മുഖ്യമന്ത്രിയുടെ ഉത്തരവിന് പുല്ലുവില; കലക്ടറേറ്റില്‍ ഓണക്കച്ചവടം തകൃതി
കാക്കനാട് : സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ലഭിക്കുന്നുവെങ്കില്‍ അത് കലക്ട്രേറ്റിലായിരിക്കണം. നിലവില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരയാണ് സര്‍ക്കാര്‍ സമയമെങ്കില്‍ ഓണ സീസണില്‍ ജില്ലാ ആസ്ഥാനത്ത് ജീവനക്കാരെത്തുന്നത് രാവിലെ 11 മണി കഴിയുമ്പോള്‍ പോകുന്നതോ വൈകിട്ട് 4 മണിക്കും.
കൂടാതെ ജില്ലയിലെ കലക്ടറേറ്റിലെ ജീവനക്കാര്‍ വളരെയേറെ തിരക്കിലാണ്. ജോലിത്തിരക്കാണെന്ന് വിചാരിച്ചാല്‍ തെറ്റി. വടക്കുവശത്തുള്ള കവാടത്തിലൂടെ അകത്തു കയറിയാല്‍ വസ്ത്ര വ്യാപാര ശാലയില്‍ വന്ന പ്രതീതിയും. മുണ്ടുകളും ഷര്‍ട്ടുകളും സാരികളും ചുരിദാര്‍ സെറ്റുകള്‍ അടക്കം നിരവധി വസ്ത്രങ്ങള്‍ വില്‍പന തകൃതിയായി നടക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളൊന്നും അറിഞ്ഞിട്ടില്ല എന്നു തോന്നും അവിടെ ചെന്നാല്‍.
മൂന്നാം നിലയിലെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസിനു മുന്നിലും നാലാം നിലയിലെ ലേബര്‍ ഓഫിസിനു മുന്നിലും ജോലി സമയത്തും ഓണപ്പൂക്കളം ഇടുന്ന തിരക്കിലാണ്.
സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിത കാല പണിമുടക്കുമായി ബന്ധപ്പെട്ട് വന്ന നേതാക്കളും മറ്റു ഇതര തൊഴില്‍ ആവശ്യങ്ങളുമായി വന്ന തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട ഉദ്ദോഗസ്ഥള്‍ ഓണത്തിരക്കിലായതിനാല്‍ വളരെ വൈകിയാണ് കാണുവാന്‍ കഴിഞ്ഞത്.
കൂടാതെ കലക്ട്രേറ്റിലെ മറ്റു ഇതര സര്‍ക്കാര്‍ ഓഫീസുകളില്‍ ആഘോഷങ്ങളൊന്നും കാണുന്നില്ലങ്കിലും അവിടത്തെ ഉദ്ദോഗസ്ഥരും, മറ്റും ബന്ധുക്കളോടും, കൂട്ടുകാരോടും മണിക്കൂറോളം ഫോണ്‍ വിളിച്ചും, വാട്‌സ് ആപ്പിലൂടെയും, സോഷ്യല്‍ മീഡിയയിലൂടേയും ഓണ വിശേഷങ്ങള്‍ പങ്കു വെച്ചും ജോലി സമയം പാഴാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."