കോഴിക്കോട് ഡോക്ടറുടെ വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതിയെ പിടികൂടി - പശ്ചിമബംഗാള്‍ സ്വദേശിയാണ്
കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടില്‍ നടന്ന മോഷണത്തിലെ കേസില്‍ പ്രതിയെ പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശിയായ താപസ് കുമാര്‍ സാഹയാണ് പിടിയിലായത്. പശ്ചിമബംഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലിസ് പറയുന്നു.
സെപ്റ്റംബര്‍ 28നു പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഗായത്രിയുടെ വീട്ടില്‍ മോഷണം നടക്കുന്നത്. അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചുവച്ചിരുന്ന 45 പവര്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമായിരുന്നു കവര്‍ന്നത്. ഡോക്ടര്‍ വീടു പൂട്ടി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും അന്നു പുറത്തു വന്നിരുന്നു.
In connection with the burglary at the residence of Dr. Gayathri, a doctor at Kozhikode Medical College, police have arrested the accused from West Bengal. The suspect, identified as Tapas Kumar Saha, was taken into custody from his home state, according to police sources.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."