന്നത്. പിന്നീട് സൂറിച്ചിലുള്ള ​ഗൂ​ഗിളിന്റെ ഓഫീസിലേക്ക് മാറി, പിന്നീട് മൂന്ന് പ്രമോഷനുകളോടെ റാങ്കുകൾ ഉയർന്നു. ഗൂഗിളിൽ 10 വർഷത്തിലേറെ പ്രവർത്തിച്ച അവരുടെ അവസാന റോൾ യൂറോപ്പിനായുള്ള സീനിയർ പ്രോഗ്രാം മാനേജർ ഡെവലപ്പർ കമ്മ്യൂണിറ്റി പ്രോഗ്രാംസ് ലീഡ് ആയിരുന്നു.

കോർപ്പറേറ്റുകളുടെ മത്സരത്തിനും ഉയർന്ന സമ്മർദ്ദത്തിനും പകരം സ്വന്തം കുടുംബത്തോടൊപ്പമുള്ള സമയത്തിനും അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന ഈ തീരുമാനം, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പുതിയ മാതൃകയാണ്. ഇന്ന് പലരും സ്വപ്നം കാണുന്ന ഉയർന്ന ശമ്പള ജോലി പോലും ഉപേക്ഷിക്കാൻ തയ്യാറാകുന്നത് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചുള്ള പൊയ്റലിന്റെ ചിന്തയാണ്.

 

A 37-year-old woman left her ₹3.27 crore ($390,000) Google job in Switzerland to prioritize time with her husband. Embracing a "mini-retirement" after saving $1.5 million through disciplined investing and the FIRE strategy, she now spends her days traveling, hiking, and redefining financial freedom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  a day ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  a day ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  a day ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  a day ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  a day ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  a day ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  a day ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  a day ago