വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; സൈനിക ടാങ്കുകള്‍ പിന്‍വാങ്ങിത്തുടങ്ങി, പിന്‍വാങ്ങുന്നിതിനിടേയും ഫലസ്തീനികള്‍ക്ക് നേരെ അതിക്രമം
ഗസ്സ സിറ്റി: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നു. ഫലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ ബാഗമായി ഇസ്‌റാഈലി സൈന്യം പിന്‍മാറാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
അതിനിടെ, ഗസ്സ മുനമ്പില്‍ വെടിനിര്‍ത്തിയെന്ന വാര്‍ത്തക്ക് പിന്നാലെ തിരിച്ചു വരാനൊരുങ്ങുന്ന ഫലസ്തീനികള്‍ക്ക് നേരെ സൈന്യം അതിക്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കോട്ട് മടങ്ങുന്നത് തടയാന്‍ ഗസ്സ നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രവേശന കവാടത്തിലുള്ള അല്‍-റഷീദ് തെരുവിലേക്ക് ഒരു ഇസ്‌റാഈലി സൈനിക ടാങ്ക് അതിക്രമിച്ചു കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ആദ്യഘട്ട കരാര്‍ കൈറോ ചര്‍ച്ചയില്‍ ഇസ്‌റാഈലും ഹമാസും അംഗീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ വാര്‍ത്ത വന്നതോടെ ഗസ്സയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുകയാണ്. തിങ്കളാഴ്ചയോടെ ഇസ്‌റാഈലി ബന്ദികളെ വിട്ടയക്കുമെന്നുമാണ് കരാറിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിത്തുടങ്ങുമെന്നുമാണ് കരാറിലുണ്ടായിരുന്നത്.
An Israeli army tank just broke into the Al-Rashid Street on the southwestern entrance to Gaza City to block displaced Palestinians from returning to the north, as news of a ceasefire spread across the Gaza Strip. pic.twitter.com/SQrEsxFOmm
— Quds News Network (@QudsNen) October 9, 2025
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്റാഈലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍മീഡിയയിലൂടെയാണ് അറിയിച്ചത്.വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായാണ് ട്രംപ് അറിയിച്ചത്.
ഇതുപ്രകാരം 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ഗസ്സയില്‍നിന്ന് പിന്‍മാറും. തങ്ങളുടെ കൈവശമുള്ള ബന്ദികളെ ഹമാസും പകരമായി തടവിലുള്ള ഫലസ്തീനികളെ ഇസ്‌റാഈലും മോചിപ്പിക്കും. 48 ബന്ദികളാണ് ഹമാസിന്റെ കൈവശം ഇനിയുള്ളത്. ഇതില്‍ 20 പേരാണ് ജീവനോടെയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ 20 പേരേയും മറ്റുള്ളവരുടെ മൃതദേഹങ്ങളുമാണ് ഹമാസ് കൈമാറുക. പകരം 2000ത്തോളം ഫലസ്തീന്‍ തടവുകാരെയാണ് ഇസ്റാഈല്‍ വിട്ടയക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
BREAKING: Israeli occupation forces begin preparations to withdraw from parts of the Gaza Strip according to the agreed-upon lines, according to Israeli reports. pic.twitter.com/EQhiLCo6ZW
— Quds News Network (@QudsNen) October 9, 2025
the first phase of the ceasefire agreement has come into effect with israeli tanks beginning to withdraw. however, reports indicate continued aggression against palestinians during the pullback.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."