
ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിൽ; ഇന്ന് മോദിയുമായി ചർച്ച

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി. ഇന്നലെ പുലർച്ചെ മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാർമറെ മഹാരാഷ്ട്ര ഗവർണർ ആചാര്യ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
2024ൽ പ്രധാനമന്ത്രി പദത്തിലെത്തിയശേഷമുള്ള സ്റ്റാർമറിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യക്കെതിരായ ട്രംപിന്റെ പ്രതികാര തീരുവയുടെ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വൻ പ്രാധാന്യമുണ്ട്. ഇന്ന് ഡൽഹിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജൂലൈയിൽ ഒപ്പുവച്ച ഇന്ത്യ- ബ്രിട്ടൻ വ്യാപാര കരാറിന്റെ തുടർചർച്ചകൾ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊർജം, ആരോഗ്യം ഉൾപ്പെടെ വ്യത്യസ്ത വിഷയങ്ങളിൽ നിലവിൽ ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ് ശക്തികളുടെ നേതാക്കൾ ചർച്ച നടത്തും. ഗസ്സ, റഷ്യ- ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളും ചർച്ചയാകും. ഇതോടൊപ്പം പ്രമുഖ വ്യവസായികളെയും സ്റ്റാർമർ കാണുന്നുണ്ട്. മുബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷകനായി സ്റ്റാർമാർ പങ്കെടുത്തു.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകാൻ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരം എളുപ്പമാകുമെന്ന് സ്റ്റാർമർ പറഞ്ഞു. ഞങ്ങൾ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഒപ്പുവച്ചു. എന്നാൽ അതോടെ എല്ലാം അവസാനിക്കുന്നില്ല. വ്യാപാര കരാർ വെറും പേപ്പർ കഷ്ണങ്ങളല്ല, വളർച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. കരാർ നിലവിൽവന്നതോടെ ഇനി വരാനിരിക്കുന്ന അവസരങ്ങൾ സമാനതകളില്ലാത്തതാണെന്നും സന്ദർശനത്തോടനുബന്ധിച്ച് സ്റ്റാർമർ ട്വീറ്റ്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം
crime
• 2 days ago
സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ
International
• 2 days ago
വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം
crime
• 2 days ago
ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന
crime
• 2 days ago
ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും
International
• 2 days ago
യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം
Kerala
• 2 days ago
രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• 2 days ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• 2 days ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• 2 days ago
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
International
• 2 days ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• 2 days ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 2 days ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവ്
International
• 2 days ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• 2 days ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• 2 days ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• 2 days ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• 2 days ago
തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
Kerala
• 2 days ago
ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ
International
• 2 days ago
കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം; സ്വകാര്യ ബസ് ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
crime
• 2 days ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• 2 days ago