'സുനാമി' മോക്ഡ്രില്‍ ഇന്ന്
ആലപ്പുഴ: ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷത ഉറപ്പാക്കാനും സുനാമി ദുരന്ത മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഇന്ന് ആര്യാട് തെക്ക് വില്ലേജില്‍ സുനാമി മോക് ഡ്രില്‍ നടക്കും. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു വരുന്നതുമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുവരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ട യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് മോക് ഡ്രില്ലില്‍ തല്‍സമയം ആവിഷ്കരിക്കപ്പെടുക.
യുനെസ്കോ ഇന്റര്‍ ഗവര്‍മെന്റല്‍ സമുദ്രവിജ്ഞാന കമ്മിഷന്റെ(ഐ.ഒ.സി.) നിര്‍ദേശപ്രകാരം 23 രാജ്യങ്ങളില്‍ മോക്ഡ്രില്‍ നടക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കുക. മോക് ഡ്രില്ലില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സുനാമി ദുരന്തസമയത്ത് സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുക്കും. രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെയാണ് മോക് ഡ്രില്‍.
ആലപ്പുഴ നഗരസഭയിലെ സീവ്യൂ വാര്‍ഡിലെ യുണൈറ്റഡ് ക്ലബ് മുതല്‍ തുമ്പോളി പള്ളിവരെയുള്ള നാലര കിലോമീറ്റര്‍ പ്രദേശത്ത് കടല്‍ത്തീരത്തുനിന്ന് നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളെ മോക് ഡ്രില്ലിന്റെ ഭാഗമായി ഒഴിപ്പിക്കും. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റും. ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. റിസോര്‍ട്ടുകളിലടക്കം താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."