ഇസ്റാഈലില്‍ അല്‍ജസീറ ചാനല്‍ വിലക്കാനൊരുങ്ങി നെതന്യാഹു; വിദേശ ചാനലുകളെ വിലക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി
ടെല്‍ അവീവ്: അല്‍ജസീറ ചാനലിനെ ഇസ്റാഈലില്‍ വിലക്കാന്‍ തയ്യാറെടുത്ത് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്ത് വിദേശ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നടപടി.രാജ്യസുരക്ഷക്ക്ഭീഷണിയായ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
രാജ്യത്ത് അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. 'അല്‍ ജസീറ ഇനി ഇസ്രാഈലില്‍ പ്രവര്‍ത്തിക്കില്ല.' നെതന്യാഹു എക്സില്‍ എഴുതി.'ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു കുറിച്ചു.
എന്നാല്‍ ഇസ്റാഈല്‍ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇസ്റാഈല്‍ നടത്തുന്നത് സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമന്റൈറ്റ്സ് വാച്ച് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."