
കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

ആലപ്പുഴ: കസ്റ്റഡി മർദന ആരോപണങ്ങളെ തുടർന്ന് ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. വിവിധ ജില്ലകളിൽ നിന്ന് ഡിവൈഎസ്പിക്കെതിരെ ഉയർന്ന് വന്ന കസ്റ്റഡി മർദന ആരോപണങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന.
കോന്നി സിഐ ആയിരുന്ന കാലത്ത് എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ മർദിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയാണ് ഡിവൈഎസ്പിക്കെതിരെ ആദ്യം ഉയർന്നിരുന്നത്. പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും സമാന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നു. തൊടുപുഴ ഡിവൈഎസ്പി ആയിരുന്നപ്പോൾ തൊടുപുഴ മലങ്കര സ്വദേശി വി.കെ. മുരളീധരനെ ഓഫീസിൽ വെച്ച് മർദിച്ചെന്നാണ് ഏറ്റവും പുതിയ പരാതി.
ജയകൃഷ്ണൻ തണ്ണിത്തോട് മധുബാബുവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. പത്തനംതിട്ട എസ്‌പിയുടെ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മടക്കി, പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുബാബുവിനെ സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്.
സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ബിജു വി. നായർ ആലപ്പുഴ ഡിവൈഎസ്പി ആയി ചുമതലയേൽക്കും. 2024 ഡിസംബറിൽ ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മർദിച്ചതിനും ശരീരത്തിൽ ചൊറിയണം തേച്ചതിനും മധുബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. കേരള പൊലിസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ട്രഷറർ കൂടിയാണ് എം.ആർ മധു ബാബു
Alappuzha DYSP M.R. Madhubabu has been transferred from law and order duties to the district special branch following allegations of custodial assault. The action comes after multiple complaints, including one from former SFI leader Jayakrishnan Thannithode, who alleged physical assault during Madhubabu’s tenure as Konni CI. Similar accusations emerged from Pathanamthitta and Idukki, with the latest from V.K. Muralidharan, claiming assault during Madhubabu’s time as Thodupuzha DYSP. The High Court had issued a notice to Madhubabu in a related case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം
Kerala
• a day ago
രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• a day ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• a day ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• a day ago
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
International
• a day ago
ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ
crime
• a day ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• a day ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• a day ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്
International
• a day ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• a day ago
കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം; സ്വകാര്യ ബസ് ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
crime
• a day ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• a day ago
ഏഷ്യ കപ്പ് യോഗ്യത; പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ഇന്ത്യ; ലാസ്റ്റ് മിനിറ്റ് ഗോളിൽ ത്രസിപ്പിക്കുന്ന സമനില
Football
• a day ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• a day ago
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു
uae
• a day ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• a day ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്പെന്ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• a day ago
മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി
uae
• a day ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• a day ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• a day ago
തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
Kerala
• a day ago