HOME
DETAILS

സ്റ്റീല്‍ കമ്പനിയില്‍നിന്ന് തോക്കുചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍

  
October 09, 2025 | 11:09 AM

kochi-steel-company-robbery-80-lakh-five-arrested

മരട്(കൊച്ചി): കുണ്ടന്നൂര്‍ ജങ്ഷനിലെ സ്റ്റീല്‍ കമ്പനിയില്‍നിന്ന് അഞ്ചംഗസംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരും ഇവരെ സഹായിച്ച മൂന്നുപേരുമാണ് പിടിയിലായത്. 

കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ കമ്പനിയില്‍  മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇവരില്‍ നാലു പേരെ ഇനിയും പിടികൂടാനായിട്ടില്ല. സംഭവത്തില്‍ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. 

ഇന്നലെ മൂന്നരയോടെ ആയിരുന്നു സംഭവം. കമ്പനി ഉടമയായ സുബിന്‍ തോമ സിന്റെ മുഖത്ത് കവര്‍ച്ചാ സംഘം മുളക് സ്‌പ്രേ അടിച്ചതായും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ ഇവിടെ എത്തിയതെന്നാണ് വിവരം. ഏജന്റായി പ്രവര്‍ത്തിച്ച മരട് സ്വദേശി സജിയെ മരട് പൊലിസ് ഇന്നലെതന്നെ കസ്റ്റഡിയിയിലെടുത്തു.  കവര്‍ച്ചാ സംഘം സഞ്ചരിച്ച രണ്ട് കാറുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഇന്നലെ സജി ആദ്യം സ്ഥലത്തെത്തുകയും പിന്നീട് കവര്‍ച്ചാ സംഘമെത്തി പണം കവര്‍ന്ന് കാറില്‍ കടന്നുകളയുകയായിരുന്നു.  നമ്പര്‍ പ്ലേറ്റ്  മറച്ച സില്‍വര്‍ കളര്‍ മാരതി റിറ്റ്‌സ് കാറിലാണ്  സംഘമെത്തിയത്.  80 ലക്ഷം രൂപ പണമായി നല്‍കിയാല്‍ അതിന്റെ 25 ശതമാനം കൂടുതലായി അക്കൗണ്ടില്‍ നല്‍കാമെന്നായിരുന്നു ധാരണ എന്നാണ് പൊലിസ് പറയുന്നത്.

ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരില്‍ ദുരൂഹമായി നടത്തിയ പണം ഇരട്ടിപ്പിക്കല്‍ പരിപാടിയാണ് കുണ്ടന്നൂരില്‍ നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്ത സജിയുമായി 15 ദിവസത്തെ പരിചയമുണ്ടെന്ന് സുബിന്‍ പറഞ്ഞു. സുബിന്റെ കൈയ്യില്‍ 80 ലക്ഷം രൂപ പണമായുള്ള വിവരം സജിക്ക് കൃത്യമായി അറിയാമായിരുന്നു. പണമിടമാടുമായി ബന്ധപ്പെട്ടാണ് ഇന്നലെ മൂന്നുമണിക്ക് സജി കടയില്‍ എത്തിയത്. സുബിന്‍ 80 ലക്ഷം രൂപ എണ്ണുന്നതിനിടെ പെട്ടന്ന് കവര്‍ച്ചാസംഘം കടയ്ക്കുള്ളിലേക്ക് എത്തുകയായിരുന്നു. വടിവാളിന് പിന്നാലെ തോക്കുമുയര്‍ത്തിയതോടെ ഭയന്ന് വിറച്ച സുബിന്‍ 80 ലക്ഷവും കവര്‍ച്ചാ സംഘത്തിന് എടുത്തുകൊടുത്തു. പ്രതികള്‍ എന്ന സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

English summary: In a dramatic armed robbery at National Steel Company near Kundannoor Junction, a five-member gang looted ₹80 lakh at gunpoint. So far, five individuals have been arrested—two directly involved in the robbery and three who allegedly assisted them.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago