കുരുന്നുകള്‍ക്ക് ഓണസദ്യ ഒരുക്കി കളത്തില്‍പാലം അംഗന്‍വാടി
അമ്പലപ്പുഴ: ഇരുപത്തിയൊന്നാം വര്‍ഷത്തിലും കുരുന്നുകള്‍ക്ക് ഓണസദ്യ ഒരുക്കി കരുമാടി കളത്തില്‍പാലം 116-ാം നമ്പര്‍ അംഗന്‍വാടി. കേരളത്തില്‍ ആദ്യമായി കുരുന്നുകള്‍ക്ക് യൂണിഫോം അംഗന്‍വാടിയില്‍ ഏര്‍പ്പെടുത്തിയത് ഇവിടെയായിരുന്നു. ഓണാഘോഷം കൂടാതെ ക്രിസ്മസ്, ശിശുദിനം എന്നിവയും കുരുന്നുകള്‍ക്കായി സംഘടിപ്പിക്കാറുണ്ട്.
പായസം ഉള്‍പ്പെടെ പതിനേഴോളം വിഭവമാണ് കുരുന്നുകള്‍ക്കായി തൂശനിലയില്‍ വിളമ്പിയത്. രക്ഷാകര്‍ത്താക്കള്‍ക്കും പ്രദേശത്തെ സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍ക്കും ഇവര്‍ക്കൊപ്പം ഓണസദ്യ നല്‍കി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കരുമാടി മോഹനന്‍ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രകാശന്‍, ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാരി, ടാഗോര്‍ കലാകേന്ദ്രം പ്രസിഡന്റ് അനില്‍കുമാര്‍ അംഗന്‍വാടി, വര്‍ക്കര്‍ സെല്‍മ, ജിഷാബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."